Latest News

ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിതം; എന്നിട്ടും നാത്തൂനായ അര്‍ച്ചന സുശീലന്റെ വീട്ടില്‍ ആഘോഷം നടന്നപ്പോള്‍ ആര്യ ചെയ്തത് കണ്ടോ; ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ബഡായി ആര്യയുടെ നല്ല മനസ്സിന് കൈയടിച്ച് ആരാധകര്‍..!

Malayalilife
 ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിതം; എന്നിട്ടും നാത്തൂനായ അര്‍ച്ചന സുശീലന്റെ വീട്ടില്‍ ആഘോഷം നടന്നപ്പോള്‍ ആര്യ ചെയ്തത് കണ്ടോ; ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ബഡായി ആര്യയുടെ നല്ല മനസ്സിന് കൈയടിച്ച് ആരാധകര്‍..!

ലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് അര്‍ച്ചന സുശീലന്‍. നിരവധി സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച  അര്‍ച്ചന മാനസപുത്രി സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയമായത്. എന്നാല്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായത് ബിഗ്ബോസില്‍ എത്തിയതോടെയാണ്. അര്‍ച്ചനയുടെ സഹോദരനെയാണ് ബഡായി ബംഗ്ലാവ് ആര്യ വിവാഹം ചെയ്തത്. റോയ എന്ന മകളും താരത്തിനുണ്ട്. എന്നാല്‍  രോഹിത്തുമായി പിരിഞ്ഞ് താമസിക്കുകയാണ് ആര്യ. എന്നാലിപ്പോള്‍ അര്‍ച്ചനയുടെ സഹോദരി കല്‍പ്പന സുശീലന്റെ മകന്റെ പിറന്നാളാഘോഷത്തിന് റോയ എത്തിയതിന്റെ ചിത്രങ്ങള്‍ അര്‍ച്ചന പങ്കുവച്ചിരിക്കുകയാണ്.

ഏറെ കാലമായി  ആര്യയും രോഹിത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മുന്‍പ് അക്കാര്യം ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ചല്ലെന്നും എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ആര്യ  വ്യക്തമാക്കിയത്. മകള്‍ റോയ ആര്യയ്ക്കൊപ്പമാണ് ഉളളത്. ഇപ്പോള്‍ അര്‍ച്ചനയുടെ സഹോദരി കല്‍പ്പന സുശീലന്റെ മകന്‍ ഡിങ്കുവിന്റെ പിറന്നാള്‍ ആഘോഷചിത്രങ്ങളാണ് വൈറലാകുന്നത്. അര്‍ച്ചനയാണ് ആഘോഷചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ റോയ എത്തിയതാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ഭര്‍ത്താവ് രോഹിത്തുമായി പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ആര്യയ്ക്ക് മകളെ അവിടേക്ക് വിടുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇന്നു വരെ ഭര്‍ത്താവിനൊപ്പമോ അര്‍ച്ചന സുശീലനൊപ്പമോ ആര്യയേയോ റോയയേയോ ആരാധകര്‍ കണ്ടിട്ടില്ല. ഇപ്പോള്‍ കുടുംബത്തിലെ എല്ലാവരും പങ്കെടുത്ത ചടങ്ങില്‍ റോയ എത്തിയത് നല്ല സൂചനയാണെന്നും ആരാധകര്‍ പറയുന്നു. മുന്‍പ് അര്‍ച്ചനയും പങ്കെടുത്ത ബിഗ്ബോസ് ഷോയില്‍ ആര്യ സാബുമോനെ പിന്തുണച്ചത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണെന്ന് തെളിയിക്കുകയാണ് പുതിയ ചിത്രം. ആര്യ വീണ്ടും അര്‍ച്ചനയുടെ  കുടുംബത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മകള്‍ക്ക് വേണ്ടി ആര്യയും രോഹിത്തും ഒന്നിക്കണമെന്നും ഇവര്‍ പറയുന്നു. പിരിഞ്ഞു കഴിഞ്ഞാല്‍ മക്കളെ അച്ഛന്‍ വീട്ടുകാരെ കാണിക്കുക കൂടി ചെയ്യാത്ത അമ്മമാര്‍ കണ്ടുപഠിക്കണമെന്നും കമന്റുകളുണ്ട്.

archana suseelan shares arya's daughter photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES