സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ വിഡ്ഢിത്തം വിളമ്പാതിരിക്കുക; തന്നെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സനൂഷ

Malayalilife
 സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ വിഡ്ഢിത്തം വിളമ്പാതിരിക്കുക; തന്നെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സനൂഷ

വിഷാദരോഗത്തക്കുറിച്ചും താന്‍ അതിനെ അതിജീവിച്ചതിനെക്കുറിച്ചും പ്രിയ നടി സനൂഷ തന്റെ യൂട്യൂബ് ചാനലില്‍ വ്‌ളോഗിലൂടെ പങ്കുവച്ചിരുന്നു. താന്‍ കടന്നു പോയ അവസ്ഥയെക്കുറിച്ച്് നടി സനുഷ പങ്കുവെച്ച വീഡിയോ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ച വിഷയമായിരുന്നു. നടിയുടെ ലേഖനത്തിന് താഴെ എത്തിയ പരിഹാസവും വിമര്‍ശനങ്ങളും നിറഞ്ഞ കമന്റുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കയാണ് സനൂഷ. . ഈ കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ രൂപത്തില്‍ പകര്‍ത്തിക്കൊണ്ടാണ് സനുഷ മറുപടി നല്‍കിയത്.

യൂട്യൂബ് ചാനലില്‍ സനുഷ പോസ്റ്റ് ചെയ്ത വീഡിയോയെ അധികരിച്ചായിരുന്നു ലേഖനം. എന്നെയും ഞാന്‍ നേരിട്ട പ്രശ്‌നത്തെയും കുറിച്ച് മനോരമയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് വന്ന കമന്‍്‌റുകളാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. സമാന അവസ്ഥയിലൂടെ കടന്ന് പോകുന്ന മറ്റാര്‍ക്കെങ്കിലും പിന്തുണയാവും എന്ന് കരുതിയാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ മാനസിക സംഘര്‍ഷങ്ങളെ പറ്റി പറയുമ്‌ബോള്‍ ചില 'വിഡ്ഢികള്‍ പെരുമാറുന്നത്' ചൂണ്ടിക്കാട്ടുകയാണ് സനുഷ. വീഡിയോയ്ക്കൊപ്പമുള്ള സനുഷയുടെ പോസ്റ്റിന്റെ പരിഭാഷ വായിക്കാം:

'ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്, മാനസികാവസ്ഥയെ പറ്റി തുറന്നു പറയുന്നവരോട് പെരുമാറുന്നത്. മാനസിക സംഘര്‍ഷങ്ങളെ കളങ്കമെന്ന തരത്തില്‍ കാണുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗഖ്യം, സത്യം എന്നതിനേക്കാള്‍ കൂടുതല്‍ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താല്‍പ്പര്യം. ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു. ബുദ്ധിയും ബോധവുമുണ്ട് എന്ന് അവര്‍ കരുതുന്നെങ്കില്‍, അവര്‍ക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ വിഡ്ഢിത്തം വിളമ്ബാതിരിക്കുക.' സനുഷ കുറിപ്പില്‍ പറയുന്നു . താരം പങ്കുവച്ച കുറിപ്പിനു താഴെ സനൂഷയെ പിന്തുണച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. 

sanusha santhosh replies to negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES