Latest News

ഇഷ്ട ഭക്ഷണം മീന്‍കറിയും കപ്പയും; സൗന്ദര്യ രഹസ്യം പങ്കുവച്ച് അമ്മയറിയാതെയിലെ അലീന

Malayalilife
 ഇഷ്ട ഭക്ഷണം മീന്‍കറിയും കപ്പയും; സൗന്ദര്യ രഹസ്യം പങ്കുവച്ച് അമ്മയറിയാതെയിലെ അലീന

പുതുമയാര്‍ന്ന നിരവധി കഥകളും കഥാപാത്രങ്ങളുമായി വ്യത്യസ്തമായ പ്രമേയമുളള സീരിയലുകളുമായി എത്തുന്ന  ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിട്ടുളളത്. ഇരു കയ്യും നീട്ടിയാണ് മിനിസ്‌ക്രീന്‍ ആരാധകര്‍ സീരിയലുകളെ ഏറ്റെടുക്കാറുമുണ്ട്. ഏഷ്യാനെറ്റില്‍ ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലും ഹിറ്റായി മാറിക്കൊക്കൊണ്ടിരിക്കയാണ്. തന്നെ ജനിച്ചപ്പോഴെ ഉപേക്ഷിച്ച അമ്മയെ തേടിയെത്തുന്ന അലീനയുടെ കഥയാണ് സീരിയല്‍ പറയുന്നത്. സീരിയലില്‍ അലീനയായി മികച്ച അഭിനയം കാഴ്ചവയ്ക്കുന്നത് നടി ശ്രീതു കൃഷ്ണനാണ്.

അധ്യാപികയാണ് അലീന എന്ന കഥാപാത്രം. തമിഴ് നടിയാണ് ശ്രീതു. താരത്തിന്റെ ആദ്യ മലയാളം സീരിയലാണ് അമ്മയറിയാതെ. ശ്രീതു കൃഷ്ണന്‍ എന്നതാ് താരത്തിന്റെ പേര്. ചെന്നെയില്‍ നിന്നും ഷൂട്ടിനായി തിരുവനന്തപുരത്താണ് താരം വരുന്നത്. ചെന്നൈയില്‍ തന്റെ പോസ്റ്റ്ഗ്രാജുവേഷന്‍ ചെയ്തുകൊണ്ടിരിക്കയാണ് താരം. കേരളത്തില്‍ ജനിച്ച താരം ചെന്നൈയില്‍ സെറ്റില്‍ഡ് ആകുകയായിരുന്നു. തമിഴില്‍ നിരവധി സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാന്‍ ശ്രീതു എത്തി. ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലെ 'ഡിന്നര്‍ ടോക്‌സി'ലാണ് താരം എത്തിയത്. സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ഇഷ്ട ഭക്ഷണത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദിച്ചു. അതിനൊക്കെ ശ്രീതു മറുപടിയും പറഞ്ഞു. 
സൗന്ദര്യ പരിചരണത്തില്‍ താന്‍ സ്ഥിരമായി ആശ്രയിക്കുന്ന ഒന്ന് കറ്റാര്‍വാഴയാണെന്നായിരുന്നു ശ്രീതുവിന്റെ മറുപടി. കേരള ഭക്ഷണം ഇഷ്ടമാണോ എന്ന ചോദ്യത്തിന് ഏറെ ഇഷ്ടമാണെന്നായിരുന്നു മറുപടി. സാമ്പാറും കേരള സ്‌റ്റൈല്‍ മീന്‍ കറിയും കപ്പയുമൊക്കെ തന്റെ പ്രിയ വിഭവങ്ങളാണെന്നും അവര്‍ പറഞ്ഞു. ഇഷ്ട നായകന്‍ ആരെന്ന ചോദ്യത്തിന് സൂര്യയാണെന്നായിരുന്നു മറുപടി. 

നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളില്‍ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂണ്‍, ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.  പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.
 

sreethu krishnan about her beauty secret

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക