വ്യത്യസ്തമായ അവതരണവുമായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുടുംബാംഗങ്ങള്‍ എന്ന പ്രതീതിയാണ് ഉപ്പും മുളകിലെ കഥാപാത്രങ്ങള്‍ നല്‍കുന്നത്. നീലുവും ബാലുവും മുടിയനും ശിവാനിയും കേശുവും പാറുവും ഇപ്പോഴിതാ പൂജ ജയറാമും അടക്കമുള്ളവര്‍ പാറമട വീടിന്റെ സ്ഥിരം കാഴ്ചക്കാരാണ്. ഉപ്പും മുളകിന്റെ രസച്ചരട് കൂട്ടാനായി ചില എപ്പോസാഡുകളില്‍ ബന്ധുക്കളായി വന്നു പോകുന്ന താരങ്ങളുമെത്തും. അതിലൊരാളാണ് രമയാന്റി. വര്‍ഷയാണ് ഈ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്.
സാധാരണ വീട്ടമ്മയുടെയോ സാധാരണനാട്ടുമ്പുറത്തുകാരിയുടെ ഒക്കെ ലുക്കിലാണ് രമ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടാറുളളത്. എന്നാലിപ്പോള്‍ വര്‍ഷയുടെ മേക്കോവര്‍ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഓണം സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇത്. വര്‍ഷ അഭയ് എന്നാണ് നടിയുടെ മുഴുവന്‍ പേര്. സിംപിള്‍ ലുക്കിലും എന്നാല്‍ വളരെ പ്രൗഢിയില്‍ വര്‍ഷയെ കണ്ട ആരാധകര്‍ക്ക് ആദ്യം ആളെ മനസിലാക്കാന്‍ പോലുമായില്ല. അനൂപ് ഉപാസന പകര്‍ത്തിയ ചിത്രങ്ങളില്‍ വര്‍ഷ സെറ്റുടുത്താണ് നില്‍ക്കുന്നത്.റുത്വാ ഡിസൈന്‍സിന്റെ കോസ്റ്റ്യൂംസാണ് വര്‍ഷ അണിഞ്ഞിട്ടുള്ളത്.വേറിട്ട കളര്‍ കോമ്പിനേഷനാണ് റുത്വ ഡിസൈന്‍സിന്റെ പ്രത്യേകത. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സിനിമ-സീരിയല്‍നടി ശ്രുതി ലക്ഷ്മിയും റുത്വ ഡിസൈന്‍സ് വസ്ത്രങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.