ലോക് ഡൌണ്‍ കാലത്തിലും സീ കേരളത്തിന് മുന്നേറ്റം. പ്രമുഖ ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആണ് സീ കേരളത്തിന്റെ പ്രകടനം മികച്ചതായി കാണിക്കുന്നത്. ഫ്ളവേഴ്സ് ചാനലിനെയും പിന്തള്ളികൊണ്ടാണ് സീ നാലാം സ്ഥാനം ഉറപ്പിച്ചത്. ജനപ്രിയ പരമ്പരകളും, റിയാലിറ്റി ഷോയും, എല്ലാം കൂടിയാണ് ചാനലിന്റെ പ്രകടനം മികച്ചതാക്കി മാറ്റിയത്,
ലോക് ഡൌണ്‍ ദിവസങ്ങളില്‍ മലയാളികള്‍ക്ക് സീ കേരളം സമ്മാനിച്ചത് മികച്ച ദൃശ്യവിസ്മയം തന്നെ ആയിരുന്നുവെന്നു ഈ കണക്കുകളില്‍ നിന്നും വ്യക്തമാണ്.
പതിവ് പോലെ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തു തന്നെ തുടര്‍ന്നു. ഇതില്‍ ഏറ്റവും അതിശയിക്കേണ്ട കാര്യം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഴവില്‍ മനോരമയെ മൂന്നാം സ്ഥാനത്താക്കി സൂര്യ ടിവി മികച്ച പ്രകടനമാണ് കഴിഞ്ഞ ആഴ്ചകളില്‍ കാഴ്ച വച്ചത്.
ലോക്കിങ് ഡൌണ്‍ കാലയളവില്‍ 235311 മില്യണ്‍ ഇംപ്രഷനുമായിട്ടാണ് ഏഷ്യാനെറ്റ് തങ്ങളുടെ പതിവ് മേധാവിത്വം തുടര്‍ന്നത്. 123355 റേറ്റിങ്ങ് ഇംപ്രഷനാണ് സൂര്യ നേടിയെടുത്തത്.
രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മഴവില്‍ മനോരമ 98191 റേറ്റിങ് നേടിയെടുത്തുകൊണ്ടാണ് മൂന്നാം സ്ഥാനത്തായത്. ഫ്ളവേഴ്സ് ടിവിയ്ക്ക് കഴിഞ്ഞ മാസം ലഭിച്ച നാലാം സ്ഥാനം ആണ് ഇത്തവണ സീ കേരളം നേടിയെടുത്തത്. 71292 റേറ്റിങ് ഇമ്പ്രഷന്‍ ആണ് സീ സ്വന്തമാക്കിയത്. അവസാന രണ്ട് സ്ഥലങ്ങളില്‍, 69 മില്യണ്‍ ഇംപ്രഷനുകളാണ് ഫ്‌ലവേഴ്സ് ടിവിയ്ക്ക് ലഭിച്ചത്.