ആകാംഷകള്‍ക്ക് വിരാമമിട്ട് ഇന്നലെ ബിഗ്‌ബോസ് മലയാളം മൂന്നാം സീസണ്‍ എത്തിയിരിക്കുകയാണ്. 14 മത്സരാര്‍ത്ഥികളെയും ലാലേട്ടന്‍ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തി കഴിഞ്ഞു. മോഹന്‍ലാലിന്റെ പ്രതിഫലത്തെ പറ്റിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാണ്. ഈ സീസണിനായി മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയെന്നും 18 കോടി രൂപയാണ് ഇത്തവണ വാങ്ങുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണില്‍ 12 കോടി ആയിരുന്നു താരത്തിന്റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാലിന്റെ അവതരണം കൂടുതല്‍ പ്രേക്ഷകരെ പരിപാടിയില്‍ പ്രേക്ഷകരാക്കിയെന്നാണ് എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പുകാരുടെ വിലയിരുത്തല്‍
. ഈ സാഹചര്യത്തിലാണ് ലാലിനെ തന്നെ വീണ്ടും അവതാരകനാക്കുന്നത്. ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ പ്രത്യേക താല്‍പ്പര്യമാണ് ഇതിന് കാരണം. ദുബായില്‍ ഐപിഎല്‍ മത്സരം കാണാന്‍ ലാല്‍ എത്തിയിരുന്നു. സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഗ്രൂപ്പിനെ നയിക്കുന്ന ഏഷ്യാനെറ്റിന്റെ എല്ലാമെല്ലാമായ കെ മാധവന്റെ ക്ഷണം സ്വീകരിച്ചായിരുന്നു ഇത്. മാധവനുമായുള്ള അടുപ്പമാണ് ബിഗ് ബോസില്‍ വീണ്ടും ലാലിനെ എത്തിച്ചത്.രണ്ടാം സീസണ്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ ലാല്‍ ബിഗ് ബോസില്‍ നിന്ന് പിന്മാറുമെന്ന് സൂചനയുണ്ടായിരുന്നു.
കേസും മറ്റ് പുലിവാലുമെല്ലാം മുളക് തേയ്ക്കല്‍ വിവാദമുണ്ടാക്കി. എന്നാല്‍ മാധവന്റെ അഭ്യര്‍ത്ഥ ലാല്‍ നിരസിച്ചില്ല. അടുത്ത സുഹൃത്തായ മാധവന്റെ നിര്‍ദ്ദേശം ലാലും അംഗീകരിച്ചു. ഇതോടെയാണ് റിക്കോര്‍ഡ് തുകയ്ക്ക് വീണ്ടും ഷോയുടെ ഭാഗമായി ലാല്‍ മാറുന്നത്. തീര്‍ത്തും പുതുമ നിറഞ്ഞതാകും ബിഗ് ബോസ്. ആദ്യ സീസണില്‍ നടന്‍ സാബുമോന്‍ അബ്ദു സമദ് ആയിരുന്നു വിജയി. നടിയും അവതാരകയുമായ പേളി മാണിക്കായിരുന്നു രണ്ടാം സ്ഥാനം.
സ്‌റ്റൈലിഷ് മേക്കോവറിലാണ് മോഹന്‍ലാല്‍ ഇത്തവണ ഷോയില്‍ എത്തിയത്.്. ജിഷാദ് ഷംസുദ്ദീനാണ് ഷോയ്ക്ക് വേണ്ടി മോഹന്‍ലാലിന്റെ സ്‌റ്റൈലിങ് ചെയ്യുന്നത്. ഈ സീസണു വേണ്ടി മിനിമല്‍ ക്ലാസിക് മുതല്‍ ബൊഹീമിയന്‍, ജാപ്പാനീസ് ഫാഷന്‍ എലമെന്റുകള്‍ വരെയുള്ള വ്യത്യസ്ത സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നുണ്ടെന്ന് ജിഷാദ് പറഞ്ഞിരുന്നു. ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ച് മോഹന്‍ലാലിനും ഏറെ അറിവുണ്ടെന്നും താന്‍ കൊണ്ടുവരുന്ന ബ്രാന്‍ഡുകളും ഡിസൈനുകളുമെല്ലാം താരത്തിന് ഏറെ പരിചിതമാണെന്നും ജിംഷാദ് കൂട്ടിച്ചേര്‍ത്തു.