Latest News

താരദമ്പതികള്‍ മകളുടെ പേര് ആദ്യമായി പുറത്തുവിട്ടു; പേർളിയുടെയും ശ്രീനിഷിന്റെയും മകൾക്ക് ഇന്നലെ പേരിടൽ ചടങ്ങ്; പേരിന്റെ പിന്നിലെ കാരണവും തുറന്ന് പറഞ്ഞ് പേർളി

Malayalilife
താരദമ്പതികള്‍ മകളുടെ പേര് ആദ്യമായി പുറത്തുവിട്ടു; പേർളിയുടെയും ശ്രീനിഷിന്റെയും മകൾക്ക് ഇന്നലെ പേരിടൽ ചടങ്ങ്; പേരിന്റെ പിന്നിലെ കാരണവും തുറന്ന് പറഞ്ഞ് പേർളി

ഴിഞ്ഞ വര്‍ഷം ജൂണിലാണ് ഗര്‍ഭിണിയായ വിവരം പേളി ആരാധകരെ അറിയിച്ചത്. തുടര്‍ന്ന് ആദ്യത്തെ കണ്‍മണിക്കായുളള കാത്തിരിപ്പിലായിരുന്നു പേളിയും ശ്രീനിഷും. ഡേറ്റ് അടുക്കവേ കുഞ്ഞിന് വേണ്ട എല്ലാം വീട്ടില്‍ ഒരുക്കിവെച്ചിരുന്നു പേളി. അതുപോലെ തന്നേ ആരാധകരും കാത്തിരുന്ന കണ്മണിയാണ് ഇത്. പെണ്‍കുഞ്ഞ് പിറന്ന വിശേഷം പങ്കുവെച്ചതിന് പിന്നാലെ പേളിക്കും ശ്രീനിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് താരങ്ങളും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

എന്ത് പേരിടുമെന്നൊക്കെ നിരവധി ചോദ്യങ്ങൾ ഉയർന്ന വരുന്നുണ്ടായിരുന്നു. പേർളിയും പേരിനെ പറ്റി ആലോചിക്കുകയാണ് എന്നൊക്കെ പറഞ്ഞിരുന്നു. ഇപ്പോൾ കുഞ്ഞിന്‌റെ നൂലുകെട്ട് വിശേഷം പങ്കുവെച്ചുളള പേളിയുടെയും ശ്രീനിഷിന്‌റെയും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവെച്ച താരദമ്പതികള്‍ മകളുടെ പേര് ആദ്യമായി പുറത്തുവിട്ടു. നിലാ ശ്രീനിഷ് എന്നാണ് മകള്‍ക്ക് പേളിയും ശ്രീനിഷും പേരിട്ടത്. അവള്‍ എത്തി 28 ദിവസമായി, അവള്‍ ഞങ്ങളുടെ ജീവിതത്തെ സന്തോഷകരവും മനോഹരവുമാക്കി. മമ്മിയും ഡാഡിയും അവളെ വളരെയധികം സ്‌നേഹിക്കുന്നു, ഒരുമിച്ച് ഒരു സാഹസിക ജീവിതത്തിനായി കാത്തിരിക്കുന്നു എന്നാണ് പേളി മകളുടെ പുതിയ ചിത്രത്തിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നില എന്ന് പേരിട്ടതിനു കാരണവും താരം പറഞ്ഞിട്ടുണ്ട്. ആദ്യമായി കുഞ്ഞിനെ കയ്യിൽ എടുത്തപ്പോൾ ചന്ദ്രന്റെ ഒരു ഭാഗം കൈയിൽ വച്ച പോലെ ഉണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. അത്ര വിലയേറിയതും, ശുദ്ധവും, ദൈവീകതയും ഉള്ളതായിരുന്നു ആ നിമിഷം എന്നുമാണ് പേർളി കുറിച്ചിരിക്കുന്നത്. മുന്‍പ് മകളെ തൊട്ടിലില്‍ കിടത്തിയുളള ഒരു ചിത്രവും പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. പേളിയുടെ മകളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകരും കാത്തിരിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാം പേജിന് പുറമെ യൂടൂബ് ചാനലിലൂടെയും തന്‌റെ പുതിയ വിശേഷങ്ങള്‍ അറിയിച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്.

pearli maaney pearlish sreenish baby name post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES