Latest News

വ്യക്തിജീവിതത്തില്‍ നേരിട്ട തകര്‍ച്ചകള്‍ കാരണം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന്  ബ്രേക്ക് എടുത്ത സമയത്ത് സൈബര്‍ ആക്രമണം;ടോക്‌സിക് ആയ ആളുകള്‍ക്ക് മറുപടി നല്‍കി ഊര്‍ജം കളയാതെ സ്വന്തം കാര്യം ശ്രദ്ധിക്കുന്നു;വിവാദങ്ങള്‍ക്കിടെ വീഡിയോയുമായി ദയ സുജിത്ത്; മഞ്ജുവിന്റെയും സുജിത്തിനെയും അടക്കം പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യലിടം

Malayalilife
 വ്യക്തിജീവിതത്തില്‍ നേരിട്ട തകര്‍ച്ചകള്‍ കാരണം ഇന്‍സ്റ്റാഗ്രാമില്‍ നിന്ന്  ബ്രേക്ക് എടുത്ത സമയത്ത് സൈബര്‍ ആക്രമണം;ടോക്‌സിക് ആയ ആളുകള്‍ക്ക് മറുപടി നല്‍കി ഊര്‍ജം കളയാതെ സ്വന്തം കാര്യം ശ്രദ്ധിക്കുന്നു;വിവാദങ്ങള്‍ക്കിടെ വീഡിയോയുമായി ദയ സുജിത്ത്; മഞ്ജുവിന്റെയും സുജിത്തിനെയും അടക്കം പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യലിടം

നടി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയിലെ താരമാണ്. ദയയുടെ ഫോട്ടോഷൂട്ടുകളും വ്ളോഗുകളുമെല്ലാം സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ദയയുടെ മോഡലിങ് മികവിനും ഫാഷന്‍ സെന്‍സിനുമെല്ലാം ഒരുപാട് ആരാധകരുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണവും ദയയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

ദയ സുജിത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ സൈബര്‍ അധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.ദയ പങ്കുവച്ചൊരു ട്രാന്‍സിഷന്‍ വിഡിയോയായിരുന്നു ചൊടിപ്പിച്ചത്. പിന്നാലെ ദയയ്‌ക്കെതിരെ വ്‌ളോഗര്‍ ഷെഫീന ബീവി രംഗത്തെത്തിയതോടെ വന്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു, ഇപ്പോള്‍ വിവാദങ്ങളോട് പ്രതികരിച്ച് ദയ തന്നെ രംഗത്തെത്തി.

ഞാനിപ്പോള്‍ ചെറുതായിട്ട് എയറിലാണ്. എയറില്‍ നിന്നും മാറി ഇപ്പോള്‍ സ്‌പെയ്‌സിലേക്ക് ആകുന്നുണ്ട്. പക്ഷേ കുഴപ്പമില്ല. ഞാന്‍ ഓക്കെ ആണ്. കുറച്ച് ദിവസം മുന്‍പ് വ്യക്തിപരമായ കാര്യങ്ങള്‍ കാരണം കുറച്ച് ഡൗണ്‍ ആയിരുന്നു. ആ സമയത്താണ് ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ബ്രേക്ക് എടുക്കുന്നത്. അതിന്റെ അടുത്ത ദിവസം ഞാന്‍ അങ്ങ് എയറിലായി. അവരുടെ പേരൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ പേര് പറഞ്ഞ് ആ നെഗറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചൂട് എണ്ണയില്‍ കടുകിടുമ്പോള്‍ പൊട്ടില്ലേ. അതിന്റെ കൂടെ വെള്ളവും കൂടെ ഇട്ട് കൊടുക്ക്. അതുപോലെ ആയിരുന്നു കാര്യങ്ങള്‍. പ്രതികരിക്കേണ്ടെന്നാണ് ഞാന്‍ വിചാരിച്ചത്

ആ വീഡിയോ മുഴുവനായി കാണാത്തത് കൊണ്ട് അതില്‍ എനിക്ക് പ്രത്യേകിച്ച് വില ഒന്നും ഉണ്ടായിരുന്നില്ല. കാലിന്റെ അടിയിലെ പൊടിയുടെ വിലയെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. സത്യമായിട്ടും. പക്ഷേ അതില്‍ എന്റെ അമ്മയുടേയും അച്ഛന്റേയും പേരുണ്ടായിരുന്നു. അവര്‍ അവരുടേതായ കാര്യങ്ങളില്‍ ബിസിയാണ്. ഒഴിവാക്കി വിടാം എന്നായിരുന്നു. ഇത്തരക്കാര്‍ക്ക് വേണ്ടി എന്റെ എനര്‍ജി വേസ്റ്റ് ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ആ എനര്‍ജി ഈ പൂവിന് കൊടുത്താല്‍ വിലയുണ്ടാകും. അവരെ മനുഷ്യന്‍ എന്നല്ല വിളിക്കേണ്ടത്. വേറെ എന്തോ ഒരു ജീവിയാണ്. എനിക്ക് മാത്രമല്ല വേറെ പല സ്ത്രീകള്‍ക്കും എതിരെ ഇവര്‍ സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ മാത്രമല്ല, വേറെ കുറേ പേരും അവരുടെ ഇരകളായുണ്ട്.

ഇതിലൂടെ സംഭവിച്ചൊരു നല്ല കാര്യം എന്തെന്നാല്‍, എനിക്ക് കുറേ പേരുടെ സ്‌നേഹം കിട്ടി. ഈ വിവാദം കണ്ട് എന്നെ അറിഞ്ഞ കുറേപേരുണ്ട്. മോളേ നീ അടിപൊളിയാന്ന് പറഞ്ഞുള്ള ഒരുപാട് ലവ് കിട്ടുന്നുണ്ട്. സെലിബ്രിറ്റികള്‍ എനിക്ക് സപ്പോര്‍ട്ട് തന്നു. അങ്ങനെ ഒത്തിരി പേര്‍. ഞാനൊരു നാടകത്തിന്റെ ഭാഗമായി, സ്‌ക്രിപ്‌റ്റൊക്കെ ചെയ്ത് ഭയങ്കര സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് ഇത് വരുന്നത്. അത് ഞാന്‍ മുന്നോട്ട് കൊണ്ടുപോകും. ഇതൊന്നും എന്നെ ബാധിക്കില്ല. ഇതൊന്നും ബാധിച്ചില്ലെങ്കില്‍ എന്തിന് ഈ സംസാരിക്കുന്നുവെന്ന് ചിലര്‍ ചോദിക്കും. ഇതെന്റെ വ്‌ളോഗാണ്, എന്റെ വീഡിയോ ആണ്. പറയാനുള്ളത് ഞാന്‍ പറയും.

ആരുടെയെങ്കിലും ജീവിതത്തെ ബാധിക്കുന്നത് വരെ എല്ലാം വെറും കളിയും തമാശയുമാണ്. എനിക്കതൊന്നും ബാധിക്കില്ല. എനിക്ക് നല്ല ദേഷ്യമുണ്ട്. പക്ഷേ എന്റെ ജീവിതത്തെ അത് ബാധിക്കില്ല. ഈ സ്ത്രീ കാരണം എനിക്ക് ഇത് പറയേണ്ടി വന്നതാണ്. സോറി ജീവി കാരണം. ഇവര്‍ കാരണം നിരവധി പേരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അത് ശരിയല്ല. അങ്ങനെ ചെയ്യാന്‍ അവള്‍ക്ക് യാതൊരു അവകാശവുമില്ലായിരുന്നു. എത്രയൊക്കെ വിട്ടുകളയണം എന്ന് പറഞ്ഞാലും ചിലര്‍ക്ക് അത് ഈസി ആയിരിക്കില്ല.

ഇതൊക്കെ പോട്ടെ എനിക്ക് വളരെ മോശമായിട്ട് തോന്നിയൊരു കാര്യമുണ്ട്. 98 ശതമാനം ആളുകളും അവര്‍ക്കൊപ്പം ആണ്. അവര്‍ പറഞ്ഞത് ശരിയാണ്, അങ്ങനെ തന്നെ നടക്കണം എന്ന് പറയുന്നവര്‍. അതെന്നെ ഭയപ്പെടുത്തി. അവര് പറയുന്നത് അത്രയും പേര്‍ അംഗീകരിച്ചത് ഭയമുണ്ടാക്കി. ഷോക്കല്ല പേടി. 2 ശതമാനം ആളുകള്‍ എന്നെ പിന്തുണച്ചിട്ടുണ്ട്. സപ്പോര്‍ട്ട് ചെയ്യണമെന്നല്ല. എന്നെ നോക്കാന്‍ എനിക്കറിയാം. പക്ഷേ അവര്‍ ചെയ്യുന്നത് ഒരിക്കലും ശരിയല്ല. ഞാന്‍ ഭീഷണിപ്പെടുത്തുക ഒന്നുമല്ല കേട്ടോ. ഇരയ്ക്ക് എതിരായി നിന്നവരെ ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്. അവരെന്തൊക്കെയാണ് പറഞ്ഞത് എന്നത് പ്രത്യേകം നോട്ട് ചെയ്തിട്ടുണ്ട്. ഞാന്‍ പേടിപ്പിക്കുന്നതൊന്നും അല്ല. ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ.

ഞാന്‍ ആദ്യമായാണ് എയറില്‍ കയറുന്നത്. നിങ്ങളുടെ അനു?ഗ്രഹം വേണം. അമ്മയുടെ അനുഗ്രഹം ഉണ്ട്. അച്ഛന്‍ ബിസിയാണ്. ആ അനുഗ്രഹവും കിട്ടും. മക്കളെ നീ താഴെ വരുമെന്ന് അമ്മൂമ്മയുടെ അനുഗ്രഹവും ഉണ്ട്. തല്കാലം എനിക്ക് ഇത്രയെ പറയാനുള്ളു. എന്നെ പിന്തുണച്ച എല്ലാവരോടും ഒരുപാട് നന്ദി. എനിക്ക് വേണ്ടി നിന്നതിന് നന്ദി. നിങ്ങളെന്നെ ഇത്രയും സ്‌നേഹിക്കുന്നെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. വാക്കുകള്‍ക്ക് അതീതമാണത്. ഒരു കൊച്ച് കുഞ്ഞ് എനിക്ക് മെസേജ് അയച്ചു. ചേച്ചിയാണ് എന്നെ മേക്കപ്പ് ചെയ്യാന്‍ പഠിപ്പിച്ചു എന്നൊക്കെ പറഞ്ഞത്. എനിക്ക് അത്രയൊക്കയെ വേണ്ടൂ. ഞാന്‍ ഓക്കെയാണ്. വെറുതെ പറയുന്നതല്ല ഞാന്‍ ഓക്കെയാണ്. എന്തെക്കെ പറഞ്ഞാലും നമ്മള്‍ എല്ലാവരും ഒരു ദിവസം മരിക്കും. എല്ലാവരും മണ്ണിന് അടിയില്‍ തന്നെയാണ് പോകുന്നത്. ഞാന്‍ പിന്നെ ഇന്‍സ്റ്റാഗ്രാമില്‍ തിരിച്ച് വന്നു. എന്നും വീഡിയോയില്‍ പറയുന്നു. ഇതിനിടെ താരകുടുംബത്തിന്റെ പഴയ വീഡിയോയും കുടുംബ ജീവിതവുമൊക്കെ സോഷ്യലിടത്തില്‍ ചര്‍ച്ചയാവുകയാണ്.

മകള്‍ക്ക് പിന്തുണയുമായി മഞ്ജു പിള്ള മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ മകളെ അനാവശ്യമായി ലക്ഷ്യമിടുന്നവര്‍ക്കെതിരെ നിയമപരമായും അല്ലാതെയും ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് താരം ഈ വിഡിയോയിലൂടെ നല്‍കുന്നത്. 

daya sujith cyberbullying

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES