ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെയും ഭാര്യ അനുഷ്‌ക ശര്‍മ്മയുടെയും വസ്ത്രങ്ങളും വീഡിയോകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.
ദീപാവലി ആഘോഷത്തില്‍ ഇരുവരുടെയും വസ്ത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
വളരെ കളര്‍ഫുളായ ലെഹങ്കയാണ് അനുഷ്‌ക തെരഞ്ഞെടുത്തത്. കറുപ്പ്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച തുടങ്ങി പല നിറങ്ങളിലുളള വര്‍ക്കാണ് സ്‌കേര്‍ട്ടിലുളളത്. അതിനൊടപ്പം ഹെവി ചോക്കറും കൂടിയായപ്പോള്‍ ദീപാവലി ലുക്ക് ഹെവിയായി.സ്‌മോക്കി കണ്ണുകളാല്‍ മനോഹരിയായിരുന്നു അനുഷ്‌ക.തലമുടി കെട്ടിവച്ചത് കൊണ്ട് വെറെ ലവലില്‍ തന്നെയായിരുന്നു .ഇരുവരുടെയും ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളും ഹിറ്റായി കഴിഞ്ഞു. ലോക പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ വസ്ത്രങ്ങളിലാണ് ദമ്പതികള്‍ തിളങ്ങിയത്.
കോലി വെള്ള കുര്‍ത്തയാണ് കോലി ധരിച്ചത്. ഇരുവരും ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.