Latest News

കുടുംബത്തോടൊപ്പം ആരതിയെ പെണ്ണ് കാണാന്‍ പോയി റോബിന്‍; മകന്റെ ഭാവി വധുവിനെ വളയണിച്ച് അമ്മ; ബിഗ് ബോസ് താരം പങ്ക് വച്ച  പുതിയ വീഡിയോയ്ക്ക് ആശംസകളറിയറിച്ച് ആരാധകരും

Malayalilife
കുടുംബത്തോടൊപ്പം ആരതിയെ പെണ്ണ് കാണാന്‍ പോയി റോബിന്‍; മകന്റെ ഭാവി വധുവിനെ വളയണിച്ച് അമ്മ; ബിഗ് ബോസ് താരം പങ്ക് വച്ച  പുതിയ വീഡിയോയ്ക്ക് ആശംസകളറിയറിച്ച് ആരാധകരും

ബിഗ് ബോസ് മലയാളം നാലാം സീസണില്‍ ഏറ്റവും ജനശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്ക് ശേഷം നിരവധി ആരാധകരെയാണ് റോബിന്‍ സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ റോബിന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ പെണ്ണ് കാണല്‍ വീഡിയോയുമായാണ് റോബിന്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് റോബിന്‍ ആരതി പൊടിയുടെ വീട്ടില്‍ എത്തി പെണ്ണ് കണ്ടത്. ആരതിക്ക് റോബിന്റെ അമ്മ വളയിട്ട് കൊടുക്കുന്നതും ഇരുവരുടെയും രസകരമായി നിമിഷങ്ങളും വീഡിയോയില്‍ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. എന്നാണ് കല്യാണമെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിന്‍ അറിയിച്ചത്. വിവാഹം ഫെബ്രുവരിയില്‍ നടക്കുമെന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്.

ആരതി പൊടി വളരെ അവിചാരിതമായിട്ടാണ് റോബിന്റെ ജീവിതത്തിലേക്ക് വന്നത്. റോബിന്റെ ഒരു അഭിമുഖം എടുക്കാനായാണ് ആരതി പൊടി എത്തിയത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്ക് മാറുകയായിരുന്നു. റോബിന്‍ ഇപ്പോള്‍ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്ന് അടുത്തിടെ റോബിന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷം സിനിമയില്‍ നിന്നുള്‍പ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ റോബിനെ തേടിയെത്തിയിരുന്നു. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമയില്‍ എത്തുന്നത്.

 

dr robin radhakrishnan share video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക