Latest News

'സര്‍, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്, നിങ്ങളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു'; മോഹന്‍ലാലിന് അഭിനന്ദനമറിയിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ 

Malayalilife
 'സര്‍, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്, നിങ്ങളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു'; മോഹന്‍ലാലിന് അഭിനന്ദനമറിയിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ 

ഇന്ത്യന്‍ സിനിമയുടെ പരമോന്നത പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് അഭിനന്ദനമറിയിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. രാജ്യത്തിന്റെ അഭിമാനമാണ് മോഹന്‍ലാലെന്നും അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും അജയ് ദേവ്ഗണ്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. 'മോഹന്‍ലാല്‍ സര്‍, നിങ്ങളോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. നമ്മുടെ രാജ്യത്തിന്റെ യഥാര്‍ത്ഥ അഭിമാനമാണ് താങ്കള്‍. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ ഉയര്‍ന്ന നിലയിലെത്തിച്ചിരിക്കുന്നു,' അജയ് ദേവ്ഗണ്‍ കുറിച്ചു. 

മോഹന്‍ലാലിനൊപ്പം 'കമ്പനി', 'ടെസ്' തുടങ്ങിയ ചിത്രങ്ങളില്‍ അജയ് ദേവ്ഗണ്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'കമ്പനി' എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. പുരസ്‌കാര നേട്ടത്തില്‍ വിവിധ സിനിമാ രംഗത്തുള്ളവരും ആരാധകരും മോഹന്‍ലാലിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

ajay devgn congratulates mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES