ഈ ശ്രമം സിനിമയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ വലിയ വാര്‍ത്തയായാനേ; ഇത് പരമ്പരകളുടെ വിധിയാണ്; കിഷോർ സത്യയുടെ വെളിപ്പെടുത്തൽ

Malayalilife
topbanner
ഈ ശ്രമം സിനിമയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ വലിയ വാര്‍ത്തയായാനേ; ഇത് പരമ്പരകളുടെ വിധിയാണ്; കിഷോർ സത്യയുടെ വെളിപ്പെടുത്തൽ

ലയാള ടെലിവിഷനിലിൽ സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് കിഷോർ സത്യ. സീരിയലുകളില്‍ നായകനും വില്ലനുമൊക്കെയായി ടെലിവിഷന്‍ പ്രേക്ഷകരുടെ മുന്നിൽ എത്തിയ നടൻ ആണ് കിഷോർ സത്യ. ഇപ്പോൾ താരം സ്വന്തം സുജാത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. താരം ഇടയ്ക്ക് പങ്കുവച്ച മേക്കോവർ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ വൈറൽ ആയിരുന്നു. സീരിയലിനു വേണ്ടിയാണ് തരാം ഇങ്ങനെയൊരു മേക്കോവർ നടത്തിയത് എന്നാണ് പറയുന്നത്. 

പക്ഷേ ഇപ്പോൾ താരം ഒരു സങ്കടമാണ് ഫേസ്ബുക്ക് വഴി പറഞ്ഞിരിക്കുന്നത്. ശരീരഭാരം കുറച്ചും കൂട്ടിയുമൊക്കെ അഭിനയിച്ചാലും സീരിയല്‍ ആയത് കൊണ്ട് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ലെന്ന് കൂടി ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പില്‍ കിഷോര്‍ സത്യ പറയുന്നു. നടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ മാറാരോഗം വന്ന ആൾക്കാരെ പോലെ തോന്നും. അങ്ങനത്തെ ചോദ്യങ്ങളും പലരും നടനോട് ചോദിച്ചിട്ടുണ്ട്. 76 കിലോയില്‍ നിന്നും 71 ആക്കി. അങ്ങനെയാണ് ആ കഥാപാത്രത്തിന്റെ രൂപത്തിലേക്ക് എത്തുന്നത്. പക്ഷേ ഈ ശ്രമങ്ങളൊക്കെ ആളുകള്‍ കണ്ടത് മറ്റൊരു തരത്തിലാണ് എന്നായിരുന്നു നടൻ പറഞ്ഞ മറുപടി. സ്വന്തം സുജാതയിലെ പ്രകാശന്‍ ആവാന്‍ വേണ്ടി ശരീരഭാരം 6 കിലോയോളം കുറച്ചിരുന്നു. അതൊരു ശ്രമകരമായ പണിയായിരുന്നു. പക്ഷെ സീരിയലിനു വേണ്ടി നാം എടുക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഒന്നും ഒരു സിനിമക്കായി നടത്തുന്ന മേക്കോവര്‍ പോലെ വാര്‍ത്തകളില്‍ അത്ര ഇടം പിടിക്കാറില്ല. അത് പറമ്പരകളുടെ വിധി. അതിലും വലിയ പണിയാണ് വീണ്ടും ശരീരം പഴയ പടിയാക്കുക എന്നത്. അതും ഷൂട്ടിങ്ങിനു ഇടയില്‍. ജിം, ന്യൂട്ട്രീഷന്‍, വിശ്രമം, അങ്ങനെ പലതും സീരിയല്‍ ഷൂട്ടിങ്ങില്‍ പാടാണ്. സിനിമയുടെ ഒരു സാവകാശം ഒന്നുമിവിടെ നമുക്ക് കിട്ടില്ല. എന്നിട്ടും കുറച്ച് മാറ്റമുണ്ടാക്കാന്‍ ഇതിനിടയില്‍ സാധിക്കുന്നത് സന്തോഷം തരുന്നു എന്നൊക്കെയാണ് നടൻ കുറിച്ചത്. 

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരത്തിന്റെ മിക്ക കഥപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കറുത്തമുത്ത് എന്ന പരമ്പരയിലെ ഡോ ബാലചന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. കറുത്ത മുത്തിന് ശേഷം പിന്നെ കിഷോർ സത്യയെ മിനിസ്ക്രീനിൽ കണ്ടിട്ടില്ല. ഇപ്പോൾ ഈ സീരിയലിലൂടെയാണ് തിരിച്ചു വന്നത്. 

Read more topics: # serial ,# actor ,# fitness ,# malayalam ,# post ,# live
serial actor fitness malayalam post live

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES