Latest News

രണ്ട് പേരുടെയും ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഈ വേര്‍പിരിയല്‍ അത്യാവശ്യമായി; എന്റെ ആഗ്രഹത്തിന് തുടങ്ങിയ ബിസിനസ് കാസര്‍ഗോഡും നന്ദുവും സുഹൃത്തുക്കളും ചേര്‍്ന്ന് തുടങ്ങിയ റസ്‌റ്റോറന്റ് തിരുവനന്തപുരത്തും; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രീവിദ്യ മുല്ലച്ചേരി 

Malayalilife
രണ്ട് പേരുടെയും ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഈ വേര്‍പിരിയല്‍ അത്യാവശ്യമായി; എന്റെ ആഗ്രഹത്തിന് തുടങ്ങിയ ബിസിനസ് കാസര്‍ഗോഡും നന്ദുവും സുഹൃത്തുക്കളും ചേര്‍്ന്ന് തുടങ്ങിയ റസ്‌റ്റോറന്റ് തിരുവനന്തപുരത്തും; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ശ്രീവിദ്യ മുല്ലച്ചേരി 

സിനിമാ-സീരിയല്‍ താരം മാത്രമല്ല യുട്യൂബറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറും കൂടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. തുടക്കം സിനിമയില്‍ നിന്നും ആയിരുന്നുവെങ്കിലും മിനിസ്‌ക്രീന്‍ ഷോകളാണ് ശ്രീവിദ്യയെ പോപ്പുലറാക്കിയത്. അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്. 

വിവാഹിതയായശേഷം ശ്രീവിദ്യയുടെ വ്‌ലോ?ഗുകളില്‍ നിരന്തരം രാഹുലിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളൊന്നും എവിടെയും വരുന്നില്ല. അതുകൊണ്ട് തന്നെ രാഹുലിനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ നിരവധി നിരന്തരം ശ്രീവിദ്യയ്ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ എല്ലാത്തിനുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യ. 

ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ച് അല്ല. കാരണം ഇതാണ്... എന്ന തലക്കെട്ടോടെയാണ് വിശദീകരണ വീഡിയോ ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. സാഡ് ബിജിഎമ്മും ദു:ഖിച്ചിരിക്കുന്ന മുഖവുമായാണ് ശ്രീവിദ്യ തംപ്‌നെയിലിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തംപ്‌നെയില്‍ കണ്ടാല്‍ ഇരുവരുടെയും കുടുംബജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചുവോയെന്ന് സംശയം ആളുകള്‍ക്ക് തോന്നിയേക്കും.

താനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ലെന്നത് ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും വീഡിയോയില്‍ ശ്രീവിദ്യ പറയുന്നുണ്ട്. രാഹുലുമായി വേര്‍പിരിഞ്ഞ് നില്‍ക്കാനുള്ള കാരണമായി ശ്രീവിദ്യ പറഞ്ഞത് ഇങ്ങനെയാണ്... നിങ്ങള്‍ തംപ്നെയിലില്‍ കണ്ടത് ശരിയാണ്... നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഞാനും നന്ദുവും ഇപ്പോള്‍ ഒരുമിച്ചല്ല. ഞങ്ങളുടെ ഹണിമൂണ്‍ പിരീഡാണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ട്.

എന്താണ് ഒരുമിച്ച് വീഡിയോ ഇടാത്തത് എന്നൊക്കെ നിങ്ങള്‍ ചോദിക്കുമ്പോള്‍ അതിന്റെ കാരണം വന്ന് പറയാന്‍ വേണ്ടിയാണ് ഈ വീഡിയോ. ഇത് 2025 ജനുവരിയിലെ എന്റെ ആദ്യത്തെ വീഡിയോയാണ്. ഇങ്ങനെയായിരുന്നില്ല വീഡിയോ ഇട്ട് തുടങ്ങാന്‍ ഞാന്‍ കരുതിയിരുന്നത്. ഒരുപാട് നാളുകളായി ഞങ്ങള്‍ ഒരുമിച്ച് നിന്നിട്ട്.


അതുകൊണ്ടാണ് ഒരുമിച്ചുള്ള വീഡിയോ ഇടാത്തതെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ സംസാരിച്ച് തുടങ്ങിയത്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞ് നില്‍ക്കുന്നതെന്ന് ചോദിച്ചാല്‍ മനപൂര്‍വ്വമല്ല. ഞങ്ങള്‍ പോലും ചിന്തിക്കാത്ത കാര്യമാണ്. ഞങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നു. ഇതിനിടയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. എന്റെ സോഷ്യല്‍മീഡിയ ഫോളോ ചെയ്യുന്നവര്‍ക്ക് അത് അറിയാം. ഒരുപാട് നാളായി ഞങ്ങള്‍ ഒരുമിച്ച് നിന്നിട്ട്. പിന്നെ നിങ്ങളില്‍ പലരും അറിഞ്ഞിട്ടുണ്ടാവും ഞങ്ങളൊരു ക്ലോത്തിങ് ബ്രാന്റ് തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ ഫിസിക്കല്‍ സ്റ്റോര്‍ തുടങ്ങിയിരിക്കുന്നത് കാസര്‍ഗോഡാണ്. കറ്റെയ്ര്‍ എന്നാണ് പേര്. ഞങ്ങളുടെ കൂടെ ഒരു ടീം തന്നെയുണ്ട്.

സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് എന്റെ വലിയ ആ?ഗ്രഹമായിരുന്നു. അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റെസ്റ്റോറന്റും ഈ ജനുവരിയില്‍ ആരംഭിച്ചു. ഈ തിരക്കുകള്‍ കാരണമാണ് ഒരുമിച്ചല്ലാത്തതെന്നും ശ്രീവിദ്യ പറഞ്ഞു.

sreevidya mullachery reveals rahul

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES