മിനിസ്‌ക്രീനിലെ സുപരിചിതയായ താരം ശ്രാവണി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ നിര്‍മ്മാതാവ് കീഴടങ്ങിയതായി റിപ്പോര്‍ട്ട്. പ്രമുഖ നിര്‍മാതാവ് അശോക് റെഡ്ഡിയാണ് പോലീസിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്. ഹൈദരാബാദ് പോലീസിനു മുന്‍പാകെയാണ് നിര്‍മ്മാതാവ് കീഴടങ്ങിയത്. പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിക്കഴിഞ്ഞു. ഹൈദരാബാദ് ഒസാമാനിയ ആശുപത്രിയില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് പോലീസ് അശോക് റെഡ്ഡിയെ കോടതിയില്‍ ഹാജരാക്കിയത്.
സെപ്റ്റംബര്‍ എട്ടിനാണ് ഇരുപത്തിയാറുകാരിയായ ശ്രാവണി സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നിര്‍മാതാവ് അവരെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി ശ്രാവണിയുടെ സഹോദരന്‍ പേലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ശ്രാവണിയുടെ കാമുകനായ ദേവരാജ് റെഡ്ഡി എന്ന ടിക് ടോക് താരം നേരത്തെ അറസ്റ്റിലായിരുന്നു. മൗനരാഗം, മനസ്മാ മാതാ തുടങ്ങിയ തെലുങ്ക് സീരിയലുകളിലൂടെയാണ് ശ്രാവണി ശ്രദ്ധേയയായത്. ഹൈദരാബാദിലെ മധുര നഗറിലെ വീടിനുള്ളില്‍ നടിയെ തൂങ്ങി മരിച്ച നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ റെഡ്ഡി നടിയുമായുള്ള ബന്ധം പൊടുന്നനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ദേവരാജ റെഡ്ഡി പണം ആവശ്യപ്പെട്ട് ശ്രാവണിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായി ശ്രാവണിയുടെ സഹോദരന്‍ ശിവ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇയാള്‍ ചില വീഡിയോകള്‍ പുറത്ത് വിടുമെന്ന് കാട്ടി നടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും സഹോദരന്‍ പോലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇക്കാര്യം ശ്രാവണി തന്നോട് തുറന്ന് പറഞ്ഞിരുന്നുവെന്നും ഒരു ഷൂട്ടിങ് ഉണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ പോയതെന്നും എന്നാല്‍ അത് ജീവനൊടുക്കാന്‍ ആയിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും ശിവ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് ശ്രാവണിയുടെ മാതാപിതാക്കളുടെ പരാതിയിന്മേല്‍ പോലീസ് ദേവരാജ് റെഡ്ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.കഴിഞ്ഞ കുറച്ച് നാളുകളായി ശ്രാവണി അസ്വസ്ഥയായിരുന്നതായി കുടുംബാംഗങ്ങളും സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ മാതാപിതാക്കളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ടായിരുന്നു. തെലുങ്ക് ടിവി സീരിയലുകളില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി വളരെ ശ്രദ്ധേയ സാന്നിധ്യമാണ് ശ്രാവണി.