ഉപ്പുംമുളകും താരം അമേയയുടെ അനിയന് ചോറൂണ്; അമ്മയ്ക്കും അച്ഛനുമൊപ്പം അമ്പലനടയില്‍ പാറുക്കുട്ടിയും

Malayalilife
ഉപ്പുംമുളകും താരം അമേയയുടെ അനിയന് ചോറൂണ്; അമ്മയ്ക്കും അച്ഛനുമൊപ്പം അമ്പലനടയില്‍ പാറുക്കുട്ടിയും

ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏറെ ജനപ്രീതി നേടിയ സീരിയലാണ് ഉപ്പും മുളകും.പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി.കോവിഡ് കാലമായതിനാല്‍ കുഞ്ഞുങ്ങളെ അഭിനയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കുറച്ചു നാള്‍ പാറുക്കുട്ടി സീരിയലില്‍ നിന്നും മാറി നിന്നു, പ്രായമായവരെയും ചെറിയ കുട്ടികളെയും  വീടിന് പുറത്ത് ഇറക്കുകപോലും ചെയ്യരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. അതിനാല്‍ പാറുക്കുട്ടിക്ക് ഷൂട്ടിന് എത്താന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് പാറുക്കുട്ടി സീരിയലിലേക്ക് തിരിച്ചെത്തി.

പാറുക്കുട്ടി എത്തിയതോടെ സീരിയല്‍ വീണ്ടും ഉഷാറായി. കഴിഞ്ഞ ദിവസം പാറുക്കുട്ടിയുടെ മറ്റൊരു സന്തോഷ വാര്‍ത്തയും എത്തിയിരുന്നു. ജൂഹിക്ക് പിന്നാലെ  പാറുവും യൂട്യൂബ് ചാനലുമായി എത്തിയെന്നാതാണ് അത്. ആദ്യ വീഡിയോയും ഇവര്‍ പങ്കുവച്ചിരുന്നു. പാറുക്കുട്ടിയുടെ അനിയന്‍ ആദി മോന് ചോറൂണ് കഴിഞ്ഞിരിക്കയാണ്. ഇതിന്റെ ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്ര നടയിലെ ചോറൂണിന് പാറുക്കുട്ടിയും ചേച്ചിയും ഒപ്പമുണ്ടായിരുന്നു.  അച്ഛന്റെയും അമ്മയുടെയും അടുത്ത് നില്‍ക്കുന്നതും അമ്മയുടെ ഒക്കത്തിരിക്കുന്നതുമായ പാറുവിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സ്വന്തം മാതാപിതാക്കന്‍മാര്‍ തന്നെയാണ് കുഞ്ഞങ്ങളെ അമ്പലത്തിലും വീട്ടിലും ആദ്യാക്ഷരം കുറിപ്പിച്ചത്. അച്ഛന്‍ അനില്‍കുമാറിന്റെ മടിയില്‍ പട്ടുടുപ്പും പാവാടയും ധരിച്ചിരുന്നാണ് പാറുക്കുട്ടി ഹരിശ്രീ എഴുതിയത്. അച്ഛന്‍ തന്നെ നാവിലും ഹരിശ്രീ എഴുതി നല്‍കി. സെലിബ്രിറ്റിയായതിനാല്‍ തന്നെ തിരക്കൊട്ടുമില്ലാത്ത അമ്പലത്തിലായിരുന്നു പാറുവിന്റെ എഴുത്തിനിരുത്ത് നടത്തിയത്. എങ്കിലും അമ്പലത്തിലെത്തിയവര്‍ക്ക് ആ കാഴ്ച കൗതുകമായി. ഒരു മടിയും കൂടാതെയായിരുന്നു പാറു അച്ഛന്‍ മടിയിലിരുന്ന് എഴുത്തിന്റെയും പഠനത്തിന്റെയും ലോകത്തേക്ക് കൈപിടിച്ച് കയറിയത്.

അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ഥ പേര്. ഓഡീഷനൊക്കെ കഴിഞ്ഞ് നാലാം മാസത്തിലാണ് പാറുക്കുട്ടി സീരിയലിലേക്ക് എത്തിയത്. പെട്ടെന്ന് തന്നെ എല്ലാവരുമായി ഇണങ്ങുന്ന സ്വഭാവമാണ് പാറുക്കുട്ടിക്ക്. അതിനാല്‍ തന്നെ സീരിയലിലെ അഭിനയവും എളുപ്പമായി മാറി. പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ്. അനിഖയാണ് പാറുക്കുട്ടിയുടെ ചേച്ചി. ഒരു അനുജന്‍ ജനിച്ച സന്തോഷവും നാളുകള്‍ക്ക് മുമ്പ് പങ്കുവച്ച് പാറുക്കുട്ടിയുടെ കുടുംബം എത്തിയിരുന്നു.


 

Read more topics: # uppum mulakum,# parukutty
uppum mulakum parukutty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES