കുടുംബവിളക്കിലെ വേദികയ്ക്ക് ഭര്‍ത്താവിന്റെ വക കിടിലന്‍ പിറന്നാള്‍ സര്‍പ്രൈസ്; ;ചിത്രങ്ങള്‍ പങ്കുവച്ച് താരം

Malayalilife
 കുടുംബവിളക്കിലെ വേദികയ്ക്ക് ഭര്‍ത്താവിന്റെ വക കിടിലന്‍ പിറന്നാള്‍ സര്‍പ്രൈസ്; ;ചിത്രങ്ങള്‍ പങ്കുവച്ച് താരം

ഷ്യാനെറ്റില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുന്ന സീരിയലാണ് കുടുംബവിളക്ക്. സീരിയലില്‍ വേദിക എന്ന കഥാപാത്രത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത് നടി ശരണ്യ ആനന്ദാണ്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. തമിഴ് സിനിമയില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ സജീവമായ നടിയാണ് ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ശരണ്യ.

മോഹന്‍ലാല്‍ അഭിനയിച്ച 1971 ബിയോണ്ട് ബോര്‍ഡേഴ്സിലാണ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.അച്ചായന്‍സ്, ചങ്ക്‌സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളുടെ ഭാഗമായിരുന്നു. ആമേന്‍ അടക്കം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് കൊറിയോഗ്രാഫര്‍ ആയി എത്തിയിട്ടുമുണ്ട്. ആകാശഗംഗ 2-ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയായി ശരണ്യ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുജാതയുടെയും ആനന്ദ് രാഘവന്റെയും മകളായി സൂററ്റിലായിരുന്നു ശരണ്യ ജനിച്ചത്. അടൂരാണ് ശരണ്യയുടെ സ്വദേശം

ശരണ്യ ജനിച്ച് വളര്‍ന്നത് ഗുജറാത്തിലെ സൂററ്റിലാണ്. മനേഷാകട്ടെ ചാലക്കുടിക്കാരനാണെങ്കിലും മഹാരാഷ്ട്രയും ജനിച്ച് വളര്‍ന്ന് അവിടെ കുടുംബബിസിനസുമായി ജീവിക്കുന്ന ആളാണ്. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ശരണ്യയുടെയും മനേഷിന്റെയും.

ഇപ്പോള്‍ വിവാഹശേഷമുളള തന്റെ  ആദ്യത്തെ പിറന്നാള്‍ ആഘോഷക്കുകയാണ് ശരണ്യ. താരത്തിന് വലിയൊരു പിറന്നാള്‍ സര്‍പ്രൈസാണ് കുടുബം ഒരുക്കിയത്.  മറക്കാന്‍ പറ്റാത്ത രാത്രിയാണ് അതെന്നും എല്ലാവര്‍ക്കും നന്ദിയും താരം പറയുന്നുണ്ട്. ഇങ്ങനെയൊരു പിറന്നാള്‍ സര്‍പ്രൈസ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്രയും മനോഹരമായ ഒരു കുടുംബത്തെ ലഭിച്ചതിനു ദൈവത്തോട് നന്ദി പറയുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

Read more topics: # saranya anand,# birthday surprise
saranya anand birthday surprise

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES