മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരജോഡികളാണ് ശ്രീനിഷും പേളിയും. ബിഗ്ബോസ് ഹൗസിനുളളിലെ ഇരുവരുടെയും പ്രണയവും പിന്നീട് നടന്ന വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴും ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രം വൈറലാണ്. പേളി മാണിയുടെ സഹോദരി റേച്ചലിനെയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. പേര്‍ളി മാണി ഷോയില്‍ വാവച്ചിയെന്ന് പേളി വിളിക്കുന്ന റേച്ചലും എത്താറുണ്ട്. വിവാഹവും ഹാല്ദിയുമൊക്കെ കുടുംബസമേതമാണ് ഇവര്‍ അടിച്ചുപൊളിച്ചത്. റേച്ചലിന്റെ മനോഹച്ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
മുന്‍പ് പേളിയുടെയും റേച്ചലിന്റെയും അച്ഛന് മാണിപോള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍ റേച്ചലിന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. ഇതോടെ ആരാണ് പേളിയുടെ സഹോദരി റേച്ചലിന്റെ വരനെന്ന് കണ്ടെത്താനുളള ആവേശത്തിലായിരുന്നു ആരാധകര്‍. റേച്ചലിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളില്‍ നിന്നും താരത്തിന്റെ വരനെയും പ്രേക്ഷകര്‍ കണ്ടെത്തുകയും ചെയ്തു. റൂബെന്‍ ബിജെ തോമസാണ് താരത്തിന്റെ ഭാവി വരന്. ഫോട്ടോഗ്രാഫറും എഞ്ചിനീയറുമാണ് റൂബെന്‍.
പേളിമാണിയുടെ കുഞ്ഞതിഥിയെ കാത്തിരിക്കുന്ന സന്ദര്‍ഭത്തിലാണ് റേച്ചലിന്റെ വിവാഹനിശ്ചയം നടത്തിയത്. നിറവയറിലും ഇളം നീല ഗൗണില്‍ സുന്ദരിയായി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നത്. റേച്ചലിന്റെ ഉറ്റസുഹൃത്താണ് അമലാ പോള്‍ താരവും ചടങ്ങില്‍ എത്തിയിരുന്നു. സ്കേര്‍ട്ടും ടോപ്പുമണിഞ്ഞാണ് അമല എത്തിയത്. പേളിയുടെ നിറവയറില്‍ താങ്ങി നില് ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഡാന്‍സും പാട്ടുമായി ആഘോഷത്തോടെയാണ് ചടങ്ങ് നടന്നത്. ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.