Latest News

കിടിലം എന്ന ഷോയിലെത്തിയപ്പോള്‍ പങ്ക് വച്ച സര്‍ഗ മോളുടെ ആഗ്രഹം സഫലമാക്കി നവ്യാ നായര്‍; കുടുംബത്തിനൊപ്പം വിമാനയാത്ര നടത്തി സര്‍ഗ; വീഡിയോ കണ്ട് വേദിയില്‍ കണ്ണീരണിഞ്ഞ് നവ്യ

Malayalilife
 കിടിലം എന്ന ഷോയിലെത്തിയപ്പോള്‍ പങ്ക് വച്ച സര്‍ഗ മോളുടെ ആഗ്രഹം സഫലമാക്കി നവ്യാ നായര്‍;  കുടുംബത്തിനൊപ്പം വിമാനയാത്ര നടത്തി സര്‍ഗ; വീഡിയോ കണ്ട് വേദിയില്‍ കണ്ണീരണിഞ്ഞ് നവ്യ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. വിവാഹ ശേഷം  വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഒരുത്തിയിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരരിച്ചെത്തിയത്. പിന്നീട് സിനിമയില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ഷോകളിലൂടെ നവ്യ ഒരുപോലെ തിളങ്ങി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന ഷോയിലെ വിധികര്‍ത്താക്കളിലൊരാളാണ് നവ്യ. ഇപ്പോള്‍ ്ഷായിലൂടെ പരിചയപ്പെട്ട ഒരു കുട്ടിയുടെ ആഗ്രഹം സാധിച്ചു നല്‍കിയിരിക്കുകയാണ് താരം.

ഷോയില്‍ പൊര്‍ഫോം ചെയ്യാനെത്തിയ സര്‍ഗ്ഗ എന്ന കൊച്ചു മോളുടെ വലിയ ആഗ്രഹമായിരുന്നു വിമാനത്തില്‍ കയറുക എന്നത്. ആ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചു നല്‍കാമെന്ന് നവ്യ അന്ന് വാക്ക് നല്‍കുകയുമുണ്ടായി. ഇപ്പോഴിതാ സര്‍ഗ്ഗകുട്ടി വിമാനത്തില്‍ കയറിയ വീഡിയോയണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

കൊച്ചിയില്‍ നിന്ന് ബംഗ്ലൂരേക്കുള്ള ടിക്കറ്റാണ് നവ്യ എടുത്തു നല്‍കിയത്. മാത്രമല്ല ബംഗ്ലൂരിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസവും മറ്റു ചെലവുകളും നവ്യ തന്നെ വഹിച്ചു. വേദിയില്‍ സര്‍ഗ്ഗയുടെ വീഡിയോ കാണിച്ചപ്പോള്‍ നവ്യ വളരെ വികാരഭരിതയായി പോയി. അമ്മയ്ക്കു അച്ഛനുമൊപ്പമായിരുന്നു സര്‍ഗ്ഗയുടെ യാത്ര. കുഞ്ഞിന്റെ ആഗ്രഹം സാധിച്ച് നല്‍കിയ നവ്യയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ജാനകീ ജാനേആണ് നവ്യയുടെ അവസാനം റിലീസിനെത്തിയ ചിത്രം. സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്‌

 

Read more topics: # നവ്യ നായര്‍.
kidilam show navya nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക