തങ്ങളുടെ ഇഷ്ട താരങ്ങളായ അനുഷ്‌ക,വിരാട് എന്നിവരുടെ വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുന്ന ആരാധകര്‍ക്കു വേണ്ടി തങ്ങളുടെ സന്തോഷ നിമിഷങ്ങള്‍ പങ്കുവയ്ക്കാന്‍ വിരുഷ്‌കയും മറക്കാറില്ല. ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായുളള കാത്തിരിപ്പിലാണ് ഇരുവരും.
വിരാടിന്റെ 32-ാം ജന്മദിനമാണ് ഇന്ന്. ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്കും തന്റെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം ജന്മദിനമാഘോഷിക്കുന്ന വിരാടിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ഐപിഎല്‍ മത്സരത്തിനിടെ പതിവുപോലെ വിരാടിന് പിന്തുണയും പ്രോത്സാഹനവുമേകി അനുഷ്‌കയും ഈ സീരിസില്‍ കൂടെ തന്നെയുണ്ട്. കളിയുടെ സമ്മര്‍ദ്ദത്തിനിടയില്‍, ഫീല്‍ഡില്‍ നില്‍ക്കുമ്‌ബോഴും ഭാര്യയുടെ ആരോഗ്യകാര്യത്തില്‍ വിരാടിനു ശ്രദ്ധയുണ്ട്. അനുഷ്‌കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന വിരാടിന്റെ ഒരു വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ആംഗ്യഭാഷയില്‍ തന്നെ ഭര്‍ത്താവിന് മറുപടി നല്‍കുന്ന അനുഷ്‌കയേയും വീഡിയോയില്‍ കാണാം.
ക്രിക്കറ്റിനു പുറമേ തനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനുഷ്‌കയെന്നും തന്നെ ശരിയായ ദിശയില്‍ നയിക്കുന്നത് അവളാണെന്നും മുന്‍പൊരു അവസരത്തില്‍ കോഹ്ലി പറഞ്ഞിരുന്നു. 2017 ഡിസംബര്‍ 11 നായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.