Latest News

കുട്ടികള്‍ ഉണ്ടാവുന്നതിന് മുന്‍പ് അവരെ എങ്ങനെ നോക്കുമെന്നുള്ള പ്ലാനുണ്ടായിരിക്കണം; കുട്ടികള്‍ തനിയെ വളര്‍ന്നോളുമെന്ന ചിന്ത ശരിയല്ല'; കുട്ടികള്‍ വേണ്ടെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചതാണ്; എന്റെ പേരന്‍സ് എന്നെ വളര്‍ത്തിയത് അത്ര നല്ല രീതിയല്ല എന്ന തോന്നലുണ്ടായിരുന്നു; ലെനയുടെ വാക്കുകള്‍

Malayalilife
 കുട്ടികള്‍ ഉണ്ടാവുന്നതിന് മുന്‍പ് അവരെ എങ്ങനെ നോക്കുമെന്നുള്ള പ്ലാനുണ്ടായിരിക്കണം; കുട്ടികള്‍ തനിയെ വളര്‍ന്നോളുമെന്ന ചിന്ത ശരിയല്ല'; കുട്ടികള്‍ വേണ്ടെന്ന് ചെറുപ്പത്തിലേ തീരുമാനിച്ചതാണ്; എന്റെ പേരന്‍സ് എന്നെ വളര്‍ത്തിയത് അത്ര നല്ല രീതിയല്ല എന്ന തോന്നലുണ്ടായിരുന്നു; ലെനയുടെ വാക്കുകള്‍

പ്രശാന്തുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി ലെന വലതുവശത്തെ കള്ളനിലൂടെയായി വീണ്ടും സജീവമായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷനടക്കം പ്രശാന്തിനൊപ്പം താരമെത്തിയത് സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. മാത്രമല്ല ക ഫെസ്റ്റിവലിലേക്കും ലെന എത്തിയിരുന്നു. 

പ്രമോഷന്റെ ഭാഗമായി നടി നല്കിയ അഭിമുഖത്തില്‍ പേരന്റിംഗിനെക്കുറിച്് പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കല്യാണം കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവും, അവര്‍ വളര്‍ന്നോളും എന്ന് ചിന്തിക്കാതെ പ്ലാന്‍ ചെയ്ത് മാത്രം ചെയ്യേണ്ട കാര്യമാണ് പേരന്റിംഗ് എന്ന് പറയുന്നു ലെന. ഒപ്പം കുട്ടികള്‍ വേണ്ടെന്ന് ചെറുപ്പത്തിലേ തീരുമാനിച്ച ഒരാളാണ് താനെന്നും ലെന പറയുന്നു. അതിന്റെ കാരണവും വ്യക്തമാക്കുന്നു അവര്‍. 

കുട്ടികളുണ്ടാകുന്നതിന് മുന്‍പേ അവരെ എങ്ങനെ വളര്‍ത്തണം എന്നതിനെക്കുറിച്ച് വ്യക്തമായ ആസൂത്രണം വേണം. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ ഗൗരവത്തോടെ എടുക്കണമെന്നും അവര്‍ ഊന്നിപ്പറഞ്ഞു. കുട്ടികള്‍ വേണ്ടെന്ന തന്റെ തീരുമാനത്തിന് കാരണം, തനിക്ക് നല്ലൊരു രക്ഷിതാവാകാന്‍ സാധിക്കില്ല എന്ന തോന്നലായിരുന്നുവെന്ന് ലെന വെളിപ്പെടുത്തി. ആദ്യം താന്‍ കൂടുതല്‍ പക്വത നേടണമെന്ന് ആഗ്രഹിച്ചു. സ്വന്തം മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതിനെക്കുറിച്ചും ലെന സംസാരിച്ചു.

തന്നെ കുറേക്കൂടി ശ്രദ്ധിക്കുകയും പിന്തുണയ്ക്കുകയും ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും, സ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ ഏറെ പോരാടിയ കുട്ടിയായിരുന്നുവെന്നും ലെന പറഞ്ഞു. എല്ലാം തനിയെ ചെയ്യുന്നതിനാല്‍ രക്ഷിതാക്കള്‍ തന്നെ ഒറ്റയ്ക്ക് വിട്ടുവെന്നും, എന്നാല്‍ പിന്നീട് അത് തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്ന പരാതിയായി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാതാപിതാക്കളുടെ ശ്രദ്ധ കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണെന്നും, രണ്ട് രക്ഷിതാക്കളും കരിയറിന് പിന്നാലെ പോകുമ്പോള്‍ കുട്ടികളെ ആര് ശ്രദ്ധിക്കുമെന്ന ചോദ്യം പ്രസക്തമാണെന്നും ലെന ചൂണ്ടിക്കാട്ടി. 

പ്രശാന്തിനെക്കുറിച്ച് നടി പങ്ക് വച്ചതിങ്ങനെയാണ്.ഞങ്ങളെ കണക്റ്റ് ചെയ്യുന്ന ഫാക്ടര്‍ സ്പിരിച്വാലിറ്റിയാണ്. ബേസിക്കലി നമ്മളെല്ലാം ഇവിടെ ഇവോള്‍വ് ചെയ്യാന്‍ വന്നിട്ടുള്ള സ്പിരിച്വല്‍ ബീയിംഗ്സാണ്. സയന്‍സോ, ആര്‍ട്ടിനോ വകഭേദമില്ലല്ലോ. ഇവര്‍ ഓള്‍റെഡി ട്രെയ്ന്‍ഡായ ആളുകളാണ്. പുതിയ ടെസ്റ്റഡ് പൈലറ്റ്സാണ്. അതിനെന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ഇവര്‍ തിരിച്ചുവരില്ലല്ലോ. ഇവരെപ്പോഴും റിസ്‌ക്കെടുത്ത് ശീലിച്ചവരാണ്. റിസ്‌ക്കിനെക്കാളും ഇവര്‍ നോക്കുന്നത് മിഷനെയാണ്. രാജ്യത്തിന് വേണ്ടിയാണ് അവര്‍ എല്ലാം ചെയ്യുന്നത്. നമുക്കൊക്കെ ചിന്തിക്കാനാവുന്നതിനും അപ്പുറത്ത് രാജ്യത്തിനോടൊരു സ്നേഹവും, സര്‍വീസ് മെന്റാലിറ്റിയും ഉള്ളവരാണ്. അങ്ങനെയുള്ളൊരാള്‍ക്ക് സ്വന്തം റിസ്‌ക്കല്ല മനസില്‍ വരുന്നത്. രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാമെന്നാണ് ഇവരെല്ലാം ചിന്തിക്കുന്നത്.

എന്നേക്കാള്‍ കൂടുതല്‍ സിനിമ കണ്ടിട്ടുള്ള ആളാണ്. സിനിമയെക്കുറിച്ചും, കാര്യങ്ങളെക്കുറിച്ചും നല്ല ബോധ്യമുള്ള ആളാണ്. ഇപ്പോള്‍ ഞങ്ങള്‍ എന്റെ സിനിമ കാണാന്‍ പോവുകയാണ്. ആദ്യമായാണ് ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് എന്റെ സിനിമ കാണാന്‍ പോവുന്നത്. അതിന്റെയൊരു എക്സൈറ്റ്മെന്റുണ്ട് എനിക്ക് എന്നും ലെന വ്യക്തമാക്കിയിരുന്നു. പുതിയൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. അന്താരാഷ്ട്ര വനിത ദിനത്തില്‍ പുറത്തിറക്കാനാണ് തീരുമാനം എന്നും ലെനയും പ്രശാന്തും പറഞ്ഞിരുന്നു. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജായിരുന്നു. കല്യാണത്തിന് ശേഷമാണ് പ്രണയം സംഭവിച്ചത്. ഇനിയൊരു വിവാഹം ഞാന്‍ പ്ലാന്‍ ചെയ്ത കാര്യമേയായിരുന്നില്ലെന്നും നേരത്തെ ലെന പറഞ്ഞിരുന്നു.

Read more topics: # നടി ലെന
actress lena about parenting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES