വൈവിദ്ധ്യമാര്‍ന്ന  ഓണപരിപാടികളുമായി ഏഷ്യാനെറ്റ്  

Malayalilife
 വൈവിദ്ധ്യമാര്‍ന്ന  ഓണപരിപാടികളുമായി ഏഷ്യാനെറ്റ്  

നുദിനം വളരുന്ന ആത്മബന്ധവുമായി 30 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ,   മലയാളികളുടെ പ്രിയ ചാനല്‍ ഏഷ്യാനെറ്റ് , വിസ്മയിപ്പിക്കുന്നതും പുതുമയാര്‍ന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. സൂപ്പര്‍ഹിറ്റ്  ചലച്ചിത്രങ്ങളുടെ വേള്‍ഡ് പ്രീമിയര്‍ റിലീസുകള്‍, ടെലിവിഷന്‍ താരങ്ങളുടെ ഓണാഘോഷങ്ങള്‍ , ടെലിഫിലിമുകള്‍ , സംഗീതവിരുന്നുകള്‍ , കോമഡി സ്‌കിറ്റുകള്‍ , ഓണം കുക്കറി  ഷോകള്‍  , ഓണം സ്‌പെഷ്യല്‍ സ്റ്റാര്‍ സിങ്ങര്‍, സ്റ്റാര്‍ട്ട് മ്യൂസിക്   തുടങ്ങി നിരവധി പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്കൊപ്പം ഓണം ആഘോഷിക്കാനെത്തുന്നു.
 
ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തില്‍ രാവിലെ 9 മണിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചലച്ചിത്രം 'ഭീഷ്മപര്‍വ്വവും ' ഉച്ചക്ക് 12 മണിക്ക് അനശ്വരനടന്മാരായ ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സിനിമ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ പ്രശസ്തസംവിധായകരായ പ്രിയദര്‍ശനും സത്യന്‍ അന്തിക്കാട് ചേര്‍ന്ന് പങ്കുവയ്ക്കുന്ന ' ഒപ്പം എന്നും എപ്പോഴും ' ,  ഒരു മണിക്ക്  സുരേഷ് ഗോപി , കെ എസ് ചിത്ര , സുരാജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണന്‍ , നവ്യ നായര്‍ , ഹരീഷ് കണാരന്‍ , നിത്യ മാമന്‍ , ശ്രുതി ലക്ഷ്മി , മാളവിക , അന്ന പ്രസാദ് , കലാഭവന്‍ ജോഷി , ദേവി ചന്ദന തുടങ്ങിയവര്‍ പങ്കെടുത്ത, സിങ്കപ്പൂര്‍ മലയാളി അസോസിയേഷനും ഏഷ്യാനെറ്റും ചേര്‍ന്ന് ഒരുക്കിയ മെഗാ സ്റ്റേജ് ഇവന്റ് ' സിങ്കപ്പൂര്‍ ഓണം നൈറ്റ് 2023 'ഉം ,  തുടര്‍ന്ന് സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളുടെ  വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍  ഷോയില്‍ വൈകുന്നേരം 4 മണിക്ക് പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്രയുമായി വിജയരാഘവന്‍ ശ്രേദ്ധേയമായി കഥാപാത്രത്തെ അവതരിപ്പിച്ച ' പൂക്കാലവും ' രാത്രി 7.30 ന് ഫഹദ് ഫാസില്‍ , മുകേഷ് , വിനീത് , ശാന്തി കൃഷ്ണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ' പാച്ചുവും അത്ഭുതവിളക്കും ' ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
 
ഓഗസ്റ്റ് 29 , തിരുവോണദിനത്തില്‍ രാവിലെ 9 മണിക്ക് മോഹന്‍ലാല്‍ , പൃഥ്വിരാജ് , ലാലു അലക്‌സ് , മീന , കല്യാണി പ്രിയദര്‍ശന്‍ , കനിഹ എന്നിവര്‍ക്കൊപ്പം വന്‍താരനിര അണിനിരന്ന സൂപ്പര്‍ഹിറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ 'ബ്രോ ഡാഡി 'യും ഉച്ചക്ക് 12.30 ന് പ്രത്യേക പരിപാടി ' അറുപത്തിന്റെ നിറവില്‍ വാനമ്പാടി കെ എസ് ചിത്രയും  ' , 1.30 ന് പ്രശസ്തചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂടും ബിഗ്ഗ് ബോസ്സിലെ അഞ്ചുസീസണുകളിലെ പ്രധാന മത്സരാര്‍ത്ഥികളും ചേര്‍ന്നൊരുക്കുന്ന ഓണവിരുന്ന് ' സുരാജും  ബോസ്സായ താരങ്ങളും ' ഉച്ചതിരിഞ്ഞു 3 മണിക്ക് മലയാളടെലിവിഷന്‍ ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിച്ചേര്‍ത്ത , മലയാളസിനിമയ്ക്ക് ഒരുപിടി താരങ്ങളെ സമ്മാനിച്ച 'സിനിമാല ' യിലെ താരങ്ങള്‍ വീണ്ടും ഒന്നിക്കുന്ന പ്രത്യേക പരിപാടിയും  സംപ്രേക്ഷണം ചെയ്യുന്നു. തുടര്‍ന്ന്  സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങളുടെ  വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഷോയില്‍ വൈകുന്നേരം 4 മണിക്ക് സൈജു കുറുപ്പും നവ്യ നായരും പ്രധാനകഥാപാത്രങ്ങളായ ഫാമിലി എന്റെര്‍റ്റൈനെര്‍ 'ജാനകി ജനേയും ' രാത്രി 7 മണിക്ക് മലയാളികള്‍   നേരിട്ട് കണ്ട മഹാപ്രളയത്തിന്റെ ഭീകരത അഭ്രപാളിയിലൊതുക്കി മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന , താരസമ്പന്നമായ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ' 2018 ' ഉം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു .


 
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍  ഷോയില്‍ ഓഗസ്റ്റ് 26 ന് വൈകുന്നേരം 4 മണിക്ക്  ജോജു  ജോര്‍ജ് , അര്‍ജ്ജുന്‍ അശോക് , ശ്രുതി രാമചന്ദ്രന്‍ , നിഖില വിമല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായ ' മധുരവും ' , ഓഗസ്റ്റ് 27 ന് ഉച്ച തിരിഞ്ഞു 3.30 ന്  ചിന്തിപ്പിക്കുകയും  ചിരിപ്പിക്കുകയും ചെയ്യുന്ന ആക്ഷേപഹാസ്യ സിനിമ ' പുരുഷപ്രേതം ' ഉം സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ ഓഗസ്റ്റ് 26 , 27 തീയതികളില്‍ രാത്രി 7 .30 ന് ഓണം സ്‌പെഷ്യല്‍ സ്റ്റാര്‍ സിംഗറും 9 മണിക്ക് ഓണാഘോഷങ്ങളുമായി സ്റ്റാര്‍ട്ട് മ്യൂസിക്കും  പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു. 
 
ഓണവിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന ഓണകലവറ , ഓണരുചിമേളം , ജനപ്രിയപരമ്പരകള്‍ , സൂപ്പര്‍ഹിറ്റ് ചലച്ചിത്രങ്ങള്‍ തുടങ്ങി നിരവധി ഓണപരിപാടികളും, സംഗീത വിരുന്നുകളും  ഈ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
 
ഏഷ്യാനെറ്റ് മൂവിസിലും ഏഷ്യാനെറ്റ് പ്ലസിലും ഓണനാളുകളില്‍ നിരവധി സൂപ്പര്ഹിറ് ചലച്ചിത്രങ്ങളും ഓണപരിപാടികളും സംപ്രേക്ഷണം ചെയ്യുന്നു.

Read more topics: # ഏഷ്യാനെറ്റ്
asianet onam pgm

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES