Latest News

അശോകവനിയിലെ സീതയായി മാറി സീമ വിനീത്; സീതയ്ക്കായി അഞ്ചുദിവസം മത്സ്യമാംസാദികള്‍ കഴിച്ചില്ലെന്നും സീമ

Malayalilife
അശോകവനിയിലെ സീതയായി മാറി സീമ വിനീത്; സീതയ്ക്കായി അഞ്ചുദിവസം മത്സ്യമാംസാദികള്‍ കഴിച്ചില്ലെന്നും സീമ

കേരളത്തില്‍ ഏറെ ശ്രദ്ധേയയായ ട്രാന്‍സ്‌ജെന്‍ഡറാണ് സീമ വിനീത്. സെലിബ്രിറ്റി മേക്കപ്പാര്‍ട്ടിസ്റ്റായ താരം നാളുകള്‍ക്ക് മുമ്പ് മാലാപാര്‍വതിയുടെ മകനെതിരെ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച് എത്തിയിരുന്നു. ഇപ്പോള്‍ സീതയുടെ മേക്കോവറില്‍ തിളങ്ങുന്ന ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് എത്തിയിരിക്കയാണ് സീമ. കണ്‍സെപ്റ്റ് ഷൂട്ടിന്റെ ഭാഗമായി അശോകവനിയിലെ സീതയായി മാറിയ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സീതയുടെ  പവിത്രത ഉള്‍ക്കൊണ്ടു 5ദിവസം  മത്സ്യ   മാംസം ഉപേക്ഷിച്ചു വൃതം അനുഷ്ടിച്ചെന്നും സീമ കുറിക്കുന്നു..

സീമ സീതയായി മാറിയപ്പോൾ.....

ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു ... നയൻ‌താര അനശ്വരമാക്കിയ ശ്രീരാമരാജ്യം സിനിമയിലെ സീത അവരോടുള്ള ഇഷ്ടവും ആരാധനയും കൊണ്ടു ആ കഥാപാത്രം ഏറെ എന്നെ സ്വാധിനിച്ചു... കൺസെപ്റ്റ് ഷൂട്ട്‌ എന്ന് ആദർശ് എന്നോട് പറഞ്ഞപ്പോൾ മനസ്സിൽ ഓടിയെത്തിയ കഥാപാത്രം സീത

അവർ അത്രയും മനോഹരമാക്കിയ സീത ചെയ്യുമ്പോൾ അത്രയേറെ സൂഷ്മതയോടെ ഓരോ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു വേഷത്തിലും ഭാവത്തിലും മേക്കപ്പിലും മുടി കെട്ടുപോലും ഞാൻ ശ്രദ്ധിച്ചിരുന്നു വെറുമൊരു വേഷം ആണെങ്കിലും അതിൽ പവിത്രത ഉൾക്കൊണ്ടു 5ദിവസം മത്സ്യ മാംസം ഉപേക്ഷിച്ചു വൃതം അനുഷ്ടിച്ചു ...

ആയിരുന്നു ഈ ഒരു ഷൂട്ടിന് വേണ്ടി എന്നെ ഞാൻ ഒരുക്കിയത്... തെറ്റുകുറ്റങ്ങൾ ഉണ്ടാവാം പൊറുക്കണം.... ഒരുപാട് പേരോട് നന്നിയുണ്ട് ഒപ്പം

അതിമനോഹരമായി ചിത്രങ്ങൾ പകർത്തിയ ആദർശ് ..... അതിമനോഹരമായി ഹെയർ സ്‌റ്റയിൽ ചെയ്തു തന്ന സഹോദരി മിക..തുടങ്ങി എല്ലാവര്‍ക്കും സീമ നന്ദിയും അറിയിച്ചു

 

സീമ സീതയായി മാറിയപ്പോൾ..... ജീവിതത്തിൽ ഒരുപാട് ആരാധന തോന്നിയ കഥാപാത്രം ആയിരുന്നു ... നയൻ‌താര അനശ്വരമാക്കിയ ...

Posted by Seema Vineeth on Wednesday, October 14, 2020


 

Read more topics: # seema vineeth,# photoshoot,# seetha
seema vineeths photoshoot as seetha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക