ബിഗ് ബോസ് സീസൺ 3യിൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡിംപൽ ഭാൽ. താരം ഒരു പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനുമെന്ന് തന്നെ വിശേഷിപ്പിക്കാം. ഡിംപലിനെ മലയാളികൾക്ക് അത്ര സുപരിചിതയല്ലെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണ്താരത്തിനുള്ളത്. അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. ഡിംപല്‍ ഇതിനോടകം തന്നെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്‍സിയും സൈക്കോളജിയില്‍ എംഫില്ലും പൂര്‍ത്തിയാക്കുകയും ചെയ്തു.
അച്ഛനെ പറ്റി കുറെ തവണ ടിമ്പൽ ഭാൽ ഷോയിൽ പറഞ്ഞ് കഴിഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഡിംപലിനെ പിടിച്ചുലയ്ക്കുന്നതാണ്. തന്റെ കുടുംബത്തോടുള്ള സ്‌നേഹം ഡിംപല്‍ പലപ്പോഴും ബിഗ് ബോസ് വീട്ടില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഡിംപലിന്റെ പപ്പ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വാര്‍ത്തകള്‍ സത്യമാകല്ലേ എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകളും വിഫലമായിരിക്കുകയാണ്. ഡിംപലിന്റെ പപ്പ മരിച്ചുവെന്ന വാര്‍ത്ത ഗായികയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ലക്ഷ്മി ജയനാണ് സ്ഥിരീകരിച്ചത്.
തന്റെ ഏറ്റവും വലിയ പിന്തുണ കുടുംബമാണെന്നാണ് ഡിംപല്‍ പറയാറുള്ളത്. താന്‍ കരയാതിരിക്കാന്‍ തന്റെ പപ്പയും മമ്മയും ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്ന് ഡിംപല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഡിംപലിനെ തകര്‍ക്കുന്നതാണ്. നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു, പക്ഷെ ഒരിക്കലും ഹൃദയത്തില്‍ നിന്നും മായുന്നില്ല. നമ്മുടെ ഡിംപല്‍ ഭാലിന്റെ പപ്പ മരിച്ചു. എന്നായിരുന്നു ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പപ്പയുടേയും മമ്മിയുടേയും ഒപ്പമുള്ള ഡിംപലിന്റെ ചിത്രവും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.