Latest News

ബേബി ഷവര്‍ ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെച്ച് നടി സ്‌നേഹ;കുട്ടിയുടെ പേരും വൈറലായി മാറുന്നു

Malayalilife
 ബേബി ഷവര്‍ ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും  പങ്കുവെച്ച് നടി സ്‌നേഹ;കുട്ടിയുടെ പേരും വൈറലായി മാറുന്നു


യുവതലമുറ മാതൃകയാക്കുന്ന താര ദാമ്പത്യമാണ് നടന്‍ പ്രസന്നയുടേതും നടി സ്‌നേഹയുടേതും. വിവാഹവും ദാമ്പത്യ ജീവിതം ഒരുപോലെ മനോഹരമായി കൊണ്ടു പോവുകയാണ് ഇരുവരും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം. 2015ല്‍ ദമ്പതികള്‍ക്ക് മകന്‍ വിഹാന്‍ ജനിച്ചു. കഴിഞ്ഞ മാസം തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും ഇരുവരും പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ വരവിന് പിന്നാലെ ഇപ്പോള്‍ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരിക്കുകയാണ് ഒപ്പം മകളുടെ പേരും വൈറലായി മാറുകയാണ്.

തെന്നിന്ത്യയിലെ ഒരു കാലത്തെ മുന്‍നിരനായികയായിരുന്നു  സ്‌നേഹ. 2000 സഹൂപോത സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്. തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മുന്നേറുമ്പോഴും അന്യഭാഷയില്‍ സജീവമാണ് താരം. ഒരു ബ്രേക്ക് ഇല്ലാതെയാണ് സ്‌നേഹ സിനിമയില്‍ മുന്നേറുന്നത്. ഒരേ മുഖം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ  ചിത്രങ്ങളിലാണ് സ്‌നേഹ അവസാനമായി അഭിനയിച്ചത്.  ഭര്‍ത്താവും നടനുമായ പ്രസന്നയും നടന്‍ വിഹാനുമൊത്ത് ജീവിതം സന്തോഷകരമായി മുന്നോ്ടുപോകുന്നതിനിടെയാണ് താന്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത താരം പങ്കുവച്ചത്. തന്റെ ബേബി മൂണ്‍ ചിത്രങ്ങള്‍ താം പങ്കുവച്ചത് വൈറലായിരുന്നു. കഴിഞ്ഞ മാസമാണ് താന്‍ ഒരു പെണ്‍കുഞ്ഞിന്റെ കൂടി അമ്മയായി എന്ന സന്തോഷവാര്‍ത്ത താരം പങ്കുവച്ചത്. ആദ്യാന്ത എന്നാണ് ഇരുവരും മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

മകള്‍ ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം താരം തന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും പങ്കുവച്ചിരിക്കയാണ്. ആകാശവും പൂക്കളും ബാക്ഗ്രൗണ്ടിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മുന്‍പ് താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങള്‍ പങ്കുവച്ചിരുന്നതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സിംപിള്‍ ലുക്കിലെ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടും ഹെവി സാരിയിലെയും ആഭരണങ്ങളിലെയും വളക്കാപ്പ് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഷോഡോസ് ഫോട്ടോഗ്രഫിയാണ് ചിത്രം പകര്‍ത്തിയത്. മലയാളത്തിലൂടെ അഭിനയരംഗത്തെത്തിയ സ്‌നേഹ മലയാളസിനിമയിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ്. മലയാളത്തില്‍ സജീവമായിരുന്ന പ്രസന്ന അടുത്തിടെ ബ്രദേഴ്‌സ് ഡേയിലൂടെ മലയാളത്തിലേക്കെത്തി. തമിഴിലും തെലുങ്കിലും മലയാളത്തിലും സ്‌നേഹ സെലക്ടീവായി സിനിമകള്‍ ചെയ്തുകൊണ്ടിരുന്നു. 2012 ലായിരുന്നു സ്‌നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. എങ്കിലും വിവാഹശേഷവും സ്‌നേഹ അഭിനയിച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 

Throwback #maternityphotography #makingmemories

A post shared by Sneha Prasanna (@realactress_sneha) on



 

Read more topics: # actress sneha ,# post
actress sneha post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES