ഓര്‍മ്മ വയ്ക്കും മുന്നേ അച്ഛനെ നഷ്ടമായി; ഏഴാം വയസ്സില്‍ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുളള അവാര്‍ഡ് നേടി; വാനമ്പാടിയിലെ അനുമോളുടെ വിശേഷങ്ങള്‍

Malayalilife
topbanner
 ഓര്‍മ്മ വയ്ക്കും മുന്നേ അച്ഛനെ നഷ്ടമായി; ഏഴാം വയസ്സില്‍ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുളള അവാര്‍ഡ് നേടി; വാനമ്പാടിയിലെ അനുമോളുടെ വിശേഷങ്ങള്‍

വളരെ കുറച്ചുനാള്‍ കൊണ്ടുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ സീരിയലാണ് ഏഷ്യാനെറ്റിലെ വാനമ്പാടി. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും ആത്മബന്ധത്തിന്റെയും കഥയാണ് സീരിയല്‍ പറയുന്നത്. അനുമോളുടെ ജനനരഹസ്യം അറിയാവുന്ന മോഹന്‍കുമാറിന്റെ സഹോദരന്‍ ചന്ദ്രന് അനുവിനെ സ്വന്തം മകളായി വളര്‍ത്തുന്നു. എന്നാല്‍ അനു തന്റെ മകള്‍ ആണ് എന്ന രഹസ്യം മോഹന് അറിയില്ല. അനുമോള്‍ വീട്ടില്‍ താമസിക്കുന്നത് മോഹന്റെ മകള്‍ക്കും ഭാര്യയ്ക്കും അമ്മയ്ക്കും ഇഷ്ടവുമല്ല. അനുമോളെ തുരത്താന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് വാനമ്പാടി സീരിയല്‍ പുരോഗമിക്കുന്നത്. സീരിയലില്‍ മികച്ച പാട്ടുകാരിയായാണ് ഗൗരി അഭിനയിക്കുന്നതെങ്കിലും ജീവിതത്തിലും ഗൗരി നിവരധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മികച്ച പാട്ടുകാരിയാണ്.

സീരിയലില്‍ പല പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് അനുമോളുടേത്. സമാനമായ അവസ്ഥയിലൂടെ തന്നെയാണ് ഗൗരിയും കടന്നുപോയിട്ടുള്ളത്. സീരിയലില്‍ അനുമോളുടെ അമ്മ ഒരു ആക്‌സിഡന്റില്‍ മരിച്ചുപോവുകയാണ്. സമാനമായി ഗൗരിയുടെ അച്ഛനും ഗൗരിക്ക് ഓര്‍മ ഉറയ്ക്കും മുമ്പ് മരിച്ചുപോയ ആളാണ്. സീരിയലില്‍ മരിച്ചുപോയ അമ്മയോട് സ്വപ്‌നത്തിലും മറ്റും അനുമോള്‍ സംസാരിക്കാറുണ്ട്. ഇത്‌പോലെ യഥാര്‍ഥ ജീവിതത്തിലും ഗൗരി തന്റെ അച്ഛനെ കണ്ട് സംസാരിക്കാറുണ്ട്. അതുകൊണ്ട് തന്നെ അനുമോള്‍ക്ക് ഈ സീരിയല്‍ ഏറെ പ്രിയപ്പെട്ടതാണ്.

പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണന്റെ മകളാണ് ഗൗരി. പല ഷോകളിലും ഗാന പിന്നണിയിലും പ്രവര്‍ത്തിച്ചു പരിചയമുള്ള പ്രകാശ് അറിയപ്പെടുന്ന ഒരു കലാകാരന്‍ ആയിരുന്നു. ഗൗരിയെ സംഗീത വഴികളിലേക്ക് കൈപിടിച്ചതും അച്ഛന്‍ തന്നെയാണ്. പക്ഷേ മകള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ പ്രകാശ് ഒരു ആക്‌സിഡന്റില്‍ മരിച്ചു. ഇതിനോടകം കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികക്കുള്ള അവാര്‍ഡ് ഉള്‍പെടെയുള്ളവ ഗൗരി നേടിയിട്ടുണ്ട്. അതു കരസ്ഥമക്കിയതാകട്ടെ ഏഴാം വയസിലും. വീല്‍ച്ചെയറില്‍ ജീവിതം എരിഞ്ഞുതീരാന്‍ വിധിക്കപ്പെട്ട കുരുന്നിന്റെ കഥ പറഞ്ഞ നാടകത്തില്‍ പാടി അഭിയിച്ചതിന്റെ മേന്‍മയിലാണ് ഗൗരിയെ തേടി അവാര്‍ഡ് എത്തിയത്. ഗൗരിയുടെ അമ്മ അമ്പിളിയും ഒരു ഗായികയാണ്. 

ഇപ്പോള്‍ ചില സിനിമകളിലും ഗൗരി പാട്ടു പാടിക്കഴിഞ്ഞു. ആദ്യം അഭിനയിച്ച സീരിയല്‍ മഴവില്‍ മനോരമയിലെ 'ബന്ധുവാര് ശത്രുവാര്' ആണ്. തുടര്‍ന്ന് ചില സിനിമകളിലും വേഷം കിട്ടി. തിരുവനന്തപുരത്തെ കാര്‍മല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിലാണ് ഗൗരി പഠിക്കുന്നത്. ഇപ്പോള്‍ താമസിക്കുന്ന വാടക വീടില്‍ നിന്നു മാറി പുതിയൊരു വീട് വയ്ക്കണം എന്നാണ് ഈ കുരുന്നിന്റെ ആഗ്രഹം.

Read more topics: # Vanambadi serial,# child artist,# Gowri
More about Vanambadi serial child artist Gowri

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES