Latest News

ഈ സീനൊക്കെ 50 വര്‍ഷം മുന്‍പേ വിട്ടതാണ്; സ്വിംസ്യൂട്ടും ബിക്കിനിയും അണിഞ്ഞിട്ടുണ്ടെന്ന് രജനി ചാണ്ടി

Malayalilife
 ഈ സീനൊക്കെ 50 വര്‍ഷം മുന്‍പേ വിട്ടതാണ്; സ്വിംസ്യൂട്ടും ബിക്കിനിയും അണിഞ്ഞിട്ടുണ്ടെന്ന് രജനി ചാണ്ടി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത  'ഒരു മുത്തശ്ശി ഗദ' എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്കെത്തിയ ആളാണ് രജനി ചാണ്ടി. ബിഗ്ബോസ് ഹൗസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായിരുന്നു താരം. ബിഗ്‌ബോസിലെ ആദ്യ എലിമിനേഷനില്‍ തന്നെ താരം പുറത്ത് പോയിരുന്നു. പ്രായമെത്രയായും സ്റ്റൈലിനെ അത് ബാധിക്കില്ല എന്ന തെളിയിച്ചിരിക്കുകയാണ് രജനി ചാണ്ടി. തന്റെ 'ഫ്രീക്ക്' ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് 68കാരിയായ രജനി തന്റെ നിലപാട് പ്രഖ്യാപിച്ചിയ്ക്കുന്നത്.ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കില്‍ എത്തുന്നത്. നീല ജീന്‍സും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോഗ്രാഫറായ ആതിര ജോയ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രങ്ങള്‍ക്ക് നേരെ വന്ന വിമര്‍ശനങ്ങളോട് രജനി ചാണ്ടി പ്രതികരിച്ചിരിക്കുകയാണ്.

അറുപത് വയസ്സു കഴിഞ്ഞപ്പോള്‍ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ ആളല്ല രാജിനി ചാണ്ടി, താരത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീന്‍ വിട്ടതാണ്'....വെറുതെ പറയുന്നതല്ല തെളിവുമുണ്ട്. അന്‍പത് വര്‍ഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നത്. രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിനു നേരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമര്‍ശകര്‍ക്കു മറുപടിയുമായി താരം നേരിട്ടെത്തിയത്.

60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങള്‍ പലരും എന്നെ കാണുന്നത്. എന്നാല്‍ 1970 ല്‍ വിവാഹം കഴിഞ്ഞു ബോംബെയില്‍ പോയപ്പോള്‍ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭര്‍ത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും ഞാന്‍ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈല്‍ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.'രാജിനി പറയുന്നു.

ഫോര്‍മല്‍ മീറ്റിങ്ങിനു പോകുമ്പോള്‍ സാരി ധരിക്കും. എന്നാല്‍ കാഷ്വല്‍ മീറ്റിങ്ങിനും പാര്‍ട്ടിക്കും പോകുമ്പോള്‍ ജീന്‍സ് ടോപ്, മറ്റു മോഡേണ്‍ വസ്ത്രങ്ങള്‍ എന്നിവ ധരിച്ചിരുന്നു.  അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തില്‍ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ ടാജിലും ഒബ്‌റോയ് ഹോട്ടലിലും ഒക്കെ കോക്ക്ടെയ്ല്‍ ഡിന്നറും മറ്റും ഉണ്ടായിരുന്നു.  എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു.  ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.   ഇപ്പോഴും ഞാന്‍ ജീന്‍സ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട്'.  

ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാന്‍ ആരോടും പറഞ്ഞില്ല, ഇപ്പോള്‍ പറയാന്‍ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.  ഈ നെഗറ്റിവ് കമന്റ് ഇടുന്നവര്‍ക്ക് ഞാന്‍ എങ്ങനെ ജീവിക്കണം എന്ന് പറയാന്‍ അധികാരമില്ല.  നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം  കൊണ്ടു പോകുന്ന ഒരാളാണ്.  കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാന്‍ സന്തോഷവതിയാണ്'.രാജിനി ചാണ്ടി പറയുന്നു.

എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്നു രാജിനി ചാണ്ടി ചോദിക്കുന്നു.  എന്തെങ്കിലും അറിയാനുള്ളവര്‍ക്ക് ഒളിച്ചിരിക്കാതെ തന്നെ വിളിക്കാം. ചോദിക്കാം, അല്ലെങ്കില്‍ നേരിട്ട് വന്നു കണ്ടു സംസാരിക്കാം.  ജീവിതം തനിക്ക്  ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തീരുമാനമെന്നും രാജിനി ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Read more topics: # rajani chandi,# reacts on photoshoot,# comments
rajani chandi reacts on photoshoot comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക