പതിനാറ് വര്‍ഷം മുമ്പ് കൊച്ചിന്‍ ഹനീഫ ബാക്കിവെച്ച ഒരു വലിയ സ്വപ്നമാണ് യാഥാര്‍ഥ്യമായ സന്തോഷമാണ് മലയാളികളുടെ പ്രിയതാരം കൊച്ചിന്‍ ഫനീഫയുടെ ഭാര്യയുടെയും മക്കളുടെ മുഖത്ത്. കൊച്ചി വെണ്ണലയിലെ അംബേദ്കര്‍ റോഡില്‍ നിര്‍മ്മിച്ച പുതിയ വീടിന് ഹനീഫ ഏറെ ആഗ്രഹിച്ചിരുന്നപോലെ 'കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ നടന്നത്. നടന്‍ ദിലീപും ഹരിശ്രീ അശോകനുമുള്‍പ്പെടെ നിരവധി പേര്‍ ?ഗൃഹപ്രവേശ ചടങ്ങിനെത്തിയിരുന്നു. കൊച്ചിന്‍ ഹനീഫയുടെ സമ്പാദ്യത്തില്‍ സ്വപ്ന വീട് ഒരുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബം. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീടെന്നത് കൊച്ചിന്‍ ഹനീഫയുടെ എക്കാലത്തെയും വലിയ ആ?ഗ്രഹമായിരുന്നു.
ഹനീഫയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ 16 വര്‍ഷമായി വാടകവീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കഴിഞ്ഞിരുന്നത്.
തലശ്ശേരിക്കാരിയായ ഫാസീല ഹനീഫയുടെ മരണശേഷം ഉറ്റവര്‍ നിര്‍ബന്ധിച്ചിട്ടും നാട്ടിലേക്ക് മടങ്ങിയിരുന്നില്ല. നിയമക്കുരുക്കിലായിരുന്ന കൊച്ചിന്‍ ഹനീഫയുടെ സ്വത്തുക്കള്‍ കുട്ടികള്‍ക്ക് 18 വയസായതോടെ തിരികെ ലഭിച്ചതാണ് കുടുംബത്തിന് ആശ്വാസമായത്.
നടന്‍ ദിലീപും കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിനോടൊപ്പം ഈ 16 വര്‍ഷവും കൂടെയുണ്ടായിരുന്നു. 'ചില നിയമപ്രശ്‌നങ്ങളുണ്ടായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം കൊണ്ടു തന്നെ ഹനീഫിക്ക ആ?ഗ്രഹിച്ച പോലെയൊരു വീട് നമുക്ക് പണിയാന്‍ പറ്റി. ഹനീഫിക്ക ഒരു അഭിമാനിയാണ്. ആരുടെ മുന്‍പിലും തല കുനിക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളാണ്. 16 വര്‍ഷം അതിന് വേണ്ടി നമ്മള്‍ കാത്തിരുന്ന പോലെ തന്നെയായിരുന്നു'. -
ഫാസില് പറഞ്ഞു.
മൂന്ന് നിലകളിലായി അഞ്ച് ബെഡ്‌റൂമുകളുള്ള വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ നിര്‍വഹിച്ചതും സഫയും മര്‍വയും തന്നെയാണ്. ഹനീഫ വിടപറയുമ്പോള്‍ വെറും നാല് വയസായിരുന്നു ഇരുവര്‍ക്കും പ്രായം. മക്കളെ സി.എയും സി.എസ്-ഉം പഠിപ്പിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നുവെന്ന് ഫാസില പറയുന്നു.
വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ സിനിമാരംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.