വീണയാണ് മക്കളെ യഥാര്‍ഥ ഗെയിമര്‍; ബിഗ്ബോസിലെ തന്റെ പ്രിയ കൂട്ടുകാരി ആര്യയെ നോമിനേറ്റ് ചെയ്ത് വീണ

Malayalilife
വീണയാണ് മക്കളെ യഥാര്‍ഥ ഗെയിമര്‍; ബിഗ്ബോസിലെ തന്റെ പ്രിയ കൂട്ടുകാരി ആര്യയെ നോമിനേറ്റ് ചെയ്ത് വീണ

ബിഗ്ബോസ് ഒരു മാസം പിന്നിട്ടതോടെ മത്സരം മുറുകിയിരിക്കയാണ്. പല ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിഞ്ഞിരിക്കുന്നു. അടുപ്പക്കാര്‍ ശത്രുക്കളും ശത്രുക്കള്‍ അടുപ്പക്കാരുമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരെയും ഞെ്ട്ടിച്ചിരിക്കുന്നത് വീണയും രജിത്തും സുഹൃത്തുകളായി മാറിയതാണ്. ഇതിന് പിന്നാലെ ആര്യയെ നോമിനേറ്റ് ചെയ്യുകയും ചെയ്തിരിക്കയാണ് വീണ. ഇതിലൂടെ കളി ഇനി വേറെ ലെവലായിരിക്കയാണെന്ന് പ്രേക്ഷകര്‍ പറയുന്നു.

ഒരാഴ്ചത്തെ എലിമിനേഷന്‍ കഴിഞ്ഞാല്‍ പിന്നെ പ്രേക്ഷകരുടെയും മത്സരാര്‍ഥികളുടെയും നെഞ്ചിടിപ്പ് ഏറ്റുന്ന സംഗതികളാണ് നോമിനേഷന്‍ ഡേ. തിങ്കളാഴ്ചയാണ് നോമിനേഷനുകള്‍ നടക്കാറ്. ഒരാഴ്ചത്തെ പ്രകടനങ്ങളും പ്രശനങ്ങളെയും എല്ലാം അടിസ്ഥാനമായിയാകും സാധാരണ മത്സരാര്‍ഥികള്‍ പ്രിയമില്ലാത്തവരെ നോമിനേറ്റ് ചെയ്യുന്നത്. സീസണ്‍ രണ്ട് ആറാഴ്ചകള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ഥികള്‍ പരസ്പരം വളരെയേറെ മനസിലാക്കിയിട്ടുണ്ട്. ഇഷ്ടമില്ലാത്തവരും പരിചയമില്ലാത്തവരും എലിമിനേഷന്‍ വഴിയും രോഗങ്ങള്‍ വഴിയും പുറത്തേക്ക് പോയതിനാല്‍ ഇനി ഒന്നോ രണ്ടോ പേരൊഴിച്ചാണ് കട്ട ചങ്കുകളാണ് ബിഗ്ബോസ് ഹൗസിനുള്ളിലുള്ളത്. പക്ഷേ 2 പേരെ നോമിനേഷനിലൂടെ ഓരോ മത്സരാര്‍ഥിയും പറഞ്ഞേ പറ്റൂ. അതിനുള്ള കാരണവും ബിഗ്ബോസിനോട് വ്യക്തമാക്കണം. നോമിനേഷന്‍ ദിവസമായ ഇന്നലെ പലരും തെരെഞ്ഞ് പിടിച്ച് പ്രശ്നക്കാരെയും ശത്രുക്കളെയും നോമിനേറ്റ് ചെയ്തപ്പോള്‍ ഞെട്ടിച്ചത് വീണയാണ്. ബിഗ്ബോസിലെ തന്റെ പ്രിയ കൂട്ടുകാരിയായ ആര്യയെ ആണ് വീണ നോമിനേറ്റ് ചെയ്തത്.

ആര്യയാണ് ഹൗസില്‍ ഇപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളെന്നും ആര്യയുടെ കൈയില്‍ ഇനിയും ഉപയോഗിക്കാത്ത 'നോമിനേഷന്‍ ഫ്രീ കാര്‍ഡ്' ഉള്ളതുകൊണ്ടാണ് നോമിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു വീണ പറഞ്ഞ കാരണം. 'ഇക്കൂട്ടത്തില്‍ എന്നെ മനസിലാക്കാന്‍ പറ്റുന്നത് അവള്‍ക്ക് മാത്രമേയുള്ളൂ. ഇപ്പോഴുള്ള എല്ലാവരെയും എനിക്ക് വലിയ ഇഷ്ടമാണ്. എന്തിന്റെ പേരിലായാലും ഇപ്പോഴുള്ള ആരോടും എനിക്ക് ദേഷ്യമൊന്നുമില്ല. ആര്യയുടെ കൈയ്യില്‍ കാര്‍ഡ് ഉള്ളതുകൊണ്ട് അവള്‍ സേഫ് ആവും. അതുകൊണ്ട് മാത്രം.. അല്ലാതെ കാരണമൊന്നും ഉണ്ടായിട്ടല്ല ബിഗ് ബോസേ', പ്രിയസുഹൃത്തിനെ നോമിനേറ്റ് ചെയ്തതിനെക്കുറിച്ച് വീണ പറഞ്ഞതിങ്ങനെ,

അതേസമയം വീണയും രജിത്തും തമ്മില്‍ ഗെയിം പ്ലാന്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മഞ്ജു അവരെ രണ്ടാളെയുമാണ് നോമിനേറ്റ് ചെയ്ത്. ജയിക്കാനായി രജിത്തിനൊപ്പം ചേര്‍ന്ന വീണ മനപ്പൂര്‍വ്വ ആര്യയെ നോമിനേറ്റ് ചെയ്തു എന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. അതേസമയം രജിത്തിന്റെ പേരാണ് വീണ ആദ്യം നോമിനേറ്റ് ചെയ്തത്. എന്ത് കാര്യം പറഞ്ഞാലും മനസിലാകാത്ത ആളാണ് രജിത് എന്നും അങ്ങോട്ട് എത്ര അടുക്കാന്‍ നോക്കിയാലും അദ്ദേഹമത് അനുവദിക്കില്ലെന്നും വീണ പറഞ്ഞു. സ്വന്തം വൃത്തം വരച്ച് അതിനുള്ളില്‍ത്തന്നെ നില്‍ക്കുകയാണ് രജിത് എന്നും വീണ കൂട്ടിച്ചേര്‍ത്തു. പക്ഷേ രജിത്തിനൊപ്പം ചേര്‍ന്ന കാലുവാരുകയും അതൊടൊപ്പം ആര്യയെയും പുറത്താക്കിയാല്‍ തനിക്ക് വിജയിച്ച് കേറാമെന്നാണ് വീണയുടെ കണക്കുക്കൂട്ടലെന്ന് ചിലര്‍ പറയുന്നു.


 

veena nair a cunning player of bigg boss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES