Latest News

ഇതാണ് ഇന്നത്തെ ഔട്ട്ഫിറ്റെന്ന് പേളി മാണി; എങ്ങോട്ടാ മോളൂസേ എന്ന് കമന്റുമായി ശ്രീനിഷും

Malayalilife
 ഇതാണ് ഇന്നത്തെ ഔട്ട്ഫിറ്റെന്ന് പേളി മാണി; എങ്ങോട്ടാ മോളൂസേ എന്ന് കമന്റുമായി ശ്രീനിഷും

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി പിന്നാലെ ബിഗ്ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മേയില്‍ വിവാഹിതരായി ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ്. അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച് പേളി എത്തിയിരുന്നു. അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. തന്റെ ഗര്‍ഭവിശേഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്. 

പേളി അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവച്ച് ശഅരീനിഷും അച്ഛന്‍ മാണിപോളും എത്തിയിരുന്നു.  മരുമകന് നൂറില്‍ നൂറു മാര്‍ക്കാണ് മാണി നല്‍കുന്നത്. ശ്രിനിഷ് ഭയങ്കര ടോളറന്റാണ്, സിംപിള്‍ ബോയ് യാണ്. കണ്ടാല്‍ ഭയങ്കരനാണെന്നൊക്കെ തോന്നുമെങ്കിലും ആള് പാവമാണ്. ശ്രീനിയും ഷിയാസും ഒരുമിച്ചുള്ള ഫോട്ടോയാണ് കണ്ടത്. ഭയങ്കര അഹങ്കാരിയായിരിക്കുമെന്നായിരുന്നു കരുതിയത്.ഞാന്‍ കണ്ട അന്നും ഇന്നും എന്നും അവന്‍ ഒരുപോലെയാണ്. ഐഡിയല്‍ കപ്പിളാണ് അവര്‍. പേളിക്ക് പറ്റിയ പയ്യനാണ് ശ്രിനിഷെന്നും മാണി പോള്‍ പറയുന്നു. മേഡ് ഫോര്‍ ഈച്ച് അദറാണ് അവര്‍ ഇരുവരും എന്നും അദ്ദേഹം പറയുന്നു.

ഗര്‍ഭിണിയായ ശേഷമുളള താരത്തിന്റെ ചിത്രങ്ങളൊക്കെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. ഇപ്പോള്‍ പുത്തന്‍ ഔട്ട്ഫിറ്റിലെ തന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് പേളി. ബനിയന്‍ മോഡല്‍ ക്ലോത്തിലെ ടോപ്പും പാന്റുമണിഞ്ഞ ചിത്രമാണ് അത്. കുഞ്ഞ് വയറും കാണാം. ഗര്‍ഭിണിയായ ശേഷം പേളി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരത്തിന് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

തനിക്ക് ഡാഡിയെപ്പോലെയായാല്‍ മതിയാണെന്നാണ് പേളി എപ്പോഴും പറയാറുള്ളത്. ഒരുപാട് പേര്‍ക്ക് ഇന്‍സ്പിരേഷനായി മാറണം എന്നതായിരുന്നു പേളിയുടെ ആഗ്രഹമെന്നും മാണി പോള്‍ പറയുന്നു. എല്ലാത്തിനേയും ഈസിയായി കാണാന്‍ പഠിച്ചാല്‍ നമ്മുടെ മനസ്സിനെ പ്രായം ബാധിക്കില്ലെന്നും മോട്ടിവേഷണല്‍ സ്പീക്കറായ അദ്ദേഹം പറയുന്നു. ലോക്ഡൗണില്‍ പേളിയുടെ ആലുവയിലെ വീട്ടിലായിരുന്നു പേളിയും ശ്രീനിഷും. കൂട്ടുകുടുംബമാണ് പേളിയുടേത്. പേളി മാണിയുടെ പിതാവിന്റെ സഹോദരനും കുടുംബവും ആലുവയിലെ പേളിയുടെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. മുകള്‍ നിലയില്‍ സഹോദരനും കുടുംബവും താഴെ നിലയില്‍ മാണി പോളിന്റെ കുടുംബവുമാണ്.


 

Read more topics: # pearly maaney,# shares out fit,# of the day
pearly maaney shares out fit of the day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES