മലയാളികളുടെ പ്രിയ അവതാരകരില്‍ ഒരാളാണ് പേര്‍ളി മാണി .താരം ബിഗ് ബോസിലെത്തിയതോടെ കരിയര്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത.് പ്രക്ഷകരെ സാക്ഷിയാക്കിയായിരുന്നു ശ്രീനിഷ് അരവിന്ദുമായിട്ടുളള താരത്തിന്റെ പ്രണയ വിവാഹം നടന്നിരുന്നത് . എന്നാല്‍ ഇപ്പോള്‍ തന്റെ ഭര്‍ത്താവ് വാങ്ങി തന്ന സമ്മാനത്തെക്കുറിച്ച് വാതോതെ പറയുകയാണ് താരം . ഒരു കാലത്ത് പെണ്‍കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന കുപ്പിവളകളാണ് ശ്രീനിഷ് പേര്‍ളിക്ക് സമ്മാനിച്ചത്.
ചുവപ്പും കറുപ്പും നിറങ്ങളില്‍ ഉളള വളകള്‍ ഒരു കൈ നിറയെ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത് . ശരിക്കും വീട്ടില്‍ എവിടെയാണ് എന്ന് അറിയുന്നതിന് വേണ്ടിയാണ് ഭര്‍ത്താവ് കുപ്പിവള വാങ്ങി കൊണ്ട് വരുന്നത് എന്ന് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കുകയും ചെയ്തു . എന്നാല്‍ പേര്‍ളിയുടെ പോസ്റ്റിന് താഴെ ശ്രീനിഷ് ലവ് സ്‌മൈലിയാണ് കമന്റായി നല്‍കിയിരിക്കുന്നത് . അതേസമയം ആരാധകരും പോസ്റ്റിന് താഴെ രസകരമായ കമന്റുകള്‍ നല്‍കിയിട്ടുണ്ട് .
കേരളത്തെ ആവേശഭരിതമാക്കിയ പേര്‍ളി-ശ്രീനിഷ് വിവാഹം 2019 മേയ് മാസമായിരുന്നു . എന്നാല്‍ ഇപ്പോള്‍ പേര്‍ളി ഗര്‍ഭിണിയാണ് എന്ന തരത്തിലുളള ഗോസിപ്പുകളും പ്രചരിച്ചിരുന്നു . എന്നാല്‍ താരം ഗര്‍ഭിണിയല്ല എന്ന് താരകുടുംബം വ്യക്തമാക്കുകയും ചെയ്തു .