Latest News

ഇരുകുടുംബങ്ങളും ഒന്നായി; അമ്മ വീഡിയോകോള്‍ ചെയ്യറുണ്ട്; അഭിനയത്തിലേക്ക മടങ്ങി വരാന്‍ ആഗ്രഹമില്ല; വിവാഹശേഷമുളള വിശേഷങ്ങള്‍ പങ്കുവച്ച് നടി പാര്‍വ്വതി

Malayalilife
ഇരുകുടുംബങ്ങളും ഒന്നായി; അമ്മ വീഡിയോകോള്‍ ചെയ്യറുണ്ട്; അഭിനയത്തിലേക്ക മടങ്ങി വരാന്‍ ആഗ്രഹമില്ല; വിവാഹശേഷമുളള വിശേഷങ്ങള്‍ പങ്കുവച്ച് നടി പാര്‍വ്വതി

ഷ്യാനെറ്റില്‍ ഇപ്പോള്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയലാണ് കുടുംബവിളക്ക്. കുടുംബ പരമ്പരയായ കുടുംബവിളക്കില്‍ നായിക സുമിത്ര എന്ന ശക്തമായ കഥാപാത്രമായി എത്തിയത് സിനിമാതാരം മീര വസുദേവാണ്. കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്ന കഥാപാത്രമായാണ് സുമിത്ര പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത്. സുമിത്രയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും അവള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളുമാണ് സീരിയല്‍ പറയുന്നത്.സീരിയിലില്‍ മൂന്നു മക്കളുടെ അമ്മയായിട്ടാണ് മീര എത്തുന്നത്. സീരിയലില്‍ ഇളയമകള്‍ ശീതളായി എത്തിയ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പാര്‍വ്വതി വിജയകുമാറാണ് സുമിത്രയുടെ ഇളയമകളായി അഭിനയിക്കുന്നത്. ഭാര്യ സീരിയലില്‍ രോഹിണിയായും, പൂക്കാലം വരവായ് സീരിയലില്‍ സംയുക്തയായും തിളങ്ങുന്ന നടി മൃദുല മുരളിയുടെ സഹോദരിയാണ് പാര്‍വ്വതി എന്നത് അടുത്തകാലത്താണ് പ്രേക്ഷകര്‍ക്ക് വ്യക്തമായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാര്‍വ്വതി വിവാഹിതയായത്. കുടുംബവിളക്ക് സീരിയലിലെ ക്യാമറമാന്‍ അരുണാണ് താരത്തെ വിവാഹം ചെയ്തത്. ലോക് ഡൗണ്‍ സമയത്തെ നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ശേഷം ചിത്രങ്ങള്‍ പങ്കുവച്ച് പാര്‍വ്വതി എത്തിയിരുന്നു. ഇപ്പോള്‍ വിവാഹശേഷമുളള തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ് താരം. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതി മനസ്സ തുറന്നത്.

കുടുംബവിളക്ക് സീരിയലില്‍ എത്തിയപ്പോഴാണ് പാര്‍വ്വതി അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. മൂന്നുമാസത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്. വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതര്‍ ആയത്.പരമ്പരയില്‍ ഇനിയും ശീതളായി എത്തുമോ എന്ന കാര്യത്തില്‍ പാര്‍വതി ഇത് വരെയും തീരുമാനം അറിയിച്ചിട്ടില്ല. അതേസമയം പ്രണയബന്ധത്തെക്കുറിച്ചു വീട്ടുകാര്‍ക്ക് അറിവുണ്ടായിരുന്നില്ല. വിവാഹത്തിനുശേഷമാണ് എല്ലാവരും അറിഞ്ഞതെന്നും വളരെ പെട്ടെന്ന് നടന്ന ചടങ്ങ് ആയിരുന്നതായും പാര്‍വതി മുന്‍പ് വ്യക്തമാക്കിയിരുന്നു.പാര്‍വ്വതി നര്‍ത്തകിയും പാട്ടുകാരിയും കൂടിയാണ്. തിരുവനന്തപുരമാണ് ഇവരുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മക്കളാണ് മൃദുലയും പാര്‍വ്വതിയും.

ആദ്യം അരുണിന്റെ വീട്ടില്‍ നിന്നുമായിരുന്നു പിന്തുണ എങ്കില്‍ ഇപ്പോള്‍ വിവാഹ ശേഷം സ്വന്തം വീട്ടില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത് എന്നും പാര്‍വ്വതി പറയുന്നു.വിവാഹത്തിന് ആദ്യമൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇരു കുടുംബങ്ങളും ഒന്നായി.അമ്മ എന്നും വീഡിയോ കാള്‍ ഒക്കെ ചെയ്യും. വളരെ സന്തോഷത്തോടെയാണ് ഇപ്പോള്‍ ജീവിതം പോകുന്നത്. ലോക് ഡൗണ്‍ ആയതുകൊണ്ട് പുറത്തേക്കൊന്നും പോകാന്‍ സാധിക്കാത്തത് മാത്രമാണ് സങ്കടം.ഇനി താന്‍  സീരിയലിലേക്കില്ല എന്നും താരം വ്യക്തമാക്കുന്നുണ്ട്. ശീതളായി കുടുംബവിളക്കിലേക്ക ് ഇല്ല എന്നും തനിക്ക്  പകരക്കാരി ആയി അമൃത പരമ്പരയിലേക്ക് എത്തുകയും ചെയ്തുവെന്നും താരം പറയുന്നു. തനിക്ക് അഭിനയ മോഹം ഇല്ലായിരുന്നു വെന്നും ഇനി അഭിനയത്തിലേക്ക് വരാന്‍ താത്പര്യമില്ലെന്നും താരം പറയുന്നു. ബിബിഎ കംപ്ലീറ്റ് ചെയ്ത ശേഷമാണ് പാര്‍വ്വതി അഭിനയത്തിലേക്ക് എത്തിയത്.ിനി എംബിഎ എടുക്കാനാണ് താരത്തിന്റെ ലക്ഷ്യം. കൊറോണ അവസാനിച്ചാല്‍ പഠിക്കാന്‍ ചേരാനാണ് താരത്തിന്റെ തീരുമാനം.

parvathy vijayakumar shares about her family life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES