Latest News

'മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം; പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്; അതെന്തു പിഴച്ചു; രഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണിയുടെ കുറിപ്പ്

Malayalilife
 'മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം; പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്; അതെന്തു പിഴച്ചു; രഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണിയുടെ കുറിപ്പ്

ഞ്ജുഷയുടെ മരണത്തില്‍ വികാരഭരിതയായി ബീന ആന്റണി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു. പത്ത് വയസ്സ് പോലും തികയാത്ത കുഞ്ഞിനെ തനിച്ചാക്കി പോയതിലാണ് ബീന ആന്റണിയുടെ വിഷമം. മരിക്കുന്നതും ജീവിക്കുന്നതും നിന്റെ ഇഷ്ടം, പക്ഷെ ആ കുഞ്ഞെന്ത് പിഴച്ചു എന്നാണ് ബീന ആന്റണിയുടെ ചോദ്യം

്ബീന ആന്റണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ: മരിക്കുന്നതും ജീവിക്കുന്നതുമൊക്കെ നിന്റെയിഷ്ടം. പക്ഷെ നീ ജന്മം കൊടുത്തൊരു കുഞ്ഞുണ്ട്. അതെന്തു പിഴച്ചു. ഒന്നും പറയാന്‍ ഞാനില്ല. നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ്സ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചോളും' എന്ന് പറഞ്ഞാണ് ബീന ആന്റണിയുടെ പോസ്റ്റ്.

വിഷമം കൊണ്ടുള്ള പൊട്ടിത്തെറിയാണ് ബീന ആന്റണിയുടേത് എന്ന് പോസ്റ്റ് വായിക്കുമ്പോള്‍ മനസ്സിലാവും. എന്നിരുന്നാലും മരിച്ചുകഴിഞ്ഞവരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യമാണെന്നാണ് കമന്റില്‍ ചിലരുടെ ചോദ്യം. 

രഞ്ജുഷയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല. പ്രമുഖ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലവുമൊത്ത് ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു താരം. കുഞ്ഞുണ്ട് എന്ന വിവരം ഇപ്പോള്‍ ബീന ആന്റണിയുടെ പോസ്റ്റിലൂടെയാണ് സോഷ്യല്‍ മീഡിയ അറിയുന്നത്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ നേടിയ രഞ്ജുഷ ഭരതനാട്യത്തില്‍ ബിരുദധാരിയാണ്. ബോംബെ മാര്‍ച്ച് 12, മേരിക്കുണ്ടൊരു കുഞ്ഞാട് പോലുള്ള സിനിമകളിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.

beena antony post about renjusha death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES