വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് യൂട്യൂബ് ബ്യൂട്ടി വ്‌ലോഗുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗ്ലാമി ഗംഗ. പ്രിയ സുഹൃത്തായിരുന്ന വിഷ്ണുവിനെ (അപ്പു) വിവാഹം ചെയ്ത ഗംഗ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം അമ്മയുടെയും അനിയത്തിയുടെയും സന്തോഷമാണെന്ന് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞു. അമ്മയെയും അനിയത്തിയെയും സമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കണം എന്നതായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് ഗംഗ പറയുന്നു.
'കല്യാണം കഴിഞ്ഞ് കുറച്ചുദിവസം മാറിനിന്നപ്പോള്‍ തന്നെ അമ്മയ്ക്ക് വിഷമമായി. ഞാന്‍ വീട്ടിലില്ലാത്തതിന്റെ ശൂന്യത അമ്മയെ വല്ലാതെ ബാധിച്ചു. വീട്ടില്‍ എപ്പോഴും ബഹളമുണ്ടാക്കുന്ന ആള്‍ ഞാനാണ്, ഞാന്‍ പോയതോടെ അവിടെ ആകെ മൂകതയാണെന്ന് അമ്മ പറഞ്ഞു. കാറോ വീടോ വേണമെന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഞാനും അത്തരം മോഹങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്നില്ല. അതുകൊണ്ടാകാം ദൈവം എനിക്ക് എല്ലാം തന്നത്'- താരം വ്യക്തമാക്കി.
നെറ്റിയിലൊരു സിന്ദൂരം വന്നു, അല്ലാതെ കല്യാണം കഴിഞ്ഞിട്ട് അങ്ങനെയൊരു മാറ്റമൊന്നും വന്നതായി തോന്നിയിട്ടില്ല. ഞാന്‍ ഉദ്ദേശിക്കുന്നത് പോലെയൊരാളെ കിട്ടുമോ എന്നറിയില്ലായിരുന്നു. എന്റെ ലൈഫില്‍ വന്നുപോയൊരാളിലൂടെ ഒരുപാട് പഠിച്ചു. നല്ലൊരു പാര്‍ട്നറിനെ കിട്ടുമെന്ന വിശ്വാസമൊന്നും ഇല്ലായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കാമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, ദൈവത്തിന്റെ തീരുമാനം അതായിരുന്നില്ല. വീട്ടുകാര്‍ ഹാപ്പിയാണ്, ഞാനും അതെ, അതാണ് ഏറ്റവും വലിയ നേട്ടമായി കാണുന്നത്'',
വിവാഹം കഴിഞ്ഞ് ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും വന്നതായി തോന്നുന്നില്ലെന്ന് ഗംഗ പറയുന്നു. നെറ്റിയിലൊരു സിന്ദൂരം വന്നു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം പഴയതുപോലെ തന്നെ. 'എന്റെ സങ്കല്പത്തിലുള്ള ഒരാളെ ജീവിതപങ്കാളിയായി കിട്ടുമെന്ന് കരുതിയിരുന്നില്ല. മുന്‍പത്തെ അനുഭവങ്ങള്‍ കാരണം നല്ലൊരു പാര്‍ട്ണറെ കിട്ടുമെന്ന വിശ്വാസമേ ഇല്ലായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തി ജീവിക്കാമെന്നാണ് അന്ന് കരുതിയത്. പക്ഷേ ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. ഇപ്പോള്‍ വീട്ടുകാരും ഞാനും ഒരുപോലെ ഹാപ്പിയാണ്. ആ സന്തോഷമാണ് എന്റെ ഏറ്റവും വലിയ നേട്ടം'- ഗംഗ കൂട്ടിച്ചേര്‍ത്തു