Latest News

ടീനേജറോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയോ ഒക്കെയായിരിക്കുമ്പോള്‍ ബ്രേക്കപ്പ് എന്നൊക്കെ പറഞ്ഞാല്‍ അത്  ലോകാവസാനമായി തോന്നിയേക്കാം; ഇത് ലോകാവസാനം ഒന്നുമല്ല; ഞാന്‍ ഹാപ്പിയാണ്; ആരാധകരുടെ ചോദ്യങ്ങള്‍ മറുപടി നല്കി ദിയ കൃഷ്ണ

Malayalilife
 ടീനേജറോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയോ ഒക്കെയായിരിക്കുമ്പോള്‍  ബ്രേക്കപ്പ് എന്നൊക്കെ പറഞ്ഞാല്‍ അത്  ലോകാവസാനമായി തോന്നിയേക്കാം; ഇത് ലോകാവസാനം ഒന്നുമല്ല; ഞാന്‍ ഹാപ്പിയാണ്; ആരാധകരുടെ ചോദ്യങ്ങള്‍ മറുപടി നല്കി ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ. സ്വന്തമായി യുട്യൂബിനൊപ്പം ബിസിനസിലും സജീവമായ താരം ബ്രേക്ക് അപ്പ് ആയെന്ന വാര്‍ത്ത ഏറെ വൈറലായി മാറിയിരുന്നു. ദിയയുടെ ബോയ് ഫ്രണ്ടായ വൈഷ്ണവുമായുള്ള ബന്ധമാണ് അവസാനിച്ചത്. ഇപ്പോളിതാ ബ്രേക്കപ്പിനെ കുറിച്ച് മനസ്സു തുറക്കുകയാണ് ദിയ. തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു ദിയ. 

സിംഗിള്‍ ആയി ഇരുന്നാലും ഹാപ്പിയാണെങ്കില്‍ പിന്നെ എന്താണ് കുഴപ്പം. പലര്‍ക്കും ഒരു തോന്നലുണ്ട് ഒരു റിലേഷന്‍ഷിപ്പില്‍ നിന്നും ഒരാള്‍ ബ്രേക്കപ്പ് ആവുകയോ സിംഗിള്‍ ആവുകയോ ചെയ്താല്‍ അയാളുടെ ജീവിതം അവസാനിച്ചു, അയാള്‍ ഡിപ്രസ്ഡ് ആയിരിക്കും എന്നൊക്കെ. ഒരു വഴക്കിനായാലും ബ്രേക്കപ്പിനായാലും ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടായിരിക്കും. അത് ലോകാവസാനം ഒന്നുമല്ല. നമ്മളൊരു ടീനേജറോ സ്‌കൂള്‍ വിദ്യാര്‍ത്ഥിയോ ഒക്കെയായിരിക്കുമ്പോഴാവും ഒരു ബ്രേക്കപ്പ് എന്നൊക്കെ പറഞ്ഞാല്‍ അത് ചിലപ്പോള്‍ ലോകാവസാനമായി തോന്നിയേക്കാം. 

ഇനി മുന്നോട്ടൊരു ജീവിതമില്ല എന്നൊക്കെ തോന്നാം. പക്ഷേ എന്നെ പോലെ 30 വയസ്സ് അടുത്തിരിക്കുന്ന ഒരാള്‍ക്ക് ഇതൊക്കെ സര്‍വ്വസാധാരണമായ വിഷയമാണ്. നമ്മള്‍ മൂവ് ഓണ്‍ ആയി പോവണം. അത്രയേ ഉള്ളൂ. നമുക്ക് നമ്മുടെ ലൈഫ്, കരിയര്‍, വീട്ടുകാര്‍, കൂട്ടുകാര്‍ ഒക്കെയുണ്ട്. അതില്‍ തന്നെ എന്‍ഗേജ്ഡ് ആയി ഇരിക്കുകയല്ലേ, ഞാന്‍ വളരെ ഹാപ്പിയാണ്. എന്റെ ജീവിതത്തില്‍ എല്ലാം നന്നായി പോവുന്നു. ജീവിതത്തില്‍ നേരിടേണ്ട ഒരുപാട് പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് നേരിടേണ്ടി വന്നപ്പോള്‍ വളരെ സ്‌ട്രോങ്ങായി ഞാന്‍, ഈ ചെറിയ പ്രായത്തില്‍ തന്നെ,ദിയ പറയുന്നു.

താന്‍ ബ്രേക്കപ്പ് ആയ വിവരം ഈയടുത്താണ് ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ ദിയയെ ആശ്വസിപ്പിച്ചും പരിഹസിച്ചും നിരവധി കമന്റുകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ. 

Read more topics: # ദിയ കൃഷ്ണ.
diya krishna open up break up

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES