മലയാളത്തിന്റെ പ്രിയ താരങ്ങളിൽ ഒരാളാണ് ഗിന്നസ് പക്രു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് പിറന്നാൾ ദിനം. എന്നാൽ പിറന്നാള്‍ ദിനത്തില്‍ ഒരു സമ്മാനം പക്രുവിന് കിട്ടി.ആരെയും ഞെട്ടിക്കുന്ന ഒരു സമ്മാനം ആയിരുന്നു താരത്തെ തേടി എത്തിയതും. കലാകാരനായ ഹരികുമാര്‍ കുമ്ബനാട് നിര്‍മ്മിച്ച പക്രുവിന്‍റെ മെഴുക് പ്രതിമയാണ് ആ ഞെട്ടിക്കുന്ന സമ്മാനം. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പ്രതിമ അനാശ്ചാദനം ചെയ്തത്.
ഒറ്റ നോട്ടത്തില്‍ സാക്ഷാല്‍ ഗിന്നസ് പക്രു തന്നെ.. ഹരികുമാര്‍ കുമ്ബനാട് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് അത്ര സൂക്ഷമമായാണ്. വേദിയിലെത്തിയ പ്രകുവിന്‍റെ അതേ വസ്ത്രം ധരിച്ച പ്രതിമ കണ്ട കാണികളും ആദ്യം ഒന്ന് അമ്ബരന്നു.. ഇതില്‍ ഏതാണ് ഒറിജിനല്‍ ?കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു.
ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. ശില്‍പി ഹരികുമാര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും പക്രു പറഞ്ഞു.