മേഘ്ന വിൻസെന്റ് ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ്.ഏഷ്യാനെറ്റ് പ്രക്ഷേപണം കാഴ്ചപ്പെടുന്ന ചന്ദനമഴ സീരിയലുള്ള അമൃത ദേശായി എന്നാ കഥാപാത്രത്തിലൂടെ ആണ് മലയാള സീരിയൽ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ചന്ദനമഴ എന്ന ഹിറ്റ് സീരിയയിലൂടെ ശ്രദ്ധേയായ നടിയാണ് മേഘ്ന വിന്‍സെന്റ്. സീരിയലിലെ അമൃത എന്ന കുടുംബിനി ഒരു കാലത്ത് ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങിയ കഥാപാത്രം കൂടിയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സീരിയല്‍ അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ തമിഴിലാണ് സജീവമായിരിക്കുന്നത്.
സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് മേഘ്ന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന് ഷാനവാസ് ആണ് നായകന്. സാധാരണയുള്ള കണ്ണീര് പരമ്പരകളില്‍ നിന്നും വേറിട്ട് നില്ക്കുന്നതും പുതുമയുള്ളതുമായ കഥയാണ് പരമ്പരയുടെ ഇതിവൃത്തമെന്നാണ് അറിയുന്നത്. പരമ്പരയെ കുറിച്ചും മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷവും ആരാധകരുമായി പങ്കുവച്ചു.
പ്രേക്ഷകരോട് ആദ്യം തന്നെ പറയാനുള്ളത് ഞാന്‍ അവരെ പ്രേക്ഷകര്‍ എന്നൊന്നും പറയില്ല എന്നതാണ്. എന്റെ കൂട്ടുകാര്‍ എന്നുവേണം അവരെ പറയാന്‍. കാരണം ഏത് സമയത്തും നമ്മളുടെ ഒപ്പം നില്ക്കുന്ന ആളുകളെയാണല്ലോ നമ്മള് കൂട്ടുകാര്‍ എന്ന് പറയുന്നത്. അതുപോലെ തന്നെ എന്റെ ഏതൊരു സമയത്തും ഏതൊരു സംരംഭം കൊണ്ടു വന്നാലും രണ്ടുകൈയും നീട്ടി അവരെന്നെ സ്നേഹിക്കുകയും സ്വീകരിക്കുകയുമൊക്കെ ചെയ്യാറുള്ളതാണ്. അപ്പോള്‍ അവരോട് എനിക്ക് പറയാനുള്ളത്, അതുപോലെ തന്നെ ആ ഒരു സ്നേഹം ഈ പ്രോജക്ടിലും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാണ് താരം ആരാധകരോട് പറഞ്ഞത്.