നടിയും അവതാരകയുമായ ശ്രീവിദ്യ മുല്ലച്ചേരി, ഭര്‍ത്താവും സംവിധായകനുമായ രാഹുല്‍ രാമചന്ദ്രന്റെ പാന്‍ കാര്‍ഡില്‍ വന്ന പേരിലെ പിഴവ് ചൂണ്ടിക്കാട്ടി പങ്കുവച്ച വീഡിയോ ശ്രദ്ധ നേടുന്നു.രാമചന്ദ്രന്‍ നായര്‍ എന്ന പേര് കാര്‍ഡില്‍ രാമചന്ദ്രന്‍ നാറി എന്ന രേഖപ്പെടുത്തി വന്നതാണ് ശ്രീവിദ്യ വീഡിയോയിലൂടെ പങ്ക് വ്ക്കുന്നത്.
പേര് മാറിയ കാര്യം തമാശ രീതിയിലാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. 'ഗയ്‌സ്, എന്റെ വീട്ടിലെ ഒരു വിഷമകരമായ ഒരു കാര്യം പറയാന്‍ വേണ്ടി വന്നതാണ്. എന്റെ ഭര്‍ത്താവ് പാന്‍ കാര്‍ഡ് ചെയ്ഞ്ച് ചെയ്യാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടി. തിരിച്ചു കിട്ടിയപ്പോ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രാമചന്ദ്രന്‍ നായര്‍ക്ക് പകരം രാമചന്ദ്രന്‍ നാറി എന്ന് ടൈപ്പ് ചെയ്ത് അവര് തന്നു. എന്തൊരു കഷ്ടമാണെന്ന് ആലോചിക്കണേ. അച്ഛന്‍ ഇപ്പോ ജീവിച്ചിരിപ്പില്ല.
ജീവിച്ചിരുന്ന അത്രയും കാലം ഒരു മനുഷ്യനെക്കൊണ്ടും മോശം പറയിപ്പിക്കാണ്ട് ഒരുപാട് കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുത്ത ഒരു മനുഷ്യനാണ്. ഇത് കിട്ടിയപ്പോ മുതല്‍ എന്റെ ഭര്‍ത്താവും അമ്മയുമൊക്കെ സോഫയില്‍ കമിഴ്ന്നു കിടന്ന് കരച്ചിലാണ്.- ശ്രീവിദ്യ പറഞ്ഞു. എവിടെയെങ്കിലും കൊണ്ട് ഇത് കൊടുക്കാന്‍ പറ്റുമോ എന്നും രാഹുലും വിഡിയോയില്‍ ചോദിച്ചു.
ശരിക്കും രാമചന്ദ്രന്‍ നാറി എന്നല്ല, രാമചന്ദ്രന്‍ നരി എന്ന് പറഞ്ഞാണ് രാഹുലിനെ ശ്രീവിദ്യ ആശ്വസിപ്പിച്ചത്. തന്റെ അച്ഛന്റെ പേരും പണ്ട് ഇതുപോലെ മാറ്റി എഴുതിയിട്ടുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു. 'പണ്ട് എന്റെ അച്ഛന്‍ കരിച്ചേരി കുഞ്ഞമ്പു നായര്‍ എന്ന് എഴുതിയതിന് പകരം ഏതോ ഒരുത്തന്‍ വന്നിട്ട് രസീതില്‍ കരിച്ചേരി കുഞ്ഞമ്പു നായ എന്ന് എഴുതിയിട്ട് പോയിട്ടുണ്ട്.
എനിക്കറിയില്ല എന്റെ കുടുംബത്തില്‍ മാത്രം എന്തിനാണ് ഇത്ര രൂക്ഷ വിമര്‍ശനം എന്ന്. വെറുതെയല്ല കാരണവന്മാര്‍ പറയുന്നത് ജാതിയും മതവും പറയരുതെന്ന്.' ശ്രീവിദ്യ പറഞ്ഞു.
പേരിലെ അക്ഷരങ്ങള്‍ മാറ്റി എഴുതിയതിനെക്കുറിച്ച് രാഹുലും വീഡിയോയില്‍ പ്രതികരിച്ചു. 'RI' എന്നതിനു പകരം 'RIN' എന്നായിരുന്നെങ്കില്‍ പേര് 'രാമചന്ദ്രന്‍ നരന്‍' എന്നാകുമായിരുന്നുവെന്നും ഈ പിഴവ് തിരുത്താന്‍ എവിടെയാണ് സമീപിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പേര് 'രാമചന്ദ്രന്‍ നാറി' എന്നല്ല, 'രാമചന്ദ്രന്‍ നരി' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ശ്രീവിദ്യ രാഹുലിനെ ആശ്വസിപ്പിക്കാനും ശ്രമിച്ചു.
തന്റെ പിതാവിന്റെ പേരും മുമ്പ് സമാനമായ രീതിയില്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി.
''ഒരിക്കല്‍ എന്റെ പിതാവിന്റെ പേര് 'കരിച്ചേരി കുഞ്ഞമ്പു നായര്‍' എന്നതിനു പകരം ഒരാള്‍ രസീതില്‍ 'കരിച്ചേരി കുഞ്ഞമ്പു നായ' എന്നാണ് എഴുതിയത്. എന്റെ കുടുംബത്തില്‍ മാത്രം എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ജാതിയെയും മതത്തെയും കുറിച്ച് സംസാരിക്കരുതെന്ന് കാരണവന്മാര്‍ പറയുന്നത് വെറുതെയല്ല,'' ശ്രീവിദ്യ പറഞ്ഞു.