ബിഗ്‌ബോസ് ആരംഭിച്ചത് മുതല്‍ കൃത്യമായി ഗെയിം കളിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്ന ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് വീണ നായര്‍. എല്ലാ കാര്യങ്ങളെയും ഇമോഷണലായി എടുക്കുന്ന താരം എന്തു കാര്യത്തിനും കരയുമായിരുന്നു. എന്നാല്‍ ഈ കരച്ചില്‍ തന്നെ ഒടുവില്‍ വീണയ്ക്ക് വിനയാകുകയും ചെയ്തു. ഇമോഷന്‍സ് വെച്ച് കളിക്കുന്നയാളാണെന്ന ലേബല്‍ വീണയ്ക്ക് ഈ സ്വഭാവം ഉണ്ടാക്കി കൊടുത്തു.
ഹൗസിനുള്ളിലെ ഭൂരിഭാഗം നിമിഷങ്ങളും ആര്യ പാഷാണം എന്നിവരുടെ കൂടെ നിന്ന് ഗെയിം കളിക്കുവാന്‍ ശ്രമിച്ചു. ഹൗസിനുള്ളിലെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. എന്നാല്‍ പ്രതീക്ഷിക്കാതെയുള്ള വീണയുടെ പുറത്താവല്‍ മറ്റ് മത്സരാര്‍ത്ഥികളെയും ഞെട്ടിച്ചു. ഹൗസില്‍ നിന്ന് പുറത്തായ ശേഷം ഗ്രൂപ്പിന്റെ ഭാഗമായതാണ് ബിഗബോസില്‍ തനിക്ക് സംഭവിച്ച തെറ്റെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വീണ. ഏഷ്യാനെറ്റിന് കൊടുത്ത അഭിമുഖത്തിലാണ് വീണ മനസ്സുതുറന്നിരിക്കുന്നത്.
ബിഗ്‌ബോസില്‍ നിന്നും പുറത്തിറങ്ങിയതില്‍ സത്യത്തില്‍ സന്തോഷം തോന്നുന്നു. ഞാന്‍ ഷോയിലുടനീളം പറഞ്ഞിരുന്നത് പോലെ എന്റെ ലോകം കണ്ണേട്ടനും എന്റെ കുഞ്ഞുമാണ.് രണ്ടു മാസത്തിനു ശേഷം അവരെ കണ്ട സന്തോഷത്തിലാണ് ഞാനിപ്പോള്‍ ഞാന്‍ കറക്ട് സമയത്ത് തന്നെയാണ് പുറത്തിറങ്ങിയത് എന്നാണിപ്പോള്‍ തോന്നുന്നത്. ഇനി അവിടെ നില്‍ക്കുന്നത് എനിക്കും സുഖകരമായിരുന്നില്ല. കാരണം കുഞ്ഞിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. മാത്രമല്ല വീടിനകത്തും ബന്ധങ്ങളൊക്കെ മാറിത്തുടങ്ങിയിരുന്നുവെന്നും വീണ പറയുന്നു. എന്നാല്‍ ഷോയില്‍ നിന്ന്ും പുറത്തിറങ്ങിയിട്ട് താന്‍ അങ്ങനെ ഷോ കണ്ടിട്ടില്ലെന്നും താരം പറയുന്നു.
അതേസമയം കഴിഞ്ഞ ടാസ്‌ക്കില്‍ രജിത്ത് രേഷ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ചത് എന്നെയും അത്ഭുതപ്പെടുത്തുന്നുവെന്നും. ഇതില്‍ സത്യമുണ്ടോയെന്ന് അറിയില്ലെന്നും. ബിഗ്‌ബോസുമായുള്ള ഹിഡന്‍ ടാസ്‌ക്ക് ആണോയെന്ന് അറിയില്ലെന്നുമാണ് വീണ പറയുന്നത്. ഇനി അതല്ല മുളക് തേച്ചിട്ടുണ്ടെങ്കില്‍ അത് മോശം തന്നെയാണെന്നും. രേഷ്മ കോര്‍ണിയക്ക് അസുഖമുള്ള കുട്ടിയാണെന്നും. സംഭവത്തിന്റെ സത്യാവസ്ഥ തനിക്ക് അറിയില്ലെന്നും വീണ പറയുന്നു. പിന്നെ ബിഗ് ബോസ് ഷോയെ സംബന്ധിച്ച് അവിടെ ആരില്ലെങ്കിലും അവര്‍ ഷോ നടത്തും. ഞാനില്ലെങ്കിലും രജിത്തേട്ടന്‍ ഇല്ലെങ്കിലും ഏത് മത്സരാര്‍ത്ഥി ഇല്ലെങ്കിലും അവിടെ ഉള്ളവര്‍ ആരാണോ അവരെവെച്ച് എപ്പിസോഡുകള്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും.
പിന്നെ രജിത്ത് കുമാറിനോട് എന്തൊക്കെയായാലും ഒരു ഇഷ്ടമുണ്ടൈന്നും ആ ഇഷ്ടത്തിന് കാരണം തന്റെ അച്ഛനുമായി രജിത്തിന് സാമ്യമുള്ളതുകൊണ്ടാണെന്നും വീണ പറയുന്നുണ്ട്. മാത്രമല്ല എന്റെ അച്ഛന്റെ നക്ഷത്രവും തൃക്കേട്ടയാണ്. അവര്‍ രണ്ടു പേരും ജനിച്ച മാസവും ഒന്നാണ്. എന്നാല്‍ സ്വഭാവം വ്യത്യാസമുണ്ട്. അച്ഛന്‍ ഇങ്ങനെയല്ല പെരുമാറുന്നത്. എന്നാല്‍ എനിക്കത് ഒരിക്കലും ആളുകള്‍ക്ക് മുന്നില്‍ പറയാന്‍ തോന്നിയില്ല. കാരണം ഗെയിം സ്ട്രാറ്റജി എന്ന് അവിടെയുള്ളവരും പുറത്തുള്ളവരും പറയുമോ എന്ന് കരുതിയാണ് അവസാനം വരെ പറയാതിരുന്നത്. എന്നാല്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കണ്ണിന് അസുഖം വന്ന്, ആശുപത്രിയില്‍ ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ഞാന്‍ രജിത്തേട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നു. രജിത്തേട്ടന്റെ അടുത്ത് വഴക്കൊക്കെ ഉണ്ടാകുമ്പോഴും എനിക്ക് പുള്ളിയെ ഇക്കാര്യം കൊണ്ട് ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ ചൊറിഞ്ഞോണ്ട് വന്നിരുന്നതെന്നും വീണ പറയുന്നു.
അതേസമയം ഒരേ സമയം ബോള്‍ഡും ഇമോഷണലുമാണ് ഞാന്‍. അത് കള്ളക്കരച്ചിലായി ആരും കരുതരുതെന്ന് പറയുന്ന വീണ താന്‍ ഫേയ്ക്ക് ആയിട്ട് നിന്നിട്ടില്ലെന്നും. ഗെയിമിന്റെ സമയത്ത് മാത്രമാണ് താന്‍ ഗെയിം കളിച്ചിട്ടുള്ളതെന്നും അല്ലാത്ത സമങ്ങളില്‍ ഞാന്‍ വീണ തന്നെയായിരുന്നു എന്നും പറയുന്നു. മാത്രമല്ല താന്‍ എപ്പോഴും കരയുന്നത് കൊണ്ട് അത് തന്റെ സ്ട്രാറ്റജിയാണെന്ന് കരുതിയവരുമുണ്ട്. എന്നാല്‍ അങ്ങനെയല്ല ദേഷ്യം വന്നാലും വിഷമം വന്നാലും കരയുമെന്നും അതിനെ ആളുകള്‍ തെറ്റിധരിച്ചുവെന്നും പറഞ്ഞ വീണ തന്റെ കരച്ചിലിനെക്കുറിച്ച് വന്ന ട്രേളുകള്‍ കണ്ടെന്നും ഇപ്പോള്‍ കാണുമ്പോള്‍ രസം തോന്നുന്നുവെന്നും പറഞ്ഞു.
ആര്യ, ഫുക്രു, പാഷാണം ഷാജി എന്നിവര്‍ കൂടി ഫിനാലെയില്‍ ഉണ്ടാവണം എന്നാണ് തന്റെ ആഗ്രഹമെന്ന് വീണ തുറന്ന് പറയുകയും ചെയ്തു. ആര്യ ഞാന്‍ അവിടെചെന്നപ്പോള്‍ മുതല്‍ ഇപ്പോള്‍ പോരുന്നത് വരെ ഒരേ പോലെ നിന്ന് ഗെയിം ആയി തന്നെ ഈ ഷോയെ കണ്ടു കളിക്കുന്ന ഒരു നല്ല ഗെയിമറാണ്. ഫുക്രുവും നല്ല ഗെയിമറാണ്. എന്നാല്‍ അതേസമയം ഇമോഷണലി അറ്റാച്ഡ് ആയവരോട് അവന് നല്ല അറ്റാച്മെന്റുമുണ്ട്. ഒരു മിടുക്കന്‍.. പാഷാണം ഷാജി ഒരു ന്യൂട്രല്‍ ചേട്ടനാണ്. വളരെ ന്യൂട്രലായി, സൈലന്റ് ആയി ഗെയിം കളിക്കുന്ന ചേട്ടന്‍. ഇവരാണ് ഗെയിം കളിക്കുന്നവര്‍. ഇവരാണ് വിജയിക്കാന്‍ യോഗ്യര്‍. ഇടയ്ക്ക് വന്നവരും ഇടയ്ക്ക് പോയി കളി കണ്ടു തിരിച്ചു
വന്നവരും ഇവരോളം മിടുക്കരല്ലെന്നും പറഞ്ഞ വീണ ഞാന്‍ ഇടയ്ക്ക് ഇത് ഗെയിം ആണെന്ന് മറന്നുപോയി എന്ന് തോന്നിയെന്നും. ഞാന്‍ ഗെയിമിനേക്കാള്‍ ബന്ധങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തതെന്നും പറഞ്ഞു.