Latest News

ഷൂട്ട് ചെയ്ത സീന്‍ പടത്തിലില്ല; തിയേറ്ററില്‍ ഇരുന്ന് കണ്ണുനിറഞ്ഞ സുലേഖയെ ഓടിയെത്തി ആശ്വസിപ്പിച്ച് നടന്‍ ആസിഫ് അലി;നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നുവെന്ന് നടന്‍;  നടന്റെ പ്രവര്‍ത്തിക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

Malayalilife
 ഷൂട്ട് ചെയ്ത സീന്‍ പടത്തിലില്ല; തിയേറ്ററില്‍ ഇരുന്ന് കണ്ണുനിറഞ്ഞ സുലേഖയെ ഓടിയെത്തി ആശ്വസിപ്പിച്ച് നടന്‍ ആസിഫ് അലി;നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നുവെന്ന് നടന്‍;  നടന്റെ പ്രവര്‍ത്തിക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

വ്യത്യസ്തമായ വേഷത്തിലൂടെ പ്രക്ഷകരുടെ മനസ് കീഴടക്കുകയായണ് മലയാളത്തിന്റെ പ്രിയ നടന്‍ ആസിഫ് അലി. രേഖ ചിത്രമാണ് താരത്തിന്റെതായി അവസാനമായി ഇറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രേഖാചിത്രത്തില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ് സുലേഖ. രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളു. താന്‍ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററില്‍ എത്തി, സിനിമ കണ്ടപ്പോഴാണ് അറിഞ്ഞത് തന്റെ ഭാഗം എഡിറ്റില്‍ കട്ടായെന്ന്. അതവരെ ഒത്തിരി വേദനിപ്പിച്ചു. 

കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടന്‍ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു. 'സോറീട്ടോ. അടുത്ത സിനിമയില്‍ നമ്മള്‍ ഒരുമിച്ച് അഭിനയിക്കും. ചേച്ചി അഭിനയിച്ച് എന്ത് മനോഹരമായിട്ടായിരുന്നു. എന്തു രസമായിരുന്നു. ദൈര്‍ഘ്യം കാരണമാണ് കട്ടായി പോയത്. ഇനി കരയരുത്. നമുക്കെല്ലാവര്‍ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു ചേച്ചി. ഇനി അടിപൊളിയാകും. ഇനി വിഷമിക്കല്ലേ കേട്ടോ', എന്നാണ ആസിഫ് അലി, സുലേഖയെ കണ്ട് പറഞ്ഞത്. പ്രിയ താരം നേരിട്ടെത്തി ആശ്വസിപ്പിച്ചതിലും നല്ല വാക്കുകള്‍ പറഞ്ഞതിലുമുള്ള സന്തോഷത്തിലാണ് അവര്‍ തിയറ്റര്‍ വിട്ടിറങ്ങിയത്. 

ഇക്കാര്യം പ്രസ് മീറ്റിലും ആസിഫ് അലി പറഞ്ഞിരുന്നു. 'രേഖാചിത്രത്തില്‍ അഭിനയിച്ച ഒരു ചേച്ചി ഭയങ്കരമായി വിഷമിച്ച് കരയുന്നത് കണ്ടു..സുലേഖ എന്നാണ് ചേച്ചിയുടെ പേര്. ഞാന്‍ കരുതി സിനിമ കണ്ട് അതിന്റെ ഇമോഷനില്‍ കരയുക ആണെന്ന്. അടുത്ത് ചെന്നപ്പോള്‍ ആണ് ചേച്ചി പറഞ്ഞത് രണ്ട് ഷോട്ട് ഉള്ള ഒരു സീനില്‍ അഭിനയിച്ചിരുന്നു. പല സമയത്തും ഷൂട്ട് ചെയ്ത അത്രയും നമുക്ക് ഫൈനല്‍ എഡിറ്റിലേക്ക് കൊണ്ടുവരാന്‍ പറ്റില്ല. ചേച്ചി അഭിനയിച്ച സീക്വന്‍സ് എഡിറ്റില്‍ പോയി. 

ചേച്ചിയുടെ കൂടെ ഒരുപാട് സുഹൃത്തുക്കളും കുടുംബക്കാരും സിനിമ കാണാന്‍ വന്നിരുന്നു. ചേച്ചി സിനിമയില്‍ ഇല്ല എന്ന് സിനിമ കണ്ടിരിക്കുമ്പോള്‍ ആണ് അവര്‍ മനസ്സിലാക്കുന്നത്. അത് അവര്‍ക്ക് ഒത്തിരി വിഷമം ഉണ്ടാക്കി.', എന്നായിരുന്നു ആസിഫിന്റെ വാക്കുകള്‍. വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് കൊണ്ട് രം?ഗത്തെത്തിയത്.


 

Read more topics: # ആസിഫ് അലി
asifali support coactress vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES