Latest News

ഞാന്‍ ആണെന്ന് കരുതി ദയവ് ചെയ്ത് ഇങ്ങനെ ചാറ്റ് ചെയ്യാതിരിക്കുക; തന്റെ പേരിലെ ഫെയ്ക് ഐഡി തുറന്ന് കാട്ടി കസ്തൂരിമാന്‍ നായകന്‍ ശ്രീറാം രാമചന്ദ്രന്‍

Malayalilife
 ഞാന്‍ ആണെന്ന് കരുതി ദയവ് ചെയ്ത് ഇങ്ങനെ ചാറ്റ് ചെയ്യാതിരിക്കുക; തന്റെ പേരിലെ ഫെയ്ക് ഐഡി തുറന്ന് കാട്ടി കസ്തൂരിമാന്‍ നായകന്‍ ശ്രീറാം രാമചന്ദ്രന്‍

ഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ ശ്രീറാം രാമചന്ദ്രനാണ്. കസ്തൂരിമാനിലെ പ്രണയ ജോഡികളാണ് സീരിയലിലെ നായകനായ ജീവയും നായിക കാവ്യയും. ഏറെ ആരാധകരാണ് ഇപ്പോള്‍ സീരിയയിലെ കാവ്യയ്ക്കും ജീവയ്ക്കുമുള്ളത്. വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്  ശ്രീറാം രാമ ചന്ദ്രന്‍. സ്പീച്ച് തെറാപ്പിസ്റ്റായ വന്ദിതയാണ് ശ്രീറാമിന്റെ ഭാര്യ. ചെറിയ പ്രായത്തില് തന്നെ വന്ദിതയെ പ്രണയിച്ച് വിവാഹം കഴിച്ച ആളാണ് ശ്രീറാം. ഏക മകള്‍ വിസ്മയ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം  തന്റെ ചിത്രങ്ങളും കുറിപ്പുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ  പേരില്‍ ഉളള ഒരു ഫെയ്ക്ക് അക്കൗണ്ടാണ് താരം തുറന്നു കാട്ടുന്നത്.  ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.ശ്രീറാമിന്റെ വാക്കുകള്‍!എനിക്ക് എന്റെ ചില സുഹൃത്തുക്കള്‍ അയച്ചു തന്ന സ്‌ക്രീന്‍ ഷോട്ട് ആണിത്. ഞാന്‍ ആണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യുന്ന ആരോ ആണ്. എല്ലാവരോടുമായി ഒന്ന് പറഞ്ഞോട്ടെ, ഞാന്‍ ആര്‍ക്കും എന്റെ പേഴ്‌സണല്‍ നമ്പര്‍ കൊടുക്കാറില്ല, ഞാന്‍ ആണെന്ന് കരുതി ദയവു ചെയ്തു ഇങ്ങനെ ചാറ്റ് ചെയ്യാതിരിക്കുക. ആരാണ് ഈ ഫേക്ക് ഐഡി ഉണ്ടാക്കിയത് എങ്കിലും പണി വരുന്നുണ്ടവറാച്ചാ', എന്നാണ് ശ്രീറാം പറയുന്നത്. കുറിപ്പിന് താഴെ പിന്തുണയുമായി നരവധി പേരാണ് എത്തുന്നത്.


കോഴിക്കോട് ചാലപ്പുറമാണ് ശ്രീറാമിന്റെ വീട്. അച്ഛനും ചേട്ടനും ഉള്‍പെടെ ശ്രീറാമിന്റെ കുടുംബത്തില്‍ മിക്കവരും കലാകാരന്‍മാരാണ്. ശ്രീറാം വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണെന്നത് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. എഞ്ചിനീയറിങ്ങ് പഠനത്തിന് ഇടയിലും അഭിനയമോഹം കൊണ്ട് നടന്ന ആളാണ് ശ്രീറാം. കോളേജ് പഠനകാലത്ത് തന്നെ സിനിമയിലെത്താന്‍ ആഗ്രഹിച്ചതിനാല്‍ പഠനശേഷം ചെന്നൈയില്‍ ആര്‍ട് അസിസ്റ്റന്റായി ശ്രീറാം പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെ സിനിമയിലേക്കെത്തുന്നത്.ശ്രീറാമിന്റെ അച്ഛന്‍ പാല സി കെ രാമചന്ദ്രന്‍ അറിയപ്പെടുന്ന കര്‍ണാടിക്ക് സംഗീതജ്ഞനാണ്. കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് ശ്രീറാം കുടുംബസമേതം താമസിക്കുന്നത്.

 

kasthooriman actor sreeram ramachandran post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക