Latest News

'എന്റെ കള്ളിപ്പൂങ്കുയില്‍ തിരിച്ചെത്തി, മസ്താനീ സുഖമല്ലേ എന്ന ക്യാംപ്ഷനോടെ റെനക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് കാമുകന്റെ പോസ്റ്റ്; ജെന്‍സി കിഡ്‌സിന് ഫോണില്ലാതെയും ജീവിക്കാന്‍ കഴിയുമെന്ന് മനസ്സിലായെന്ന് റെന; ബിഗ് ഹോസില്‍ നിന്നും പുറത്തായപ്പോള്‍ ഉമ്മയെപ്പോലും പരിഗണിക്കാതെ കാമുകന്റെ അടുത്തേക്ക്; റെന ഫാത്തിമ വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
 'എന്റെ കള്ളിപ്പൂങ്കുയില്‍ തിരിച്ചെത്തി, മസ്താനീ സുഖമല്ലേ എന്ന ക്യാംപ്ഷനോടെ റെനക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് കാമുകന്റെ പോസ്റ്റ്; ജെന്‍സി കിഡ്‌സിന് ഫോണില്ലാതെയും ജീവിക്കാന്‍ കഴിയുമെന്ന് മനസ്സിലായെന്ന് റെന; ബിഗ് ഹോസില്‍ നിന്നും പുറത്തായപ്പോള്‍ ഉമ്മയെപ്പോലും പരിഗണിക്കാതെ കാമുകന്റെ അടുത്തേക്ക്; റെന ഫാത്തിമ വാര്‍ത്തകളില്‍ നിറയുമ്പോള്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയാണ് റെന ഫാത്തിമ. കഴിഞ്ഞ ദിവസമാണ് റെന എവിക്ട് ആയത്. ഷോ അമ്പത് ദിവസം പിന്നിട്ടതിനു പിന്നാലെയാണ് റെന പുറത്തായത്. പുറത്തിറങ്ങിയതിനു ശേഷം താരം വാര്‍ത്തകളില്‍ നിറയുകയാണ്.. പുറത്തിറങ്ങിയതിനു ശേഷം കാമുകന്‍ ആലിബ് റെനക്കൊപ്പം പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

കോഴിക്കോട് സ്വദേശിനി റെന ഫാത്തിമയുട്യൂബറും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമാണ്. കുറഞ്ഞത് അമ്പത് ദിവസമെങ്കിലും ഹൗസില്‍ നിന്നശേഷം മാത്രമെ താന്‍ എവിക്ടായി പുറത്ത് വരൂവെന്ന് പറഞ്ഞാണ് റെന ഹൗസിലേക്ക് കയറിയത്. അതുപോലെ തന്നെ സംഭവിച്ചു. അമ്പത് ദിവസം റെനയ്ക്ക് ഹൗസില്‍ നിന്ന് മത്സരിക്കാന്‍ സാധിച്ചു.

ഷോയില്‍ നിന്നും എവിക്ടായ റെന കോഴിക്കോട് വിമാനത്താവളത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍ ഉമ്മയും സഹോദരിയും കാമുകന്‍ ആലിബുമെല്ലാം സ്വീകരിക്കാനായി എത്തിയിരുന്നു. തന്റെ പ്രിയപ്പെട്ടവരെ കണ്ട സന്തോഷത്തില്‍ റെന ഓടി വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അമ്മയും സഹോദരിയുമെല്ലാം ചുറ്റും നിന്നിട്ടും അവര്‍ക്കെല്ലാം മുമ്പ് റെന ആദ്യം പോയതും കെട്ടി പിടിച്ചതും കാമുകന്‍ ആലിബിനെയാണ്. അത് വലിയ രീതിയില്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മകളെ കാണാന്‍ കണ്ണുനട്ട് കാത്ത് നിന്ന ഉമ്മയെപ്പോലും പരിഗണിക്കാതെ കാമുകനെ റെന കെട്ടിപിടിച്ചുവെന്നത് ആയിരുന്നു പ്രധാന വിമര്‍ശനം. ഹൗസില്‍ ആയിരുന്നപ്പോള്‍ റെന ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നതും കാമുകന്‍ ആലിബിനെ കുറിച്ചായിരുന്നു

പുറത്തിറങ്ങിയതിനു ശേഷം കാമുകന്‍ ആലിബ് റെനക്കൊപ്പം പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.എന്റെ കള്ളിപ്പൂങ്കുയില്‍ തിരിച്ചെത്തി, മസ്താനീ സുഖമല്ലേ'', എന്ന ക്യാപ്ഷനോടെയാണ് ആലിബ് റെനക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പുറത്തിറങ്ങുമ്പോള്‍ ആലിബും കുടുംബവും നിന്നെ അംഗീകരിക്കില്ലെന്നും റെനയെ ഉപേക്ഷിക്കും എന്ന് ബിഗ്‌ബോസ് ഹൗസിനുള്ളില്‍ വെച്ച് സഹമല്‍സരാര്‍ത്ഥിയായ മസ്താനി റെനയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ റെന ഒരുപാട് കരയുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന ആലിബ്, റെന പുറത്തിറങ്ങിയതിന് ശേഷമാണ് ഒറ്റ വാക്കില്‍ മസ്താനിക്കുള്ള മറുപടിയുമായി എത്തിയത്.

കോഴിക്കോട് സ്വദേശിയായ റെന എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു റിയാക്ഷന്‍ വീഡിയോ ചെയ്യുന്നത്. അപ്രതീക്ഷിതമായി ആ വീഡിയോ തരംഗമാകുകയായിരുന്നു. പിന്നീടങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ റെന സജീവമായി. വീട്ടുകാരും റെനയെ പിന്തുണച്ചു. പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് റെന ആലിബുമായി പ്രണയത്തിലാകുന്നത്. പ്രണയം തമാശയായി കൊണ്ടുപോകാന്‍ റെനക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പ്രണയം വീട്ടില്‍ തുറന്ന് പറയുകയും ഇരുവരും തമ്മിലുള്ള ബന്ധം വീട്ടുകാര്‍ അംഗീകരിച്ച് അതുറപ്പിക്കുകയും ചെയ്തു. വിവാഹം ഉറപ്പിച്ച ശേഷം പിന്നീട് ആലിബും റെനയോടൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇരുവരും ഒരുമിച്ച് മണാലിയില്‍ പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഫാഷണ്‍ വ്ളോഗുകളും ഡെയിലി വ്ളോഗുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് റെനക്ക് ബിഗ്‌ബോസില്‍ നിന്നുമുള്ള വിളിയെത്തുന്നത്.

rena fathima life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES