Latest News

ചന്ദ്രേട്ടന്‍ എവിടെയായിരുന്നെന്ന് അറിയുമോ?ഒടുവില്‍ തിരികേ എന്തുമ്പോള്‍ ചന്ദ്രനെ ഇല്ലാതാക്കാന്‍ തന്ത്രങ്ങളൊരുക്കി പത്മിന്..!വാനമ്പാടി സീരിയലില്‍ ചന്ദ്രേട്ടന്‍ തിരികേ എത്തുമ്പോള്‍ ട്വിസ്റ്റ്..!

Malayalilife
topbanner
ചന്ദ്രേട്ടന്‍ എവിടെയായിരുന്നെന്ന് അറിയുമോ?ഒടുവില്‍ തിരികേ എന്തുമ്പോള്‍ ചന്ദ്രനെ ഇല്ലാതാക്കാന്‍ തന്ത്രങ്ങളൊരുക്കി പത്മിന്..!വാനമ്പാടി സീരിയലില്‍ ചന്ദ്രേട്ടന്‍ തിരികേ എത്തുമ്പോള്‍ ട്വിസ്റ്റ്..!

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി സീരിയലില്‍ ഇപ്പോള്‍ നായകന്റെ ചേട്ടന്റെ അഭാവമാണ് ചര്‍ച്ച. പെട്ടെന്നൊരു ദിവസമായിരുന്നു കുടുംബത്തില്‍ നിന്നും ചന്ദ്രേട്ടന്‍ അപ്രത്യക്ഷനായത്. എന്നാല്‍ ഇപ്പോള്‍ ചന്ദ്രേട്ടന്‍ തിരികെ എത്തുന്ന എന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. ഇതിന് മുന്നോടിയായിയുള്ള പ്രമോ പുറത്തിറങ്ങിയത് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

വളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. അനുമോളുടെ ജനനരഹസ്യം അറിയാവുന്ന മോഹന്‍കുമാറിന്റെ സഹോദരന്‍ ചന്ദ്രന് അനുവിനെ സ്വന്തം മകളായി വളര്‍ത്തുന്നതും എന്നാല്‍ തന്റെ മകള്‍ ആണ് എന്ന രഹസ്യം മോഹന് അറിയില്ല. അനുമോള്‍ വീട്ടില്‍ താമസിക്കുന്നത് മോഹന്റെ മകള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ഇഷ്ടവുമല്ല. അനുമോളെ തുരത്താന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് സീരിയല്‍ പുരോഗമിക്കുന്നത്.

പ്രേക്ഷക പ്രീതിനേടി  സംഭവബഹുലമായ എപ്പിസോഡുകളിലൂടെ മുന്നേറുകയായിരുന്ന സീരിയലില്‍ നിന്നും പെട്ടന്നൊരു ദിവസം ചന്ദ്രനെ കാണാതാകുകയായിരുന്നു. ചന്ദ്രന്‍  നാടുവിട്ടുപോയി എന്നാണ് സീരിയലില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ചന്ദ്രന്‍ എവിടെയെന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. സാധാരണ ഇത്തരത്തിലുളള കാണാതാകലുകള്‍ ഉണ്ടാകുന്നത് കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേതാവിന്റെ തിരക്കുകൊണ്ടോ മറ്റോ ആകാറാണ് പതിവ്. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ചന്ദ്രനെ അവതരിപ്പിച്ച ബാലുമേനോന്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഷെഡ്യൂള്‍ ബ്രേക്കെടുത്ത് പോയതാണെന്നായിരുന്നു അണിയറ വിവരങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ചന്ദ്രന്‍ തിരികേ എത്തുന്ന പ്രമോയാണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ ഷൂട്ടിങ്ങ് അവസാനിച്ചതിനാല്‍ ബാലു തിരികേ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ചന്ദ്രട്ടന്‍ എവിടെയായിരുന്നു എന്ന അന്വഷണത്തിലാണ് ഇപ്പോഴും ആരാധകര്‍. ചന്ദ്രേട്ടന്റെ കൂട്ടുകാരനായിരുന്ന സ്വാമിയൊടൊപ്പമായിരുന്നു ചന്ദ്രേട്ടന്‍എന്നാണ് സൂചന. എന്നാല്‍ ചന്ദ്രേട്ടന്‍ തിരികേ വരാതിരിക്കാനായുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ പത്മിനിയും അമ്മയും അച്ഛനും മെനയുന്നത്. അതിനാല്‍ തന്നെ സംഭവബഹുലമായ എപിസോഡുകളാണ് സീരിയലില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ചന്ദ്രനെ അപായപ്പെടുത്തുന്നത് അടക്കമുള്ള സൂത്രങ്ങളാണ് പത്മിനി ആവിഷ്‌കരിക്കുന്നത്. ഇതൊടെ പ്രേക്ഷകരും ആകാംക്ഷയിലാണ്.

 

Read more topics: # vanambadi serial,# pathmini,# twist
vanambadi serial,pathmini,twist

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES