Latest News

ഒരു ജോലി, ഒരു കരിയര്‍, ഒരു കുടുംബം;  നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കു'; നീണ്ട ഇടവേളയ്ക്ക്് ശേഷം നസ്രിയ പങ്ക് വച്ച പോസ്റ്റ് മാനസിക തകര്‍ച്ചയില്‍ നിന്ന് തിരിച്ച് വരവിന്റെ സൂചനയോ? നടിയുടെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍മീഡിയയിലും ചര്‍ച്ച

Malayalilife
 ഒരു ജോലി, ഒരു കരിയര്‍, ഒരു കുടുംബം;  നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കു'; നീണ്ട ഇടവേളയ്ക്ക്് ശേഷം നസ്രിയ പങ്ക് വച്ച പോസ്റ്റ് മാനസിക തകര്‍ച്ചയില്‍ നിന്ന് തിരിച്ച് വരവിന്റെ സൂചനയോ? നടിയുടെ പോസ്റ്റിന് പിന്നാലെ സോഷ്യല്‍മീഡിയയിലും ചര്‍ച്ച

വ്യക്തിപരമായ ചില പ്രശ്‌നങ്ങളായി ലൈം ലൈറ്റില്‍ നിന്നും  സോഷ്യല്‍മീഡിയയില്‍ നിന്നുമൊക്കെ അകലം പാലിച്ചിരിക്കുകയാണ്് നടി നസ്രിയ നസീം. മാനസികമായി താന്‍ തളര്‍ന്നിരിക്കുക യാണെന്നും തനിക്ക് കുറച്ച് സമയം ആവശ്യമാണെന്നും പറഞ്ഞ ശേഷമായിരുന്നു നടിയുടെ മാറി നില്ക്കല്‍. എന്നാല്‍ എന്താണ് താന്‍ നേരിടുന്ന സാഹചര്യമെന്ന് നസ്രിയ കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല. ഇത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിരുന്നു,ഇപ്പോള്‍ നീണ്ട ഇടവേളക്ക് ശേഷം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന സ്റ്റോറിയാണ് വീണ്ടും നടിയെ വാര്‍ത്തകളില്‍ നിറക്കുന്നത്.

'ഒരു ജോലി തെരഞ്ഞെടുക്കുക. ഒരു കരിയര്‍. ഒരു കുടുംബ തെരെഞ്ഞെടുക്കുക. വലിയ ടെലിവിഷന്‍ വാങ്ങുക. വാഷിംഗ് മെഷീന്‍, കാറുകള്‍, കോംപാക്ട് ഡിസ്‌ക് പ്ലേയര്‍, ഇലക്ട്രിക്കല്‍ ടിന്‍ ഓപ്പണേര്‍സ് എന്നിവ തെരഞ്ഞെടുക്കുക. നല്ല ആരോഗ്യം തെരഞ്ഞെടുക്കുക. ലോ കൊളസ്‌ട്രോളും ഡെന്റല്‍ ഇന്‍ഷുറന്‍സും. ഫിക്സഡ് ഇന്ററസ്റ്റുള്ള മോര്‍ട്ടേജ് റീപേയ്‌മെന്റ്, സ്റ്റാര്‍ട്ടര്‍ ഹോം, നിങ്ങളുടെ സുഹൃത്തുക്കള്‍ എന്നിവരെ തെരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസിനെ മരവിപ്പിക്കുന്ന ഗെയിം ഷോകള്‍ കാണുക, ജങ്ക് ഫുഡ് രാവിലെ വായില്‍ തിരുകി കയറ്റുക'' എന്നിങ്ങനെ നസ്രിയ പങ്കുവെച്ച പാരഗ്രാഫ് നീളുന്നു. നിങ്ങളുടെ ഭാവി തെരഞ്ഞെടുക്കുക എന്നാണ് ചിത്രത്തില്‍ അവസാനം എഴുതിയിരിക്കുന്നത്' 

നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സൂക്ഷ്മ ദര്‍ശിനി എന്ന സിനിമക്ക് പിന്നാലെയാണ് താന്‍ നേരിടുന്ന സാഹചര്യം നസ്രിയ വ്യക്തമാക്കി നസ്രിയ രംഗത്തെത്തുന്നത്. മാനസികമായി പൂര്‍ണമായും ഷട്ട് ഡൗണ്‍ ആയ അവസ്ഥയിലായിരുന്നു താനെന്നും നസ്രിയ നസീം അന്ന് പറഞ്ഞിരുന്നു.

സൂക്ഷ്മ ദര്‍ശിനിയാണ് നസ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി. കരിയറില്‍ നസ്രിയ തുടരെ സിനിമകള്‍ ചെയ്യാറില്ല. വിവാഹ ശേഷമാണ് നടി സിനിമകളുടെ എണ്ണം കുറച്ചത്. 2014 ആഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസില്‍-നസ്രിയ നസീം വിവാഹം.

Read more topics: # നസ്രിയ നസീം.
nazriya nazim latest post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES