സീരിയലുകളിലൂടെയും സിനിമയിലൂടെയും മലയാളികള്‍ക്ക് പരിചിതയാണ് നടി വീണ നായര്‍. 'തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ പ്രേക്ഷകമനസില്‍ ഇടം പിടിച്ചത്. വെള്ളിമൂങ്ങ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടി കൂടിയാണ് വീണ. ഇപ്പോള്‍ നിരവധി അവസരങ്ങളാണ് വീണയെ തേടിയെത്തുന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ എല്ലാം നഷ്ടമായി എന്നു കരുതിയ നിമിഷങ്ങളെ പറ്റിയുള്ള വീണ നായരുടെ ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെനെ അവതരിപ്പിച്ച് വീണ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസമാണ് കരളലിയിക്കുന്ന ഒരു കുറിപ്പ് തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. 6 വര്‍ഷങ്ങള്‍ മുന്നേ ഈ സമയം ഈ ദിവസം എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ജീവിതത്തില്‍ എല്ലാം നഷ്ട്ടപെട്ടു എന്ന് തോന്നിയതും ദൈവം ഇല്ല എന്ന് തോന്നിയതുമായ നിമിഷമായിരുന്നു അത്. എന്നെന്നേക്കുമായി അമ്മ തന്നെ വിട്ട് പോയത് അത് തളര്‍ത്തി കളഞ്ഞതായും, പതിനാറ് ദിവസമാണ് തന്റെ അമ്മ വെന്റിലേറ്ററില്‍ കഴിഞ്ഞത് അതിന് ശേഷമായിരുന്നു മരണം സംഭവിച്ചതെന്നും വീണ പറയുന്നു. ആ നാളുകളില്‍ ഒന്ന് കരയാന്‍ പോലും പറ്റാതെ,ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാര്‍ഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയമായിരുന്നു അമ്മയുടെ മരണമെന്നും വീണ പങ്ക് വയ്ക്കുന്നു.
ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമമുണ്ട് ഇപ്പോള്‍. അമ്മ കൂടെയുള്ളപ്പോള്‍ വില അറിഞ്ഞില്ലെന്നും ഒരു വട്ടം കൂടി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും വീണ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഒരുപാടു സമയങ്ങളില്‍ അമ്മ വേണായിരുന്നു ഒപ്പം എന്ന് തോന്നിയ സമയം ഉണ്ടായി. എങ്കിലും അമ്മ സന്തോഷിക്കുന്നുണ്ടാവും ഏറ്റവും നല്ല അമ്മയായ സുമാമ്മയെ ഏല്പിച്ചിട്ടാ എന്റെ അമ്മ പോയത്..... അമ്മേ ഒരുവട്ടം കൂടെ ഒന്ന് കാണാന്‍ പറ്റിയിരുന്നേല്‍.... മിസ് യൂ അമ്മേ....'എന്നാണ് വീണ കുറിച്ചു. നിരവധി ആരാധകരാണ് വീണയ്ക്ക് ആശ്വാസം പകര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നത്.
തന്റെ നാലാമത്തെ വയസ്സില്‍ ഡാന്‍സ് അഭ്യസിച്ചു തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും കേരള നടനത്തിലും തന്റെ മികവ് തെളിയിച്ച വ്യക്തികൂടിയാണ്. സ്വാതി സുരേഷ് ഭൈമിയാണ് വീണയുടെ ഭര്‍ത്താവ്. ധന്‍വിന്‍ ഏക മകനും.