ട്രാന്‍സ് ജെന്‍ഡര്‍, ലെസ്ബിയന്‍, ഒന്‍പത്, ഷീമെയില്‍; 6 വര്‍ഷത്തോളമായിട്ട് കേള്‍ക്കുന്ന പേരുകള്‍ ഒരുപാട്;ഞാന്‍ പെണ്‍കുട്ടിയാടോ എന്നു പറഞ്ഞു  ബോധിപ്പിക്കണം എന്നു എനിക്ക് തോന്നിയിട്ടില്ല; ടീച്ചറമ്മ സീരിയലിലെ കനിയായി എത്തുന്ന നടി സൗമ്യയുടെ കുറിപ്പ് 

Malayalilife
ട്രാന്‍സ് ജെന്‍ഡര്‍, ലെസ്ബിയന്‍, ഒന്‍പത്, ഷീമെയില്‍; 6 വര്‍ഷത്തോളമായിട്ട് കേള്‍ക്കുന്ന പേരുകള്‍ ഒരുപാട്;ഞാന്‍ പെണ്‍കുട്ടിയാടോ എന്നു പറഞ്ഞു  ബോധിപ്പിക്കണം എന്നു എനിക്ക് തോന്നിയിട്ടില്ല; ടീച്ചറമ്മ സീരിയലിലെ കനിയായി എത്തുന്ന നടി സൗമ്യയുടെ കുറിപ്പ് 

ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. 

ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയായ സൗമ്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ട്രാന്‍സ് ജെന്‍ഡര്‍, ലെസ്ബിയന്‍, ഒന്‍പത്, ഷീമെയില്‍ അങ്ങനെ പല പേരുകളും തന്നെ വിളിക്കാറുണ്ടെന്ന് സൗമ്യ പറയുന്നു. മുടി വെട്ടി ആണ്‍കുട്ടികളെപ്പോലെ നടക്കുന്നതിനാലാണ് ഇത്തരം വിളികള്‍ കേള്‍ക്കേണ്ടി വരുന്നതെന്നും സൗമ്യ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

കുറിപ്പ് ഇങ്ങനെ: 

'ആറു വര്‍ഷത്തോളമായിട്ട് ഇത്തരം പല പേരുകളും കേള്‍ക്കുന്നു. പറയുന്നവരെ തിരുത്താന്‍ ഞാന്‍ നിന്നിട്ടില്ല. കാരണം, ഷോര്‍ട്ട് ഹെയര്‍ ആയതുകൊണ്ട് പലര്‍ക്കും എന്നെ കാണുമ്പോള്‍ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന സംശയം തോന്നാം. എന്നാല്‍ എനിക്ക് അങ്ങനെയൊരു സംശയമില്ല. ഞാന്‍ ഒരു പെണ്‍കുട്ടിയാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവോ അങ്ങനെ ഇരിക്കട്ടെ,' 

ഇതൊക്കെ ഒരു രസല്ലേ ആശേ. എന്തിനു മുടി ഒക്കെ വെട്ടി ഇങ്ങനെ നടക്കുന്നു?എന്നതിന്റെ ആന്‍സര്‍ എന്റെ ഫേസിന് കൂടുതല്‍ മാച്ച് ഇങ്ങനെ ഷോര്‍ട്ട് ഹെയര്‍ ആണ് എന്ന തിരിച്ചറിവ് വരുന്നതിന് മുന്‍പേ എനിക്ക് ലോങ് ഹെയര്‍ ഇഷ്ട്ടം ഇല്ലാ എന്നുള്ള തിരിച്ചറിവ് വന്നതും, അന്ന് സ്‌പോര്‍ട്‌സ് ചെയ്തു നടന്നതുകൊണ്ട് ആ സമയത്ത് മുടിയില്ലായ്മ ഒരു ട്രെന്‍ഡ് ഉം കൂടി ആരുന്നു എന്നതും ആണ്.

ഫസ്റ്റ ടൈം ടൈം മുടി മുറിച്ച് ഈ രൂപത്തിലേക്ക് ആയപ്പോള്‍ കിട്ടിയ ഒരു കംഫര്‍ട്ടബിള്‍, പിന്നീട് അത് ഇല്ലാണ്ട് ആക്കാന്‍ ഉള്ള മനസ്സു വന്നില്ല എന്നു മാത്രം അല്ല എന്നോട് എന്റെ പേരന്റ്‌സ് അടക്കം ആരും മുടി വളര്‍ന്നല്ലോ വെട്ടാന്‍ ആയി എന്നല്ലാതെ വളര്‍ത്തണം എന്നു പറഞ്ഞിട്ട് ഇല്ല എന്നുള്ളത് കൂടി ആണ്.ഇത്രയും വര്‍ഷമായിട്ട് ഒരേ ഹെയര്‍ സ്‌റ്റൈല്‍ ആയത് കൊണ്ട് ഇനി മുടി വളര്‍ന്നാല്‍ എങ്ങനെ ഉണ്ടാകും എന്നെ കാണാന്‍ എന്ന ഒരു ക്യൂരിയോസിറ്റി ഇടയ്ക്ക് കേറി വരാറുണ്ടെങ്കിലും മുടി വളര്‍ന്നു കഴിഞ്ഞുള്ള കഷ്ടപ്പാട് ഓര്‍ക്കുമ്പോള്‍ ആ curiosity തന്നെ അങ്ങ് മാറും. അപ്പോ അത്രേയുള്ളു, നന്ദി നമസ്‌കാരം''. സൗമ്യ കുറിച്ചു.

Read more topics: # വി.എസ്. സൗമ്യ
actress soumya about short hair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES