Latest News

ഗുരുവായൂര്‍ നടയില്‍ പ്രണയ സാഫല്യം; വ്‌ളോഗര്‍ ഗ്ലാമി ഗംഗക്ക് താലിചാര്‍ത്തി വിഷ്ണു; ആശംസയുമായെത്തി കാര്‍ത്തി സൂര്യയടക്കം സോഷ്യല്‍മീഡിയ താരങ്ങള്‍

Malayalilife
ഗുരുവായൂര്‍ നടയില്‍ പ്രണയ സാഫല്യം; വ്‌ളോഗര്‍ ഗ്ലാമി ഗംഗക്ക് താലിചാര്‍ത്തി വിഷ്ണു; ആശംസയുമായെത്തി കാര്‍ത്തി സൂര്യയടക്കം സോഷ്യല്‍മീഡിയ താരങ്ങള്‍

ഗുരുവായൂരപ്പന്റെ സന്നിധിയില്‍ സോഷ്യല്‍ മീഡിയ താരം ഗ്ലാമി ഗംഗ എന്ന ഗംഗ വിവാഹിതയായി. ഫ്രീലാന്‍സ് എഡിറ്ററായ തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വരന്‍. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഗുരുവായൂരില്‍ വെച്ച് വിവാഹിതയാകണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് വിവാഹശേഷം ഗംഗ പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയിലെ പ്രിയതാരത്തിന്റെ വിവാഹത്തിന് സാക്ഷികളാകാന്‍ വ്‌ലോഗര്‍മാരായ കാര്‍ത്തിക് സൂര്യ, ഭാര്യ വര്‍ഷ, ശരണ്യ തുടങ്ങി നിരവധി സുഹൃത്തുക്കള്‍ എത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഫെബ്രുവരിയിലായിരുന്നു താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം ഗംഗ ആരാധകരെ അറിയിച്ചത്. പിന്നാലെ വരന്‍ വിഷ്ണുവിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ വിഷ്ണുവിനെ 'അപ്പു' എന്നാണ് സുഹൃത്തുക്കള്‍ വിളിക്കുന്നത്. 'ആദ്യമായി കണ്ടപ്പോള്‍ അപ്പുച്ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് അത് ടാ, പോടാ എന്ന ലൈനിലായി'- തന്റെ പ്രണയത്തെക്കുറിച്ച് ഗംഗ മുന്‍പ് പങ്കുവെച്ചിരുന്നു. തന്നെ നന്നായി മനസ്സിലാക്കുന്ന, ഒന്നിനും ജഡ്ജ് ചെയ്യാത്ത വ്യക്തിയാണ് വിഷ്ണുവെന്നും അദ്ദേഹത്തോടൊപ്പമുള്ള ജീവിതം സുരക്ഷിതമായിരിക്കുമെന്നും ഗംഗ പറഞ്ഞു. തികച്ചും സാധാരണമായ ജീവിതം ആഗ്രഹിക്കുന്ന വിഷ്ണുവിന്റെ സ്വഭാവമാണ് തങ്ങളെ വേഗത്തില്‍ അടുപ്പിച്ചതെന്നും ഗംഗ കൂട്ടിച്ചേര്‍ത്തു. വസ്ത്രധാരണത്തിലും മേക്കപ്പിലും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന ഗംഗയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയിലുള്ളത്.

Read more topics: # ഗ്ലാമി ഗംഗ
vlogger glamy ganga got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES