വിവാഹശേഷമുളള പ്രിയനിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് രാഹുല്‍ രവി; ക്യൂട്ട് കപ്പിള്‍സെന്ന് ആരാധകര്‍

Malayalilife
വിവാഹശേഷമുളള പ്രിയനിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് രാഹുല്‍ രവി; ക്യൂട്ട് കപ്പിള്‍സെന്ന് ആരാധകര്‍

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് രാഹുല്‍ രവി.  ഒരു സമയത്ത് സീരിയല്‍ പ്രേക്ഷകരുടെ ഇടയിലെ ഹരമായി മാറിയിരുന്നു പൊന്നമ്പിളിയും ഹരിപത്മനാഭനും. മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി വിവിധ സീരിയലുകളില്‍ താരം അഭിനയിച്ചു.തമിഴ്/കന്നഡ സീരിയലും വിവിധ ഭാഷകളില്‍ ഡബ്ബ് ചെയ്തതുമായ നന്ദിനി എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ അഭിനയിച്ചു ശ്രദ്ധ നേടി. ഡിഫോര്‍ ഡാന്‍സില്‍ അവതാരകനായും താരം എത്തിയിരുന്നു. സൂര്യയിലും സണ്‍ ടിവിയിലും ചോക്ലേറ്റ് എന്ന സീരിയലില്‍ താരം അഭിനയിച്ചിരുന്നു. വിക്രം എന്നായിരുന്നു  കഥാപാത്രത്തിന്റെ  പേര്. സണ്‍ടിവിയില്‍ കണ്ണാനകണ്ണേ എന്ന സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനമാണ് താരത്തിന്റെ വിവാഹം നടന്നത് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്.ലക്ഷ്മി എസ് നായരാണ് താരത്തിന്റെ നല്ലപാതിയാണെന്ന് പറഞ്ഞായിരുന്നു രാഹുല്‍ ഭാര്യയെ പരിചയപ്പെടുത്തിയത്.  ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പൊന്നമ്പിളിയിലെ ഹരിയായി പ്രേക്ഷകര്‍ ഏറ്റെടുത്ത താരമാണ് രാഹുല്‍ രവി. പെരുമ്പാവൂരില്‍ വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ രാഹുല്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് ഒപ്പമുള്ള നല്ലൊരു നിമിഷം ആണ് രാഹുല്‍ പങ്ക് വച്ചിരിക്കുന്നത്.'നിന്നെ നോക്കുമ്പോള്‍ ജീവിതം സുന്ദരമാണ് എന്ന ക്യാപ്ഷനിലൂടെയാണ് ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ചില ചിത്രങ്ങള്‍ രാഹുല്‍ പങ്ക് വച്ചത്.


 

Read more topics: # rahul ravi,# lekshmi,# cute photos
rahul ravi and lekshmi cute photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES