Latest News

സീനച്ചേച്ചിക്ക് പകരമല്ല; സീനച്ചേച്ചിക്ക് ഏട്ടന്റെ മനസിലുള്ള സ്ഥാനം ഒരിക്കലും എടുത്തുകളയാന്‍ പറ്റുന്നതല്ല;രണ്ടാം വിവാഹത്തില്‍ സന്തോഷങ്ങള്‍ പാടില്ലേ?;  അര്‍ജുന്റെ സഹോദരന്‍ അരുണിന്റെ ഭാര്യ വിദ്യ അനാമികയക്ക് പറയാനുള്ളത്

Malayalilife
 സീനച്ചേച്ചിക്ക് പകരമല്ല; സീനച്ചേച്ചിക്ക് ഏട്ടന്റെ മനസിലുള്ള സ്ഥാനം ഒരിക്കലും എടുത്തുകളയാന്‍ പറ്റുന്നതല്ല;രണ്ടാം വിവാഹത്തില്‍ സന്തോഷങ്ങള്‍ പാടില്ലേ?;  അര്‍ജുന്റെ സഹോദരന്‍ അരുണിന്റെ ഭാര്യ വിദ്യ അനാമികയക്ക് പറയാനുള്ളത്

രണ്ടാം വിവാഹത്തെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്‍ഫ്‌ലുവന്‍സറും നടിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ കുടുംബാംഗമെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ വിദ്യ അനാമിക. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്റെ സഹോദരന്‍ അരുണിന്റെ ഭാര്യയാണ് വിദ്യ. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെക്കുറിച്ചുമുള്ള വിമര്‍ശകര്‍ക്ക് മറുപടിയുമായി വിദ്യ രംഗത്തെത്തിയിരിക്കുന്നത്. 

'രണ്ടാം വിവാഹത്തില്‍ സന്തോഷങ്ങള്‍ പാടില്ലേ?' എന്ന് ചോദിച്ചുകൊണ്ട്, താന്‍ ആര്‍ക്കും പകരമല്ലെന്നും ആരുടെയും സ്ഥാനം തട്ടിയെടുക്കാനല്ല വന്നതെന്നും വിദ്യ തന്റെ പുതിയ യൂട്യൂബ് വ്‌ളോഗിലൂടെ വ്യക്തമാക്കി. അടുത്തിടെയാണ് വിദ്യയും അരുണും വിവാഹിതരായത്. ഇത് ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിദ്യക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളും അരുണിന് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുമുണ്ട്. ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സീനച്ചേച്ചിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വിദ്യ വ്‌ളോഗില്‍ മറുപടി നല്‍കിയത്. 

ഭാര്യ മരിച്ചു കഴിഞ്ഞ് എങ്ങനെ ആ സ്ഥാനത്തേക്ക് എങ്ങനെ മറ്റൊരു പെണ്ണിനെ കാണുന്നു എന്നതാണോ നിങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം? ആര്‍ക്കും പകരമല്ല ആരും,' വിദ്യ പറഞ്ഞു. 'സീനച്ചേച്ചിയുടെ (അരുണിന്റെ ആദ്യഭാര്യ) സ്‌പേസ് എടുത്തിട്ടല്ല ഞാന്‍ വരുന്നത്, സീനച്ചേച്ചി പോയ ശൂന്യതയിലേക്കാണ് ഞാന്‍ വന്നതെങ്കില്‍ പോലും. പക്ഷേ, സീനച്ചേച്ചിക്ക് പകരമല്ല ഞാന്‍. സീനച്ചേച്ചിക്ക് ഏട്ടന്റെ മനസിലുള്ള സ്ഥാനം ഒരിക്കലും എടുത്തുകളയാന്‍ പറ്റുന്നതല്ല.' വഴക്കുണ്ടാക്കിയോ പിണങ്ങിയോ പോയ ആളല്ല സീനച്ചേച്ചി, പ്രതീക്ഷിക്കാത്ത സമയത്ത് വിട്ടിട്ട് പോയതാണെന്നും വിദ്യ ഓര്‍മ്മിപ്പിച്ചു.

 'ഒരിക്കലും സീനച്ചേച്ചിയെ മറക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. സീനച്ചേച്ചിയുടെ പേര് പറയുമ്പോള്‍ പലപ്പോഴും ആ മനുഷ്യന്‍ വിതുമ്പിക്കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.' തനിക്കും അരുണിനും പരസ്പരം ഒരു പിന്തുണ ആവശ്യമാണെന്ന് തോന്നിയതുകൊണ്ടും, തങ്ങളുടെ മക്കള്‍ക്കും ഒരു താങ്ങും തണലും വേണ്ടതുകൊണ്ടുമാണ് തങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നതെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.
 

vidya anamika about second marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES