എന്നെ ബോഡി ഷേമിങ്ങ് നടത്തി തകര്‍ക്കാന്‍ നിങ്ങള്‍ക്കൊന്നുമാവില്ല; തുറന്നടിച്ച് നടിയും മോഡലുമായ അപര്‍ണ തോമസ് 

Malayalilife
topbanner
 എന്നെ ബോഡി ഷേമിങ്ങ് നടത്തി തകര്‍ക്കാന്‍ നിങ്ങള്‍ക്കൊന്നുമാവില്ല; തുറന്നടിച്ച് നടിയും മോഡലുമായ അപര്‍ണ തോമസ് 

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയില്‍ വീഡിയോ ജോക്കിയായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. മാവേലിക്കര സ്വദേശിയാണ് ജീവ ജോസഫ്. എയറോട്ടീക്കല്‍ എഞ്ചിനീയറിങ്ങായിരുന്നു പഠിച്ചത്. പിന്നീട് ആങ്കറിങ് മേഖലയിലേക്ക് ഇറങ്ങാനായിരുന്നു  തീരുമാനിച്ചത്.സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്ന അപര്‍ണ തോമസിനെയാണ് താരം വിവാഹം ചെയ്തത്. ജീിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു.

ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവായിരുന്നു അപര്‍ണ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. യൂട്യൂബ് ചാനലില്‍ ഇടയ്ക്ക് ജീവയും എത്താറുണ്ട്. യൂട്യൂബ് ചാനലുമായി സജീവമാണ് അപര്‍ണ്ണ. വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് താരം എത്താറുള്ളത്. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്നും പെട്ടെന്ന് തോന്നിയ ഐഡിയ ആയിരുന്നു അതെന്നും മുന്‍പ് അപര്‍ണ്ണ പറഞ്ഞിരുന്നു. കൂടുതലും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന ആളാണ് അപര്‍ണ. എല്ലാ തരം വസ്ത്രങ്ങള്‍ ധരിച്ചുളള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. വിവാഹ വാര്‍ഷികത്തിന് മുന്നോടിയായി നടത്തിയ ബെഡ്റൂം കിട്ടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു.

ചിത്രങ്ങള്‍ക്ക് താഴെ നല്ലതും മോശവുമായ കമന്റുകള്‍ വരാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ബോഡി ഷെയ്മിംഗ് രീതിയില്‍ വരുന്ന കമന്റുകള്‍ക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് അപര്‍ണ.കഴിഞ്ഞ ദിവസം ബനാറസി ചുരിദാര്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ അപര്‍ണ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോഗ്രാഫര്‍ ശ്രീ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അത്.അതിനുശേഷം പുതിയ ചിത്രങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ് അപര്‍ണ. കുറച്ച് ഉണക്ക ഇലകളോടൊപ്പം ചുമ്മാ കിടക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്സണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

മേക്കപ്പ് ചെയ്തിരിക്കുന്നത് ഐശ്വര്യയാണ്. ഈ ചിത്രത്തിന് താഴെ നല്ലതും മോശവുമായ കമന്റുകള്‍ വന്നിട്ടുണ്ട്.അവര്‍ക്ക് മറുപടിയെന്നോണം വീണ്ടും ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് അപര്‍ണ. എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ നുഴഞ്ഞുകയറുന്നവരുടെ ശ്രദ്ധയ്ക്ക്. എന്റെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റിട്ടോ എന്നെ ബോഡി ഷേമിങ്ങ് നടത്തിയോ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊന്നുമാവില്ല, അതിന് വേണ്ടി ശ്രമിക്കുക പോലും വേണ്ട. എന്റെ വസ്ത്രങ്ങള്‍ ഞാന്‍ തീരുമാനിക്കും. അത് ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ അണിയുകയും ചെയ്യും, അപര്‍ണ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുകയാണ്.
അത്തരത്തില്‍ വരുന്ന പുരുഷന്മാരോടും 'പെണ്ണാ'യി വരുന്നവരോടും പുച്ഛം മാത്രം, ഓരോ തോല്‍വികള്‍, ഇത്തരം മാനസിക രോഗികള്‍ നന്നാവാനായി പ്രാര്‍ത്ഥിക്കാം, എന്നും അപര്‍ണ കുറിച്ചിട്ടുണ്ട്.

aparna thomas reacts to social media comments

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES