Latest News

സീരിയല്‍ താരം ജിത്തു വേണുഗോപാലിന് വിവാഹം; മിനിസ്‌ക്രീന്‍ താരത്തിന്റെ വിവാഹം ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍; സേവ് ദ ഡേറ്റ് വീഡിയോ  പങ്ക് വച്ച് താരം

Malayalilife
സീരിയല്‍ താരം ജിത്തു വേണുഗോപാലിന് വിവാഹം; മിനിസ്‌ക്രീന്‍ താരത്തിന്റെ വിവാഹം ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍; സേവ് ദ ഡേറ്റ് വീഡിയോ  പങ്ക് വച്ച് താരം

സീതകല്യാണം എന്ന് സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ജിത്തു വേണുഗോപാല്‍. അജയ് എന്ന കഥാപാത്രമായി സീത കല്യാണത്തിലും അനൂപ് എന്ന കഥാപാത്രമായി കുടുംബവിളക്കിലും എത്തിയ താരത്തിന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത ഇപ്പോള്‍ പങ്ക് വച്ചിരിക്കുകയാണ്.സേവ് ദ ഡേറ്റ് വീഡിയോ പങ്കുവെച്ച് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്നും ദിവസത്തെക്കുറിച്ചും വധുവിനെ കുറിച്ചും പറഞ്ഞിരിക്കുകയാണ് നടന്‍ ജിത്തു. ഈ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റില്‍ വന്നത്. 


മനോഹരമായ ഒരു സേവ് ദ ഡേറ്റ് വീഡിയോയ്ക്ക് ഒപ്പമാണ് വിവാഹക്കാര്യം ജിത്തു പരസ്യമായി പറഞ്ഞത്. കാവേരി എന്നാണ് വധുവിന്റെ പേര്. സിനിമാ സ്‌റ്റൈലില്‍ ഒരു ഇന്‍ട്രൊയാണ് സേവ് ദ ഡേറ്റില്‍ വധുവിന് നല്‍കിയിരിയ്ക്കുന്നത്. വിവാഹം നവംബര്‍ 19 ന് ആണ്. 'ഇതാണ് എന്റെ പ്രണയം, എന്റെ പങ്കാളി. എനിക്ക് ഒരിക്കലും ഓര്‍മകളിലേക്ക് തള്ളാന്‍ കഴിയാത്ത പങ്കാളിയെ ഞാന്‍ കണ്ടെത്തി, ഇനിയുള്ള ജീവിതം ഒരുമിച്ച് ജീവിയ്ക്കാന്‍ ഞാന്‍ ഒരാളെ കണ്ടെത്തി, എന്നെ ഞാനാക്കാന്‍ കഴിയുന്ന വ്യക്തിയെ കണ്ടെത്തി, എന്നെ ഏറ്റവും നല്ല രീതിയില്‍ കാണാന്‍ ആഗ്രഹിയ്ക്കുന്ന ആളെ ഞാന്‍ കണ്ടെത്തി' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. അവസാനം എല്ലാവരുടെയും ആഗ്രഹപ്രകാരം ഞാന്‍ വിവാഹിതനാകാന്‍ പോകുന്നു എന്നാണ് ജിത്തു ആരാധകരോട് പറഞ്ഞത്. 

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ജിത്തുവിന്റെ വധു കാവേരി എസ് നായര്‍. സോഷ്യല്‍ മീഡിയയില്‍ കാവേരി ഇതുവരെ പങ്കുവച്ച ഫോട്ടോകള്‍ എല്ലാം ഇതിനോടകം ജിത്തു ഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഭാഗം എന്ന് പറഞ്ഞുകൊണ്ട് ആണ് ജീത്തു വേണുഗോപാലിന്റെ സേവ് ദ ഡേറ്റ് വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്. ജിത്തുവിനോടൊപ്പം താരം പങ്കുവെച്ച ഓരോ ചിത്രവും ആരാധകര്‍ ഏറ്റെടുത്തു. 

 

jithu venugopal getting married soon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക